ETV Bharat / bharat

വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ; ബിഎസ്‌എഫ്‌ ജവാന് പരിക്ക് - PAKISTAN VIOLATE CEASEFIRE

അതിർത്തിയിൽ ഇന്ത്യൻ സൈന്യത്തിന് നേരെ വെടിയുതിർത്ത് പാക് സൈന്യം. ഒരു ബിഎസ്എഫ് ജവാന് പരിക്കേറ്റു.

author img

By PTI

Published : Sep 11, 2024, 9:10 AM IST

BSF PERSONNEL WAS INJURED  പാക് അതിർത്തിയിൽ വെടിവെയ്‌പ്പ്  ജമ്മു കശ്‌മീർ നിയമസഭാ തെരഞ്ഞെടുപ്പ്  വെടിനിർത്തൽ കരാർ ലംഘനം
Representative Image (ETV Bharat)

ജമ്മു കശ്‌മീർ: പ്രകോപനമില്ലാതെ ഇന്ത്യൻ സൈനിക പോസ്‌റ്റുകൾക്ക് നേരെ വെടിയുതിർത്ത് പാകിസ്ഥാന്‍ സൈന്യം. ഒരു ബിഎസ്എഫ് സൈനികന് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. ഇന്ന് പുലർച്ചെ 2.35 നായിരുന്നു സംഭവം.

ബിഎസ്എഫ് സൈനികരും തിരിച്ചടിച്ചെങ്കിലും പാകിസ്ഥാന്‍റെ ഭാഗത്തെ നാശനഷ്‌ടങ്ങളെക്കുറിച്ച് അറിവില്ല. പാകിസ്ഥാന്‍ നടത്തിയിരിക്കുന്നത് വെടിനിര്‍ത്തല്‍ കരാറിന്‍റെ ലംഘനമാണെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

'ഇന്ന് പുലർച്ചെ 2.35 ന്, അതിർത്തിക്കപ്പുറത്തെ അഖ്‌നൂർ പ്രദേശത്ത് നിന്ന് പ്രകോപനമില്ലാതെ വെടിവയ്പ്പുണ്ടായി. പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ ഒരു ബിഎസ്എഫ് ജവാന് പരിക്കേറ്റു' - അതിർത്തി രക്ഷാ സേനയുടെ വക്താവ് പറഞ്ഞു.

രാജ്യാന്തര അതിർത്തിയിലെയും നിയന്ത്രണ രേഖയിലെയും സ്ഥിതിഗതികൾ സൈന്യം നിരീക്ഷിക്കുകയാണ്. സ്ഥലത്ത് ജാഗ്രത നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

2021 ഫെബ്രുവരി 25-ന് ഇന്ത്യയും പാക്കിസ്ഥാനും വെടിനിർത്തൽ കരാർ പുതുക്കിയതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ കരാർ ലംഘനം വളരെ അപൂർവമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷം, രാംഗഡ് സെക്‌ടറിൽ പാകിസ്ഥാൻ റേഞ്ചേഴ്‌സ് വെടിവയ്പ്പിൽ ഒരു ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടിരുന്നു. മൂന്ന് വർഷത്തിനിടെ റിപ്പോർട്ട് ചെയ്‌ത ആദ്യ മരണമായിരുന്നു അത്.

അതേസമയം ജമ്മു കശ്‌മീർ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് അതിർത്തിയിൽ വെടിനിർത്തൽ ലംഘനം ഉണ്ടായിരിക്കുന്നത്. സെപ്‌റ്റംബർ 18, 25 ഒക്‌ടോബർ 1 എന്നീ തീയതികളിലാണ് ജമ്മു കശ്‌മീരിൽ തെരഞ്ഞെടുപ്പ് നടക്കുക.

Also Read: രജൗരിയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം; രണ്ട് ഭീകരരെ വധിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.