ETV Bharat / bharat

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ഒപ്പം അഞ്ച് മന്ത്രിമാരും - Atishi sworn in as Delhi CM Today

അതിഷിക്കൊപ്പം അഞ്ച് പേര്‍ കൂടി മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേല്‍ക്കും.

author img

By ETV Bharat Kerala Team

Published : Sep 21, 2024, 7:48 AM IST

AAP  DELHI  CHIEF MINISTER  ARAVIND KEJRIWAL
Atishi (ETV Bharat)

ന്യൂഡല്‍ഹി : രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ആം ആദ്‌മി പാര്‍ട്ടി നേതാവ് അതിഷിയെ ഡല്‍ഹി മുഖ്യമന്ത്രിയായി നിയോഗിച്ചു. ഇന്ന് വൈകിട്ട് നാല് മണിക്ക് അതിഷി സത്യ പ്രതിജ്ഞ ചെയ്‌ത് ചുമതലയേല്‍ക്കും.

ആം ആദ്‌മി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളിന്‍റെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്നുള്ള രാജിയും രാഷ്‌ട്രപതി നേരത്തെ സ്വീകരിച്ചിരുന്നു. അതിഷിയുടെ സത്യപ്രതിജ്ഞ വരെ കെജ്‌രിവാളിന് തുടരാമെന്നും മുര്‍മു അറിയിച്ചിരുന്നു. വൈകിട്ട് രാജ്‌ഭവനില്‍ നടക്കുന്ന ചടങ്ങില്‍ അതിഷിയ്ക്ക് പുറമെ അഞ്ച് പേര്‍ കൂടി മന്ത്രിമാരായി ഇന്ന് ചുമതലയേല്‍ക്കും. സൗരഭ് ഭരദ്വാജ്, ഗോപാല്‍ റായ്, കൈലാഷ് ഗലോട്ട്, ഇമ്രാന്‍ ഹുസൈന്‍, മുകേഷ് അഹ്‌ലാവത് എന്നിവരാണ് ഇന്ന് അതിഷിക്കൊപ്പം ചുമതലയേല്‍ക്കുന്ന മറ്റ് മന്ത്രിമാര്‍.

കെജ്‌രിവാള്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് അതിഷി പ്രതികരിച്ചു. നേതൃമാറ്റം തന്നില്‍ സമ്മിശ്ര വികാരമാണ് ഉണ്ടാക്കിയതെന്നും 43കാരിയായ അതിഷി പറഞ്ഞു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കെജ്‌രിവാളിനെ തിരികെ മുഖ്യമന്ത്രിപദത്തിലെത്തിക്കാനാകും തന്‍റെ പ്രവര്‍ത്തനങ്ങളിലൂടെ ശ്രമിക്കുക എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എഎപി ദേശീയ കണ്‍വീനറും തന്‍റെ ഗുരുവുമായ കെജ്‌രിവാളിന് നന്ദി പറയുന്നുവെന്നും അതിഷി പ്രതികരിച്ചിരുന്നു. വലിയൊരു ഉത്തരവാദിത്തമാണ് അദ്ദേഹം തന്നെ ഏല്‍പ്പിച്ചിരിക്കുന്നത്. എഎപിയില്‍ മാത്രമേ ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടാകൂ എന്നും അവര്‍ വ്യക്തമാക്കി.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

വിദ്യാഭ്യാസമന്ത്രി എന്ന നിലയില്‍ ഡല്‍ഹിയിലെ വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തുന്നതില്‍ അതിഷി വലിയ പങ്കാണ് വഹിച്ചത്. മുന്‍ വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയയുടെ ഉപദേശകയായി പ്രവര്‍ത്തിച്ച കാലത്തും വിദ്യാഭ്യാസ രംഗത്ത് അവര്‍ വലിയ സംഭാവനകളാണ് നല്‍കിയത്.

ഡല്‍ഹി കല്‍കാജി മണ്ഡലത്തില്‍ നിന്നുള്ള അംഗമാണ് അതിഷി. ഡല്‍ഹി സര്‍ക്കാരില്‍ ഏറ്റവും കൂടുതല്‍ വകുപ്പുകള്‍ കൈകാര്യം ചെയ്‌ത മന്ത്രി എന്ന ഖ്യാതിയും അതിഷിക്കുണ്ട്. 2023 മാര്‍ച്ചിലാണ് ഡല്‍ഹി മന്ത്രിസഭയില്‍ അതിഷി അംഗമായത്.

Also Read: എൻസിപിയിൽ മന്ത്രിമാറ്റത്തിന്‍റെ സൂചനകൾ; തോമസ് കെ തോമസ് പുതിയ മന്ത്രിയായേക്കും, പ്രഖ്യാപനം ഒരാഴ്‌ചക്കകമെന്ന് റിപ്പോർട്ടുകള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.