ഗുവാഹത്തി (അസം): ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന മൂന്നാമത്തെ ദേശീയോദ്യാനമായി കസിരംഗ നാഷണല്‍ പാര്‍ക്ക്. എക്കാലത്തെയും ഉര്‍ന്ന നിരക്കാണ് ഈ വര്‍ഷത്തെ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയത്. വിദേശ സഞ്ചാരികളുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ 25 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.
കാസിരംഗ നാഷണല്‍ പാര്‍ക്ക് ആന്‍ഡ് ടൈഗര്‍ റിസര്‍വിന്‍റെ കണക്കനുസരിച്ച് 2024 ഒക്ടോബര്‍ 1 നും 2025 മെയ് 18 നും ഇടയില്‍ ദേശീയോദ്യാനത്തിലേക്ക് 4,43,636 സന്ദര്‍ശകരാണ് എത്തിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 35 ശതമാനമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്.

വിദേശികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. 18,463 പേരാണ് സന്ദര്‍ശിച്ചത്. വന്യജീവി പ്രേമികള്‍ക്കും വിനോദ സഞ്ചാരികളും സന്ദര്‍ശനത്തിനായി തെരെഞ്ഞടുക്കുന്നത് ലോക പൈതൃക ഭൂപടത്തില്‍ ഇടം പിടിച്ച ഈ പാര്‍ക്ക് തന്നെയാണ്.
അസമിലെ നാല് ജില്ലകളിലായി 1300 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്നതാണ് കാസിരംഗ ദേശീയോദ്യാനം. പ്രകൃതി ഭംഗിക്ക് പ്രശസ്തമായ ഇടമാണിത്. നിരവധി തണ്ണീര്‍ത്തടങ്ങള്‍, രണ്ട് പക്ഷി സങ്കേതം, ദേശീയോദ്യാനം, ലാവോഖോഖ, ബുര്‍ഹാചപോരി വന്യജീവി സങ്കേതങ്ങള്‍, ബിഗ് ഫൈഫ് എന്നിവയുമുണ്ട്. ധാരാളം ചതുപ്പുകളും പുല്‍മേടുകളും ഇവിടെ ഉണ്ട്.

2022 ലെ സെന്‍സസ് പ്രകാരം 2613 വലിയ ഒറ്റക്കൊമ്പന്‍ കണ്ടാമൃഗങ്ങള്‍, 2024 ലെ കണക്കനുസരിച്ച് 104 കടുവകള്‍, 1,228 ഏഷ്യന്‍ ആനകള്‍, 2,565 കാട്ടു പോത്തുകള്‍, 1,129 മാനുകള്‍ എന്നിവയുമുണ്ട്. പക്ഷി നിരീക്ഷണം, ട്രെക്കിംഗ്, ബോട്ട് ടൂറിസം , സൈക്ലിംഗ് ട്രാക്കുകള്‍ , സഫാരികള്‍ എന്നിവയും ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്.

2024 ഒക്ടോബര്‍ 1 മുതല്‍ 2025 മെയ് 18 വരെ നീണ്ടു നിന്ന ടൂറിസം സീസണിന്‍റെ കണക്കനുസരിച്ച് പാര്‍ക്കില്‍ 4.43 ലക്ഷത്തിലധികം വിനോദ സഞ്ചാരികള്‍ ഇവിടെ സന്ദര്‍ശിച്ചിട്ടുണ്ട്. അതില്‍ 18, 000 ലധികം വിദേശികളാണ്.

1974 ല്‍ കാസിരംഗ ദേശീയോദ്യാനം നിലവില്‍ വരുന്നത്. പിന്നീട് 1905ല്‍ റിസവര്‍ ഫോറസ്റ്റ് ആയും 1974 ല്‍ ദേശീയോദ്യാനമായും 2006ല്‍ ടൈഗര്‍ റിസര്‍വോയായും പ്രഖ്യാപിക്കപ്പെട്ടു.