ഗുവാഹത്തി: ബ്രഹ്‌മപുത്ര നദിയുടെ തെക്കേക്കരയിലുള്ള നീലാചല്‍ കുന്നുകളിലാണ് പ്രശസ്‌തമായ കാമാഖ്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇനിയുള്ള മൂന്ന് ദിവസങ്ങള്‍ ക്ഷേത്രം മന്ത്രോച്ചാരണങ്ങളാല്‍ മുഖരിതമായിരിക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഭൂമിയിലെ 51 ശക്തിപീഠങ്ങളില്‍ ഒന്നായാണ് കാമാഖ്യ ക്ഷേത്രത്തെ കരുതുന്നത്. ഏറ്റവും പഴയതും പരിശുദ്ധവുമായ ക്ഷേത്രം കൂടിയാണിത്. ഇവിടെ സ്ത്രൈണതയുടെ ആഘോഷമായ ആംബുബച്ചിയ്ക്ക് തുടക്കമായിരിക്കുന്നു. ജന്മം നല്‍കാനുള്ള സ്‌ത്രീയുടെ കഴിവിനെയും ഉര്‍വരതയുടെ സ്വഭാവിക ശക്തികളെയും ആഘോഷിക്കുകയാണ് ആംബുബച്ചിയിലൂടെ. നമ്മുടെ ചെങ്ങന്നൂര്‍ ക്ഷേത്രത്തിലെ തൃപ്പൂത്താറാട്ടിന് സമാനമായ ആഘോഷമാണിത്. കാമാഖ്യ ദേവി രജസ്വലയാകുന്ന ദിനം. വര്‍ഷത്തില്‍ ഒരു പ്രാവശ്യമാണ് ഇത് സംഭവിക്കുന്നത്.
സന്യാസിമാര്‍, ഋഷിവര്യര്‍, ഭക്തര്‍ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം ആരംഭിച്ച മേളയിലേക്ക് വന്‍ തോതില്‍ ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളില്‍ രാജ്യത്തിനകത്തും പുറത്തും നിന്ന് നിരവധി പേര്‍ മേളയുടെ ഭാഗമാകാനെത്തുമെന്നാണ് വിലയിരുത്തുന്നത്.
Also Read: എന്തെങ്കിലും ആഗ്രഹം സാധിക്കാനുണ്ടോ? ഒരു മണിയുമായി ഇങ്ങോട്ട് പോന്നോളൂ
ഞായറാഴ്‌ച ഉച്ചയ്ക്ക് 2.56.27 നാണ് ആംബുബാച്ചി മഹായോഗ് ആരംഭിച്ചത്. ഇതോടെ ക്ഷേത്ര കവാടങ്ങള്‍ ബന്ധിക്കപ്പെട്ടു. ജൂണ്‍ 22 മുതല്‍ 25 വരെ ഭൂമി ദേവിയുടെ ആര്‍ത്തവ ദിനങ്ങളാണെന്നാണ് സങ്കല്‍പ്പം.ജൂണ്‍ 26ന് ദേവിയുടെ വിശുദ്ധ സ്‌നാനത്തിന് ശേഷം പതിവ് പൂജകള്‍ നടക്കും. ക്ഷേത്രം ഭക്തര്‍ക്ക് ദര്‍ശനത്തിനായി തുറന്ന് കൊടുക്കും. ഈ സമയത്ത് ഭക്തര്‍ക്ക് നീലാചല്‍ കുന്നുകളില്‍ പുലര്‍ച്ചെ അഞ്ച് മണി മുതല്‍ വൈകിട്ട് ആറ് വരെ പ്രവേശനമാകുണ്ടാകും. എന്നാല്‍ ആറ് മണിക്ക് ശേഷം ആരെയും പ്രവേശിപ്പിക്കില്ല. ഭക്തര്‍ക്ക് ഇവിടെ തങ്ങാന്‍ അനുവാദം ഉണ്ടാകില്ല. ഒപ്പം പ്രസാദവിതരണവും ഉണ്ടാകില്ല. ജൂണ്‍26നും 27നും വിഐപി വിവിഐപി പാസുകള്‍ അനുവദിക്കില്ല.
മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നീലാചലിന്‍റെ അടിവാരത്ത് കഴിഞ്ഞ ദിവസം നടന്നു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയാണ് പരിപാടി ഉദ്ഘാടനം ചെയ്‌തത്.
জয় মা কামাখ্যা 🙏🏼
— Himanta Biswa Sarma (@himantabiswa) June 22, 2025
Today marks the beginning of the #Ambubachi Mahayog, an annual celebration of Maa Kamakhya's divine femininity.
