ETV Bharat / bharat

സുപ്രീം കോടതിക്കെതിരായ ബിജെപി എംപിമാരുടെ പരാമര്‍ശം; 'വ്യക്തിപരം' മാത്രമെന്ന് ജെപി നദ്ദ - BJP MPS REMARKS AGAINST SC

വഖഫ് ഭേദഗതി നിയമത്തില്‍ ഭരണഘടനാപരമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് ബിജെപി എംപിമാരെ ചൊടിപ്പിച്ചത്.

BJP MP AGAINST SC  WAQF AMENDMENT BILL  SUPREME COURT  NISHIKANT DUBEY BJP MP
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : April 20, 2025 at 7:28 AM IST

1 Min Read

ന്യൂഡൽഹി: സുപ്രീം കോടതിക്കെതിരെ ബിജെപി എംപിമാരായ നിഷികാന്ത് ദുബെയും ദിനേശ് ശർമ്മയും നടത്തിയ പരാമർശങ്ങള്‍ തള്ളി ബിജെപി. നിഷികാന്ത് ദുബെയും ദിനേശ് ശർമ്മയും നടത്തിയ പരാമർശങ്ങളുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദ പറഞ്ഞു. പ്രസ്‌താവന അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നും നദ്ദ പറഞ്ഞു. സമൂഹ മാധ്യമമായ എക്‌സിലൂടെയായിരുന്നു നദ്ദയുടെ പ്രതികരണം.

'നിയമ വ്യവസ്ഥയെയും ചീഫ് ജസ്റ്റിസിനെയും കുറിച്ച് എംപിമാരായ നിഷികാന്ത് ദുബെയും ദിനേശ് ശർമ്മയും നടത്തിയ പരാമർശങ്ങളുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ല. ഇവ അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. ബിജെപി അവയോട് യോജിക്കുന്നില്ല. അത്തരം പരാമർശങ്ങളെ ഒരിക്കലും പിന്തുണയ്ക്കുന്നില്ല. ബിജെപി അവയെ പൂർണ്ണമായും നിരസിക്കുന്നു.'- നദ്ദ എക്‌സില്‍ കുറിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇത്തരം അഭിപ്രായങ്ങൾ പറയരുതെന്ന് നേതാക്കളോടും പാർട്ടിയിലെ മറ്റ് അംഗങ്ങളോടും നിർദേശിച്ചതായും നദ്ദ കൂട്ടിച്ചേര്‍ത്തു. ബിജെപി എപ്പോഴും ജുഡീഷ്യറിയെ ബഹുമാനിക്കുന്നു. സുപ്രീം കോടതി ഉൾപ്പെടെ എല്ലാ കോടതികളും നമ്മുടെ ജനാധിപത്യത്തിന്‍റെ അവിഭാജ്യ ഘടകമാണെന്ന് ഒരു പാർട്ടി എന്ന നിലയിൽ വിശ്വസിക്കുന്നു. അതിന്‍റെ നിർദേശങ്ങളും ഉത്തരവുകളും സന്തോഷത്തോടെ സ്വീകരിച്ചിട്ടുണ്ട്. ഭരണഘടനയുടെ സംരക്ഷണത്തിന്‍റെ ശക്തമായ സ്‌തംഭമാണ് അവയെന്നും നദ്ദ പറഞ്ഞു.

സുപ്രീംകോടതി നിയമങ്ങൾ നിർമ്മിക്കുകയാണെങ്കിൽ പാർലമെന്‍റും സംസ്ഥാന നിയമസഭകളും അടച്ചുപൂട്ടണം എന്നായിരുന്നു ലോക്‌സഭ എംപി നിഷികാന്ത് ദുബെയുടെ പ്രസ്‌താവന. രാജ്യത്തെ ആഭ്യന്തര യുദ്ധങ്ങൾക്ക് ചീഫ് ജസ്‌റ്റിസ് സഞ്ജീവ് ഖന്നയാണ് ഉത്തരവാദിയെന്നും ദുബെ ആരോപിച്ചു. കേന്ദ്രം കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമത്തില്‍ ഭരണഘടനാപരമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് ബിജെപി എംപിമാരെ ചൊടിപ്പിച്ചത്.

ഉത്തർപ്രദേശിലെ മുൻ ഉപമുഖ്യമന്ത്രി കൂടിയായ ദിനേശ് ശർമ്മയും സുപ്രീം കോടതിക്കെതിരെ പ്രസ്‌താവന നടത്തി. പാർലമെന്‍റിനെയോ രാഷ്‌ട്രപതിയെയോ ആർക്കും നിയന്ത്രിക്കാനുള്ള അവകാശമില്ലെന്നും ദിനേശ്‌ ശര്‍മ്മ പറഞ്ഞു.

Also Read: 'നിയമം നിർമ്മിക്കുന്നത് സുപ്രീം കോടതിയെങ്കിൽ പാർലമെൻ്റ് എന്തിന്? അടച്ച് പൂട്ടണം': വിവാദ പ്രസ്താവനയുമായി ബിജെപി എംപി നിഷികാന്ത് ദുബെ, പിന്നാലെ വിമർശനം - NISHIKANT DUBEY REMARK ON SC

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.