പൂനെ: മഹാരാഷ്ട്രയിൽ പാലം തകർന്ന് 2 മരണം. പൂനെയിലെ മാവൽ താലൂക്കിന് കീഴിലുള്ള കുന്ദമല ഗ്രാമത്തിന് സമീപം ഇന്ദ്രയാനി നദിക്ക് കുറുകെയുള്ള പാലമാണ് തകർന്നത്. നിരവധി ടൂറിസ്റ്റുകൾ ഒഴുകിപ്പോയതായാണ് റിപ്പോർട്ടുകൾ. അപകടത്തിൽ 30 ലധികം പേർക്ക് പരിക്കേറ്റു. ഇതിൽ 6 പേരുടെ പരിക്ക് ഗുരുതരമാണ്.
നിരവധി വിനോദസഞ്ചാരികൾ പാലം മുറിച്ചുകടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും എല്ലാ ഏജൻസികളും ജാഗ്രതയിലാണെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു. മരണസംഖ്യ ഉയർന്നേക്കാമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
पुणे जिल्ह्यातील तळेगावनजीक इंदोरी येथे इंद्रायणी नदीवरील एक पूल कोसळून झालेल्या दुर्घटनेचे वृत्त ऐकुन अतिशय दुःख झाले.
— Devendra Fadnavis (@Dev_Fadnavis) June 15, 2025
या घटनेत प्राथमिक माहितीनुसार 2 लोकांचा मृत्यू झाला आहे. मी त्यांना भावपूर्ण श्रद्धांजली अर्पण करतो. त्यांच्या कुटुंबियांच्या दुःखात आम्ही सहभागी आहोत.
या…
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഡിവിഷണൽ കമ്മിഷണർ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരച്ചിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ഇതുവരെ ആറ് പേരെ രക്ഷപ്പെടുത്തിയതായും വൈകിട്ട് മുഖ്യമന്ത്രി പറഞ്ഞു.