Spiritual Gurus and devotees from across the country will dawn upon the sacred Nilachal Hills to pray for Bharat.
I welcome all pilgrims to Assam… pic.twitter.com/KrV9NI0NWr
ദൈവങ്ങള്‍ നിര്‍മ്മിച്ച ക്ഷേത്രം, നിഗൂഢമായ ക്ഷേത്രോത്‌പത്തി
കാമാഖ്യ ക്ഷേത്രത്തിന്‍റെ ഉത്ഭവത്തെക്കുറിച്ച് നിരവധി ഗൂഢമായ ഐതിഹ്യങ്ങള്‍ നിലവിലുണ്ട്. ഇവിടുത്തെ അനിവര്‍ചനീയമായ ആത്മീയാനുഭൂതി രാജ്യമെമ്പാടും നിരവധി വിശ്വാസങ്ങളും ചര്‍ച്ചകളും ക്ഷേത്രത്തെക്കുറിച്ച് പരക്കാന്‍ കാരണമായിട്ടുണ്ട്. ആംബുബാച്ചി മഹായോഗ് കാലത്ത് നീലാചല്‍ കുന്നുകള്‍ ലോകമെമ്പാടും നിന്നുള്ള ഋഷിമാരുടെ സംഗമ ഭൂമിയായി മാറുന്നു. ശക്തിയുടെ ആവിഷ്ക്കാരമായ കാമാഖ്യദേവിയുടെ മന്ത്രങ്ങളാല്‍ ഇവിടം മുഖരിതമാകുന്നു. എങ്ങും ജപവും തപവും ആരാധനയും മാത്രം കാണാം.
ക്ഷേത്ര പരിസരം ജനനിബിഡമാകുന്നു. ആത്മീയത ഇവിടെ ശാശ്വതമായി ശക്തമായി നിലനില്‍ക്കുന്നു. ക്ഷേത്രത്തില്‍ തലമുറകളായി തുടര്‍ന്ന് പോരുന്ന പല ആചാരങ്ങളും നിലനില്‍ക്കുന്നു. കാമാഖ്യ ദേവിയെക്കുറിച്ച് വിവിധ വിശ്വാസങ്ങളും നിലവിലുണ്ടെങ്കിലും അചഞ്ചലമായ വിശ്വാസത്തിന്‍റെ പ്രതീകമായി ക്ഷേത്രം നിലകൊള്ളുന്നു. പരമ്പരാഗതമായ ആചാരങ്ങള്‍ കൈവിടാതെ.

നീലാചല്‍ കുന്നുകള്‍ എന്നും ഭക്തരെക്കൊണ്ട് നിറയാറുണ്ട്. ആംബുബാച്ചി മഹായോഗ് വേളയില്‍ ഇത് വീണ്ടും വര്‍ദ്ധിക്കുന്നു. മാനവികതയുടെ അലകടലാണ് ഇവിടെയെമ്പാടും കാണാനാകുക. പ്രപഞ്ചത്തിന്‍റെ അമ്മയാണ് കാമാഖ്യാ ദേവിയെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്ന് ക്ഷേത്രത്തിലെ പൂജാരിയായ ഹിമാദ്രി പറയുന്നു. കാമാഖ്യാദേവിയില്‍ നിന്നുമാണ് ഈ പ്രപഞ്ചം മുഴുവും സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നത്. ഗുവാഹത്തിയിലെ നിലാചല്‍ കുന്നുകളുടെ ഹൃദയത്തിലാണ് അമ്മ അധിവസിക്കുന്നത്.
കാമാഖ്യാദേവിയെ അറിവിന്‍റെ പത്ത് അവതാരമായും ആരാധിക്കുന്നു. ശ്രീകോവിലില്‍ സരസ്വതി ദേവിക്കും ലക്ഷ്‌മി ദേവിക്കുമൊപ്പമാണ് കാമാഖ്യ ദേവി വാണരുളുന്നത്. പ്രപഞ്ചത്തെ മുഴുവന്‍ നിയന്ത്രിക്കുന്നത് അമ്മ കാമാഖ്യയാണ്.

ഭഗവാന്‍ ശിവന്‍റെ അഭീഷ്‌ടത്താലാണ് ക്ഷേത്രം നിലവില്‍ വന്നതെന്നാണ് വിശ്വാസം. ക്ഷേത്രത്തിന്‍റെ അടിത്തറ വിശ്വകര്‍മ്മാവും കാമദേവനും ചേര്‍ന്നാണ് നിര്‍മ്മിച്ചതെന്നാണ് ഐതിഹ്യം. ക്ഷേത്രം മുഴുവനും നിര്‍മ്മിച്ചത് ദൈവങ്ങളാണത്രേ.
