ചില യാത്രകളുടെ ലക്ഷ്യം യാത്ര മാത്രമാണ് എന്ന് ആരോ പറഞ്ഞിട്ടുണ്ട്. പുതിയ ലോകങ്ങള്‍, പുതിയ മനുഷ്യർ, പുത്തന്‍ അനുഭവങ്ങള്‍... ഇങ്ങനെ യാത്ര ചെയ്യാൻ ഇഷ്‌ടപ്പെടാത്തവരായി അധികം ആരും ഉണ്ടാകില്ല. എന്നാൽ പോക്കറ്റ് കാലിയാകുന്നത് പേടിച്ച് ഇത്തരം ആഗ്രഹങ്ങളെ പൊതുവേ നാം മാറ്റിവക്കാറാണ് പതിവ്.
ഇത്തരം യാത്രാപ്രേമികള്‍ക്ക് ഒരു സുവർണാവസരം ഒരുക്കുകയാണ് ഇന്ത്യന്‍ റയിൽവേ. വെറും 15 ദിവസത്തിനുള്ളിൽ ഇന്ത്യയിലുടനീളം കറങ്ങാം. അതും 25 രൂപക്ക്. ജാഗ്രതി യാത്ര എന്നാണ് ഈ പുതിയ പദ്ധതിയുടെ പേര്. ഏകദേശം 500 പേർക്കാണ് ടൂറിൽ പങ്കെടുക്കാൻ സാധിക്കുക.
12 സ്ഥലങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ യാത്ര മറക്കാനാവാത്ത അനുഭവമായിരിക്കും സമ്മാനിക്കുക. 'ഇന്ത്യയെ കെട്ടിപ്പടുക്കുക' എന്നതാണ് ഈ ട്രെയിൻ യാത്രയുടെ പ്രധാന ദൗത്യം. സ്ഥലങ്ങൾ മാത്രമല്ല, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകളെ പരിചയപ്പെടാനും ഈ പദ്ധതിയിലൂടെ അവസരം ലഭിക്കും.
വർഷത്തിൽ ഒരിക്കൽ മാത്രം
15 ദിവസം നീണ്ട് നിൽക്കുന്ന 'ജാഗൃതി യാത്ര' വർഷത്തിൽ ഒരു ദിവസം മാത്രമാണ് പുറപ്പെടുക. 500 പേർക്കാണ് ട്രെയിനിൽ യാത്ര പോകാൻ അവസരം. ഏകദേശം 8,000 കിലോമീറ്ററാണ് ട്രെയിൻ സഞ്ചരിക്കുക.

ഡൽഹിയിൽ നിന്ന് ആരംഭിക്കുന്ന യാത്ര മുംബൈ, ബെംഗളൂരു വഴി തമിഴ്‌നാട്ടിലെ മധുരയിൽ എത്തിച്ചേരും. പിന്നീട് അവിടെ നിന്ന് ഒഡീഷയിലേക്കും തിരിച്ച് മധ്യ ഇന്ത്യയിലൂടെ ഡൽഹിയിലേക്ക് എത്തും. ബിസിനസ് കേന്ദ്രങ്ങൾ മാത്രമല്ല, നിരവധി പുണ്യസ്ഥലങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും യാത്രയുടെ ഭാഗമായി സന്ദർശിക്കാൻ കഴിയും.
എങ്ങനെ രജിസ്റ്റർ ചെയ്യാം?
സാധാരണയായി എല്ലാ വർഷവും നവംബറിലാണ് ജാഗ്രതി യാത്ര നടക്കുന്നത്. 2025 ലെ യാത്ര നവംബർ 7 ന് ആരംഭിക്കുകയും നവംബർ 22 ന് അവസാനിക്കുകയും ചെയ്യും. എന്നിരുന്നാലും, രജിസ്ട്രേഷൻ മുൻകൂട്ടി പൂർത്തിയാക്കണം.
യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്...
നിങ്ങളുടെ പ്രായം 21നും 27നും ഇടയിലായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റായ https://www.jagritiyatra.com/ സന്ദർശിക്കുക. ഒന്നിലധികം സ്ക്രീനിങ് ഘട്ടങ്ങളിലൂടെയാണ് തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുക. രജിസ്ട്രേഷൻ 2025 ഒക്ടോബർ 15 വരെ മാത്രം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കാണാത്ത സ്ഥലങ്ങളും പറയാത്ത കഥകളും
വെറും ₹25 രൂപക്ക് ഇന്ത്യ ഉടനീളം കറങ്ങാൻ സാധിക്കുക എന്നത് വളരെ വലിയ കാര്യമാണ്. ഒരു രാജ്യത്തിൻ്റെ സംസ്‌കാരവും വൈവിധ്യങ്ങളും അറിയാൻ ഓരോ യാത്രയും നമ്മെ സഹായിക്കും. കൂടാതെ പല സ്ഥലങ്ങളിൽ നിന്നുള്ള വ്യക്തികളെ കാണാനും പരിചയപ്പെടാനും സാധിക്കും.
ഓരോ പ്രദേശത്തിൻ്റെ ചരിത്രവും കഥകളും പര്യവേക്ഷണം ചെയ്യാനും കഴിയും. ജാഗ്രതി യാത്ര നിങ്ങളുടെ സ്വപനത്തിലേക്കുള്ള ചവിട്ടുപടിയാണ്. സമയം കളയണ്ട; വരൂ.. നമുക്ക് വെറും ₹25 രൂപക്ക് ഇന്ത്യ മുഴുവൻ കറങ്ങാം...
Also Read : സ്‌മൂത്തിയടിക്കാന്‍ 'ഹിമസാഗർ', മിൽക്ക് ഷേക്ക് ആണെങ്കിൽ 'സിന്ധുര'; അറിയാം മാമ്പഴ രുചിയിലെ രാജാക്കന്മാരെ...