ന്യൂഡൽഹി: ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ ആർസിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിന് പിന്നാലെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. ആർസിബി ഐപിഎൽ കിരീടം നേടിയതിൻ്റെ ആഘോഷ പരിപാടിയിലാണ് അപകടമുണ്ടായത്. ഇത് സംസ്ഥാന സർക്കാർ സൃഷ്‌ടിച്ചതാണെന്ന് ആരോപിച്ചാണ് ബിജെപി എംപിയും ദേശീയ വക്താവുമായ സാംബിത് പത്ര രംഗത്ത് വന്നിരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആഘോഷ പരിപാടിക്കിടയിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിക്കുകയും 33 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ദാരുണമായ സംഭവത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മൗനം പാലിക്കുന്നത് അവസാനിപ്പിക്കണം എന്നും സാംബിത് പത്ര ആവശ്യപ്പെട്ടു. ഇത് വ്യക്തമായും സംസ്ഥാന സർക്കാരിൻ്റെ പരാജയമാണെന്നും രാജിവയ്ക്കേണ്ടിവരും എന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യൻ സൈന്യത്തെയും പരിഹസിക്കുന്ന രാഹുൽ ഗാന്ധി ഇപ്പോൾ ഒളിച്ചിരിക്കുകയാണെന്നും മന്ത്രിമാരെ ഡൽഹിയിലേക്ക് വിളിപ്പിച്ച് ദുരന്തത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Also Read : രാഹുലിന് വോട്ട് ചെയ്യുന്നത് പാകിസ്ഥാന് വോട്ട് ചെയ്യുന്നത് പോലെയെന്ന് അസം മുഖ്യമന്ത്രി