ക്ഷേത്രത്തിനുള്ളില്‍ എട്ട് ഭൈരവന്‍മാര്‍ അഥവാ ദേവതമാരെ സംരക്ഷിക്കുന്നവര്‍ ഉണ്ട്. അഷ്‌ടദിക്‌പാലകര്‍. ക്ഷേത്രത്തിന് പുറത്ത് 64 യോഗിനിാരും 18 ഭൈരവന്‍മാരും മറ്റനേകം ബിംബങ്ങളുമുണ്ട്. മനുഷ്യര്‍ മാത്രമല്ല നിരവധി ദേവന്‍മാരും ദേവിമാരും അമ്മയെ സേവിക്കാനായി വരുന്നുവെന്ന് ശര്‍മ്മ പറയുന്നു.
ക്ഷേത്രം തകര്‍ക്കപ്പെട്ടു

1566 മുതല്‍ 1572 വരെ ബംഗാളിലെ അഫ്‌ഗാന്‍ സുല്‍ത്താനായിരുന്ന സുലൈമാന്‍ കാരാണിയുടെ ഒരു സൈനിക മേധാവി ആയിരുന്ന കലാപഹര്‍ ഈ ക്ഷേത്രം തകര്‍ത്തതായി അസമിന്‍റെ ചരിത്രത്തില്‍ പറയുന്നുണ്ട്. പിന്നീട് പുനര്‍നിര്‍മ്മിച്ച ക്ഷേത്രമാണ് ഇപ്പോഴുള്ളത്. ധാരാളം സമയമെടുത്താണ് ക്ഷേത്രം പുനര്‍ നിര്‍മ്മിച്ചത്. കലാപഹാര്‍ തകര്‍ത്ത ക്ഷേത്രത്തിന്‍റെ മുകള്‍ ഭാഗം 1540 മുതല്‍ 1587 വരെ ഭരിച്ച കൊന്‍ച് രാജാവ് മഹാരാജാ നരനാരായണനും വീര്‍ ചിലരിയും ആണ് പുനര്‍നിര്‍മ്മിച്ചത്. ക്ഷേത്രത്തിന്‍റെ നിര്‍മ്മാണം ഏറെ പ്രയാസകരമായിരുന്നുവെന്ന് ചരിത്ര രേഖകള്‍ വിശദീകരിക്കുന്നു. നിര്‍മ്മാണത്തിനിടെ പലവട്ടം ക്ഷേത്രം തകര്‍ന്നു വീണു. സ്വപ്‌നത്തില്‍ ലഭിച്ച ദൈവിക നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ആരാധനയും യാഗങ്ങളും ബലികളും മറ്റും നടത്തിയ ശേഷമാണ് നരനാരായണനും ചിലാരിക്കും ക്ഷേത്രം മനോഹരമായി പുനര്‍നിര്‍മ്മിക്കാനായതെന്നും പൂജാരി കൂട്ടിച്ചേര്‍ത്തു.
നരകാസുരന്‍റെ കഥ
പുരാതന പ്രാഗ്‌ജ്യോതിഷ്‌പൂരിലെ രാജാവായിരുന്നു നരകാസുരനെന്ന് ശര്‍മ്മ പറയുന്നു. അദ്ദേഹം അമ്മയുടെ ഭക്തനായിരുന്നു. എന്നാലെപ്പോഴോ ഇദ്ദേഹം ദുര്‍ഭരണം ആരംഭിച്ചു. കാമാഖ്യ ദേവിയുടെ അഭൗമ സൗന്ദര്യത്തിലാകൃഷ്‌ടനായ രാജാവില്‍ കാമാഖ്യയെ വിവാഹം കഴിക്കാന്‍ മോഹമുദിച്ചു. നരകാസുരന്‍ ഇക്കാര്യം നേരിട്ട് തന്നെ ദേവിയെ അറിയിച്ചു. അത് സാധ്യമല്ലെന്ന് ദേവി മറുപടി നല്‍കി.
