ETV Bharat / bharat

ഭരണഘടനയുടെ നട്ടെല്ല്, ജാതീയതയ്‌ക്കെതിരെയും അസമത്വത്തിനെതിരെയും മുന്നില്‍ നിന്നും പോരാട്ടം നയിച്ചു; അംബേദ്‌കറുടെ സ്‌മരണയില്‍ രാജ്യം - AMBEDKAR JAYANTI 2025

ഇന്ത്യയിലെ പിന്നാക്ക വിഭാഗത്തിന്‍റെ ഉന്നമനത്തിനായി പരിശ്രമിച്ച നവോഥാന നായകനാണ് ഡോക്‌ടര്‍ ഭീംറാവു രാംജി അംബേദ്‌കര്‍. ജാതീയത ഇന്നും വാഴുന്ന രാജ്യത്ത് അദ്ദേഹത്തിന്‍റെ ആശയങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്...

ALL ABOUT AMBEDKAR  INDIAN CONSTITUTION  AMBEDKAR JAYANTI UPDATE  അംബേദ്‌കര്‍ ജയന്തി
Ambedkar Representational image (Etv Bharat)
author img

By ETV Bharat Kerala Team

Published : April 14, 2025 at 10:38 AM IST

3 Min Read

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്‍റെ നട്ടെല്ലായ ഭരണഘടനക്ക് ജീവന്‍ നല്‍കിയ ബിആര്‍ അംബേദ്‌കറുടെ സ്‌മരണയില്‍ രാജ്യം. ഏപ്രിൽ 14നാണ് രാജ്യം അംബേദ്‌കര്‍ ജയന്തി ആചരിക്കുന്നത്. ഇന്ന് അംബേദ്‌കറുടെ 134-ാം ജന്മദിനമാണ്. ഇന്ത്യയിലെ പിന്നാക്ക വിഭാഗത്തിന്‍റെ ഉന്നമനത്തിനായി പരിശ്രമിച്ച നവോഥാന നായകനാണ് ഡോക്‌ടര്‍ ഭീംറാവു രാംജി അംബേദ്‌കര്‍.

ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും ഈ ദിനം ആചരിക്കുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള സര്‍വകലാശാലകളില്‍ ഈ ദിനം പ്രത്യേകം ആചരിക്കുന്നു. ജാതീയ വിവേചനങ്ങള്‍ക്കെതിരെ പോരാട്ടം നയിച്ച് അംബേദ്‌കര്‍ സ്വപ്‌നം കണ്ട സമത്വ സുന്ദര ഇന്ത്യയുടെ ആശയം ജനങ്ങളിലേക്ക് എത്തിക്കാനാണ് ഈ ദിനം ആചരിക്കുന്നത്.

അംബേദ്‌കര്‍ തന്‍റെ ജീവിതകാലം മുഴുവൻ സമത്വത്തിനാണ് വേണ്ടിയാണ് പോരാടിയത്. അതിനാൽ അദ്ദേഹത്തിന്‍റെ ജന്മദിനം ഇന്ത്യയിൽ 'സമത്വ ദിനം' ആയും ആഘോഷിക്കുന്നു. എല്ലാ പൗരന്മാർക്കും തുല്യത ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുള്ള ഒരു മതേതര, ജനാധിപത്യ റിപ്പബ്ലിക്കായി ഇന്ത്യയെ സ്ഥാപിക്കാൻ അദ്ദേഹം രൂപം നല്‍കിയ ഭരണഘടനയ്‌ക്ക് സാധിച്ചു.

1891 ഏപ്രില്‍ 14ന് മഹാരാഷ്‌ട്രയിലെ രത്നഗിരി ജില്ലയിൽ അംബാവാഡി ഗ്രാമത്തിൽ രാംജി മലോജി സക്പാൽ അംബേദ്കറുടെയും ഭീമാബായിയുടെയും പതിനാലാമത്തെ മകനായാണ് അംബേദികര്‍ ജനിക്കുന്നത്. നൂറ്റാണ്ടുകളായി മനുഷ്യാവകാശങ്ങളും നീതിയും നിഷേധിക്കപ്പെട്ട ജനതയുടെ മോചനത്തിന് വേണ്ടി അംബേദ്‌കര്‍ മുന്നില്‍ നിന്ന് പോരാട്ടം നയിച്ചു.

