ചെന്നൈ: മധുര മീനാക്ഷി അമ്മൻ ക്ഷേത്ര ദർശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് മധുരയിലെത്തി. ക്ഷേത്രത്തിന് ചുറ്റും അതീവ സുരക്ഷ ഏർപ്പെടുത്തിയിരുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് കേന്ദ്ര ആഭ്യന്തരമന്ത്രി മധുരയില്‍ എത്തിയത്.
അദ്ദേഹം മധുരയിലെ ഒതക്കടൈ പ്രദേശത്ത് നടക്കുന്ന ബിജെപി എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുത്തു. പരിപാടിക്ക് മുമ്പ്, രാവിലെ 11.15 ന് ലോകപ്രശസ്‌തമായ മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ ദർശനം നടത്തി. കനത്ത സുരക്ഷയിൽ രാവിലെ 11 മണിയോടെ കേന്ദ്ര ആഭ്യന്തരമന്ത്രി ചിന്താമണി പ്രദേശത്തുള്ള ഹോട്ടലില്‍ നിന്ന് പുറപ്പെട്ടു. ഏകദേശം 45 മിനിറ്റ് അദ്ദേഹം മീനാക്ഷി അമ്മൻ ക്ഷേത്രത്തില്‍ ചെലവിട്ട ശേഷം ഉച്ചയോടെ മടങ്ങി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ക്ഷേത്രത്തിൽ നടന്ന പൂജയിൽ അദ്ദേഹം പങ്കെടുത്തു. ആഭ്യന്തരമന്ത്രിയുടെ സന്ദർശന വേളയിൽ ഭക്തരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കില്ലെന്ന് നേരത്തെ പൊലീസ് അറിയിച്ചിരുന്നു. ക്ഷേത്രത്തിന് സമീപമുള്ള ഉയർന്ന കെട്ടിടങ്ങളിൽ നിന്ന് പൊലീസ് നിരീക്ഷണമുണ്ടായിരുന്നു. ബോംബ് നിർമാർജന വിദഗ്‌ധര്‍ ക്ഷേത്ര കോമ്പൗണ്ട് മുഴുവന്‍ നേരത്തെ പരിശോധന നടത്തി, ഒരു ഡോഗ് സ്ക്വാഡും സ്ഥലത്ത് ഉണ്ടായിരുന്നു.
ക്ഷേത്ര ദർശനം പൂർത്തിയാക്കിയ ശേഷം വ്യവസായികളെയും ബിജെപി നേതാക്കളെയും അദ്ദേഹം കണ്ടു. മധുര മീനാക്ഷി അമ്മൻ ക്ഷേത്രം ട്രസ്റ്റ് കമ്മിറ്റി ചെയർമാൻ രുക്‌മണി പളനിവേൽ രാജൻ, ഹിന്ദുമത എൻഡോവ്‌മെൻ്റ് വകുപ്പ് ജോയിൻ്റ് കമ്മീഷണർ കൃഷ്‌ണന്‍ തുടങ്ങിയവർ അമിത് ഷായെ സ്വീകരിച്ചു. കേന്ദ്ര സഹമന്ത്രി എൽ.മുരുകൻ, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ, മറ്റ് ബി.ജെ.പി നേതാക്കൾ ആഭ്യന്തരമന്ത്രിയോടൊപ്പം ക്ഷേത്ര ദർശന നടത്തി.
Also Read:മണിപ്പൂരില്‍ 5 ജില്ലകളിൽ നിരോധനാജ്ഞ, ഇന്‍റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ക്കും വിലക്ക്