എന്നാല്‍ നരകാസുരന്‍ പിന്‍മാറാന്‍ തയാറായില്ല. ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ ദേവി ഒരു മാര്‍ഗം കണ്ടെത്തി. ഭക്തരുടെ സൗകര്യത്തിന് വേണ്ടി ക്ഷേത്രത്തിന് നാല് കവാടങ്ങള്‍ പണിയണമെന്നായിരുന്നു ദേവിയുടെ ആവശ്യം അത് നടപ്പായാല്‍ നരകാസുരനെ വിവാഹം കഴിക്കാമെന്ന് ദേവി സമ്മതിച്ചു. പക്ഷേ ഒരു വ്യവസ്ഥ ഉണ്ടായിരുന്നു. ഒറ്റരാത്രി കൊണ്ട് വേണം നാല് കവാടങ്ങളും നിര്‍മ്മിക്കാന്‍ എന്നതായിരുന്നു അത്. നരകാസുരന് ഇ് സാധിക്കില്ലെന്നായിരുന്നു കാമാഖ്യ ദേവി കരുതിയത്. എന്നാല്‍ അയാള്‍ ഈ വെല്ലുവിളി ഏറ്റെടുത്തു.
നേരം പുലരും മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ നരകാസുരന്‍ കൊണ്ടുപിടിച്ച് ശ്രമിക്കുന്നതിനിടെ അര്‍ദ്ധരാത്രിയോടടുത്തപ്പോള്‍ ഭഗവാന്‍ വിഷ്‌ണു കൗശലക്കാരനായ ഒരു കാക്കയുടെ രൂപത്തിലെത്തി നേരം പുലര്‍ന്നുവെന്ന് അറിയിച്ച് കരയാന്‍ തുടങ്ങി. ദേവി എത്തി നേരം വെളുത്തെന്ന് നരകാസുരനോട് പറഞ്ഞു. അങ്ങനെ നരകാസുരന് തന്‍റെ സ്വപ്‌നം സാക്ഷാത്ക്കരിക്കാനായില്ല. ക്ഷേത്രത്തിലിപ്പോഴും ദേവിയെ വിവാഹം കഴിക്കാനായി നരകാസുരന്‍ നിര്‍മ്മിച്ച നാല് കല്ലുള്ള പടിക്കെട്ട് കാണാം.
ആംബുബാച്ചിയുടെ പ്രാധാന്യം
ആംബുബാച്ചി മഹായോഗ് എന്നത് ഉണര്‍വിന്‍റെ സമയമാണെന്ന് പൂജാരി ചൂണ്ടിക്കാട്ടുന്നു. അഷാരമാസത്തിലെ നാലാം വാരത്തിലാണ് ഇത് ആഘോഷിക്കുന്നത്. ആര്‍ദ്ര നക്ഷത്രം ഒന്നാംപാദത്തില്‍ പ്രവേശിക്കുമ്പോള്‍ ഭൂമി ദേവി രജസ്വലയാകുന്നു. ഈ വേളയിലാണ് ഹിന്ദുക്കള്‍ ആംബുബച്ചി ആചരിക്കുന്നത്.
ഈ വേളയില്‍ ആത്മീയ അനുഷ്‌ഠാനങ്ങള്‍ വര്‍ദ്ധിക്കുന്നു. കര്‍ശനമായ മതാചാരങ്ങളോടെയാണ് ഇത് ആഘോഷിക്കുന്നത്. കരുത്തുറ്റ ആത്മീയ പ്രവൃത്തികളുമാണിത്. ഈ സമയത്ത് അമ്മയുടെ അനുഗ്രഹത്തോടെ നാം നമ്മുടെ ആന്തരിക ശക്തി ലോകത്തിന്‍റെ ക്ഷേമത്തിനായി ഉപയോഗിക്കണം. ആത്മീയക്കരുത്ത് നേടാന്‍ ഏറ്റവും മികച്ച സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. സാധനയിലൂടെ ഈ കരുത്ത് നമുക്ക് ആര്‍ജ്ജിക്കാനാകും.
ഭൂമിയുടെ ഫലഭൂയിഷ്‌ഠി വര്‍ദ്ധിക്കുന്നത് കൊണ്ട് തന്നെ ആംബുബച്ചി വേളയില്‍ എല്ലാ കാര്‍ഷികവൃത്തികളും നിര്‍ത്തി വയ്ക്കുന്നു. നിലം ഉഴാനോ കിളയ്ക്കാനോ വിളനടാനോ വിളകള്‍ എങ്ങോട്ടെങ്കിലും കൊണ്ടു പോകാനോ പാടില്ല. ആംബുബച്ചി അവസാനിക്കുന്ന നാലാം ദിനം എല്ലാ വീട്ടുപകരണങ്ങളും വസ്‌ത്രങ്ങളു അലക്കുന്നു. ഇവയിലെല്ലാ പുണ്യാഹം തളിക്കുന്നു. ഈ ശുദ്ധമാക്കല്‍ നടന്ന ശേഷം അമ്മയ്ക്ക് അര്‍ച്ചനകള്‍ നടത്തുന്നു.