മനുസ്‌മൃതി പരസ്യമായി കത്തിച്ചു, ജാതീയതയ്‌ക്കെതിരെ പോരാടിയ ധീരൻ

ജനതയെ ജാതീയമായി ഭിന്നിപ്പിക്കുന്ന മനുസ്‌മൃതി പരസ്യമായി കത്തിച്ചുകൊണ്ട് സവര്‍ണ വിഭാഗങ്ങള്‍ക്കെതിരെ അദ്ദേഹം പോരാട്ടം ആരംഭിച്ചു. 1927 ഡിസംബർ 25-നായിരുന്നു ജാതി വ്യവസ്ഥയ്‌ക്കെതിരെയുള്ള പ്രതിഷേധമായി, തൊട്ടുകൂടാത്തവരെന്ന് മേല്‍ജാതിക്കാര്‍ വിശ്വസിച്ചവരില്‍ ഒരാളായ ശാസ്‌ത്രബുദ്ധെ, അംബേദ്‌കറുടെ സാന്നിധ്യത്തിലും സമ്മതത്തോടെയും, ജാതി വ്യവസ്ഥയെ ക്രോഡീകരിക്കുന്ന ഹിന്ദു ഗ്രന്ഥമായ മനുസ്‌മൃതി കത്തിച്ചു. അംബേദ്‌കർ ഈ ദിനത്തെ "മനുസ്‌മൃതി ദഹൻ ദിവസ്" ആയി ആഘോഷിക്കുന്നു.

ഹിന്ദു സമൂഹത്തിനിടയില്‍ പൊതുവെ ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നീ നാല് ജാതികള്‍ക്കായിരുന്നു മേധാവിത്വം ഉണ്ടായിരുന്നത്. ഈ വിഭാഗങ്ങൾക്കായി പ്രത്യേകം ആനുകൂല്യങ്ങളും പദവികളും ഉണ്ടായിരുന്നു. എന്നാല്‍ ഇത് അനീതിയാണെന്നും സമത്വത്തിലും സാഹോദര്യത്തിലും അധിഷ്‌ഠിതമായ ഒരു സമൂഹം സൃഷ്‌ടിക്കണമെന്നും അംബേദ്‌കര്‍ അടിയുറച്ചു വിശ്വസിച്ചു. ജാതിവ്യവസ്ഥ ഇല്ലാതാക്കാൻ ഏതറ്റം വരെ പോരാടാനും അദ്ദേഹം തയ്യാറായി, ഇതിനുവേണ്ടി തന്‍റെ ജീവൻ നൽകാനും അദ്ദേഹം തീരുമാനിച്ചു. താഴ്‌ന്ന ജാതിയില്‍ പെട്ടവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു.

1927 ല്‍ മഹാഡ് മുന്‍സിപ്പാലിറ്റിയിലെ പൊതുകുളത്തില്‍ നിന്ന് വെള്ളം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് അംബേദ്‌കര്‍ ആദ്യമായി സമരത്തിറങ്ങിയത്. രാഷ്‌ട്രീയ അധികാരങ്ങൾ ലഭിക്കാതെ പിന്നാക്ക വിഭാഗത്തിന് പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അധ:സ്ഥിത ജാതിക്കാര്‍ക്ക് വിദ്യാഭ്യാസവും ഗവണ്‍മെന്‍റ് ജോലികളും ലഭിക്കാനുള്ള അവകാശം ഉയര്‍ത്തിക്കാട്ടി സൈമണ്‍ കമ്മിഷന് അദ്ദേഹം മെമ്മോറാണ്ടം നല്‍കി.

ക്ലാസിന്‍റെ മൂലയിരുന്ന് പഠിച്ച് താഴ്‌ന്ന ജാതിക്കാരുടെ ഉന്നമനത്തിന് വേണ്ടിയുള്ള പോരാട്ടം

ഉന്നത ജാതിയില്‍ പെട്ട കുട്ടികള്‍ ഉള്‍പ്പെടുന്ന ക്ലാസിന്‍റെ ഒരു മൂലയില്‍ ചാക്കിലിരുന്ന് പഠിച്ച അംബേദ്കര്‍ ഇന്ത്യയിൽ കലാലയ വിദ്യാഭ്യാസം നേടുന്ന ആദ്യത്തെ അധഃസ്ഥിത വർഗക്കാരിൽ ഒരാളായി മാറി. പിന്നീട് ഉന്നത പഠനത്തിനായി ന്യൂയോര്‍ക്ക്, ഇംഗ്ലണ്ട് എന്നിവിടങ്ങളിലേക്ക് പോയി. രാഷ്‌ട്രതന്ത്രജ്ഞത, നിയമം, സാമ്പത്തികശാസ്‌ത്രം എന്നിവയിലെ തന്‍റെ പഠനങ്ങൾക്ക് ഡോക്‌ടറേറ്റുകളും നേടി.

