പ്രയാഗ്‌രാജ്: സമാജ്‌വാദി പാർട്ടി എംപി സിയാ ഉർ റഹ്‌മാൻ്റെ വസതിയിലെ വൈദ്യുതി കണക്ഷൻ പുനസ്ഥാപിക്കാൻ പവർ കോർപ്പറേഷൻ ലിമിറ്റഡിനോട് ഉത്തരവിട്ട് അലഹബാദ് ഹൈക്കോടതി. വൈദ്യുതി കണക്ഷൻ പുനസ്ഥാപിക്കാൻ അപ്പീൽ നിലനിർത്താൻ ആവശ്യമായ ആറ് ലക്ഷം രൂപ നിക്ഷേപിക്കണമെന്നും എന്നും കോടതി ഉത്തരവിട്ടു.
എംപി സിയ ഉർ റഹ്‌മാൻ സമർപ്പിച്ച ഹർജിയിൽ ജസ്‌റ്റിസ് എസ്‌ഡി സിങ്, ജസ്‌റ്റിസ് സന്ദീപ് ജെയിൻ എന്നവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പണം നിക്ഷേപിക്കാൻ റഹ്‌മാന് രണ്ടാഴ്‌ചത്തെ സമയവും കോടതി നൽകി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുകപരിശോധനാ
2024 ഡിസംബറിൽ സാംബാലിലെ ദീപ സരായ് പ്രദേശത്തുള്ള എംപിയുടെ വസതിയിൽ നടത്തിയ പരിശോധനയിലാണ് വൈദ്യുതി മോഷണം നടന്നതായി കണ്ടെത്തിയത്. തുടർന്ന് വൈദ്യുതി വകുപ്പ് എംപിക്ക് 1.91 കോടി രൂപ പിഴ ചുമത്തിയിരുന്നു. 12 വർഷത്തേക്കുളള വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലായിരുന്നു ഈ തുക.
എന്നാൽ റിപ്പോർട്ടും അതിൽ കണ്ടെത്തിയതായി ആരോപിക്കപ്പെടുന്ന പ്രതികൂല വസ്‌തുതകളും അംഗീകരിച്ചാൽ പോലും 12 വർഷത്തേക്ക് വിലയിരുത്തൽ നടത്താൻ പ്രതിഭാഗത്തിന് അധികാരപരിധിയില്ല എന്ന് കോടതി നിരീക്ഷിച്ചു. വിലയിരുത്തൽ നടത്താവുന്ന പരമാവധി കാലയളവ് ഒരു വർഷത്തിൽ കൂടാൻ പാടില്ല എന്നും കോടതി ഉത്തരവിൽ പറയുന്നു.
അപ്പീൽ നിലനിർത്തുന്നതിനായി ആറ് ലക്ഷം രൂപ കെട്ടിവയ്ക്കാൻ തയ്യാറാണെന്ന് ഹർജിക്കാരനായ റഹ്‌മാൻ അഭിഭാഷകൻ മുഖേന ബോധിപ്പിച്ചു. വിഷയത്തിൽ മറുപടി നൽകാൻ കോർപ്പറേഷന് മൂന്ന് ആഴ്‌ച സമയം അനുവദിച്ച കോടതി അടുത്ത വാദം ജുലൈ 2 ലേക്ക് മാറ്റിവച്ചു.
Also Read: 16 വയസ്സുള്ള ആൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രായപൂർത്തിയാകാത്തവർ അറസ്റ്റിൽ