സഹപാഠികളുടെയും സമൂഹത്തിന്‍റെയും തൊട്ടുകൂടായ്‌മയില്‍ നിന്നും അയിത്തത്തില്‍ നിന്നും അദ്ദേഹം നടന്നു കയറിയത് ഇന്ത്യന്‍ ഭരണഘടനയുടെ പിതാവ് എന്ന സിംഹാസനത്തിലേക്ക്. 'ഞാന്‍ ഒരു ഹിന്ദുവായാണ് ജനിച്ചത്. എന്നാല്‍ ഒരിക്കലും മരിക്കുന്നത് ഹിന്ദു ആയിട്ടായിരിക്കില്ല'. 1935ല്‍ നാസികില്‍ വച്ച് അംബേദ്‌കര്‍ പ്രഖ്യാപിച്ചതാണിത്. ഹിന്ദുമതത്തിലെ അനാചാരങ്ങളെ തുടര്‍ച്ചയായി വിമര്‍ശിച്ചുകൊണ്ടിരുന്ന അംബേദ്‌കര്‍ ഒടുവില്‍ 1956-ല്‍ രണ്ടു ലക്ഷം ദളിതരോടൊപ്പം ബുദ്ധമതം സ്വീകരിച്ചു.

നാസിക് കലാറാം ക്ഷേത്ര സത്യാഗ്രഹം

ഇന്ത്യയിലെ ദളിത് പ്രസ്ഥാനത്തിൽ കലാറാം ക്ഷേത്ര പ്രവേശന പ്രസ്ഥാനം ഒരു പ്രധാന പങ്ക് വഹിച്ചു. 1930 മാർച്ച് 2 ന് ദളിതരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നതിനായി അംബേദ്‌കറുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിന് പുറത്ത് ഒരു വലിയ പ്രതിഷേധം സംഘടിപ്പിച്ചു. ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള അവകാശം നേടുക എന്നതായിരുന്നു പ്രതിഷേധത്തിന്‍റെ ലക്ഷ്യം.

മൂക നായക്

തൊട്ടുകൂടാത്തവരുടെ ആശങ്കകൾ ഉന്നയിക്കുന്നതിനായി ഒരു പത്രം ആരംഭിക്കുക എന്ന ആശയം 1919-ൽ അംബേദ്‌കർ ആലോചിച്ചു. പദ്ധതി ആരംഭിക്കുന്നതിനായി ഷാഹു മഹാരാജ് 2500 രൂപ സംഭാവന ചെയ്‌തു. 1920 ജനുവരിയിൽ, "മൂക നായക്" ( മൂകരുടെ നേതാവ്) എന്ന പേരിൽ രണ്ടാഴ്‌ചയിലൊരിക്കൽ പ്രസിദ്ധീകരിച്ച ദ്വൈവാര പത്രത്തിന്‍റെ ആദ്യ പതിപ്പ് ബോംബെയിൽ നിന്ന് പ്രസിദ്ധീകരിച്ചു.

"ഇന്ത്യ അസമത്വത്തിന്‍റെ നാടാണ്. ഹിന്ദു സമൂഹം പ്രവേശന കവാടമോ പുറത്തേക്കുള്ള വഴിയോ ഇല്ലാത്ത ഒരു ബഹുനില ഗോപുരം പോലെയാണ്; ഒരാൾ ജനിച്ച നിലയിൽ തന്നെ ജീവിച്ച് മരിക്കണം." എന്ന് അംബേദ്‌കര്‍ ആ പത്രത്തില്‍ എഴുതി. 1956 ഡിസംബര്‍ ആറിനാണ് അംബേദ്‌കര്‍ അന്തരിച്ചത്. ജാതീയ വ്യവസ്ഥയ്‌ക്കെതിരെ ജീവിതകാലം മുഴുവൻ പോരാടിയ അംബേദ്‌കറുടെ ആശയങ്ങൾക്കും ഓർമകൾക്കും ജാതീയമായ ഉച്ചനീതത്വങ്ങൾ ഇപ്പോഴും ശേഷിക്കുന്ന ഇന്ത്യയില്‍ ഇന്നും വലിയ പ്രധാന്യമുണ്ട്.

Also Read: 'രക്തദാനം മഹാദാനം', ഈ കുടുംബം ദൈവതുല്യര്‍.. രക്ഷിക്കുന്നത് നിരവധി ജീവനുകള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.