ETV Bharat / bharat

സമ്പത്തും ഐശ്വര്യവും നിങ്ങളെ തേടിയെത്തും... അക്ഷയ തൃതീയ ദിനത്തില്‍ ഈ രാശിക്കാര്‍ക്ക് രാജയോഗം - AKSHAYA TRITIYA 2025

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം...

HOROSCOPE PREDICTIONS TODAY  അക്ഷയ തൃതീയ  HOROSCOPE IN MALAYALAM  astrology
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : April 30, 2025 at 7:22 AM IST

4 Min Read

തീയതി: 30-04-2025 ബുധന്‍

വര്‍ഷം: ശുഭകൃത് ഉത്തരായനം

മാസം: മേടം

തിഥി: ശുക്ല തൃദീയ

നക്ഷത്രം: രോഹിണി

അമൃതകാലം: 01:55 PM മുതല്‍ 03:28 PM വരെ

ദുര്‍മുഹൂര്‍ത്തം: 11:42 AM മുതല്‍ 12:30 PM വരെ

രാഹുകാലം: 12:21 PM മുതല്‍ 01:55 PM വരെ

സൂര്യോദയം: 06:06 AM

സൂര്യാസ്‌തമയം: 06:36 PM

ഹൈന്ദവ വിശ്വാസ പ്രകാരം ഏറെ പ്രാധാന്യമുള്ള ദിവസമാണിന്ന്. ഒരു വര്‍ഷത്തിലെ ഏറ്റവും നല്ല ദിവസങ്ങളിലൊന്നാണ് അക്ഷയ തൃതീയ. ഈ ദിവസം ജീവിതത്തില്‍ ഐശ്വര്യവും അനുഗ്രഹവും ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.

ഈ വര്‍ഷം അക്ഷയ തൃതീയക്ക് അക്ഷയ യോഗവും രൂപപ്പെടും. 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരത്തില്‍ ഈ ദിനത്തില്‍ അക്ഷയ യോഗം രൂപപ്പെടുന്നത്. 2001 ഏപ്രില്‍ 26 നായിരുന്നു ഈ യോഗം അവസാനമായി അക്ഷയ തൃതീയയില്‍ രൂപപ്പെട്ടത്.

പൊതുവെ എല്ലാ രാശികളില്‍ ജനിച്ചവര്‍ക്കും ഇന്ന് ഭാഗ്യ ദിനമാണെങ്കിലും അഞ്ച് രാശികള്‍ക്കാണ് ഈ ദിവസം ഏറ്റവും നേട്ടമുണ്ടാകുക. ആ അഞ്ച് രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.

ഇടവം

കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2

ഇടവം രാശിക്കാരുടെ ഗ്രഹം ശുക്രനാണ്. ആഡംബരത്തിന്‍റെയും ഐക്യത്തിന്‍റെയും ഗ്രഹമാണ് ശുക്രന്‍. ഇന്ന് ഈ രാശിക്കാരുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ചില നേട്ടങ്ങളുണ്ടാകും. സ്വത്തുവകകള്‍ വാങ്ങാനോ ആഭരണം വാങ്ങാനനോ ദീര്‍ഘകാല നിക്ഷേപങ്ങള്‍ നടത്താനും അവർക്കിന്ന് സാധിക്കും. വളരെ അര്‍ഥവത്തായ നിക്ഷേപങ്ങള്‍ നടത്താന്‍ ഉചിതമായ സമയമാണ്. ഇന്ന് (ഏപ്രിൽ 30) നടത്തുന്ന റിയല്‍ എസ്‌റ്റേറ്റ്, സ്വര്‍ണ്ണ നിക്ഷേപങ്ങളിലൂടെ ഭാവിയില്‍ സാമ്പത്തികസ്ഥിതി ഭദ്രമാകാന്‍ സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിരതയ്ക്കും ആത്മീയ പുരോഗതിക്കും അനുയോജ്യമായ ദിവസങ്ങളാണ് ഇവര്‍ക്ക് മുമ്പിലുള്ളത്.

ചിങ്ങം

മകം, പൂരം, ഉത്രം 1/4

അക്ഷയ തൃതീയ ദിവസത്തിൽ ഐശ്വര്യങ്ങള്‍ സ്വന്തമാക്കാന്‍ യോഗമുള്ള അടുത്ത രാശി ചിങ്ങമാണ്. ചിങ്ങം രാശിക്കാര്‍ക്ക് സൂര്യന്‍ ഇപ്പോള്‍ വളരെ ശക്തമായ സ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്. ഇവര്‍ക്ക് മുമ്പില്‍ പുതിയ വരുമാന സ്രോതസുകള്‍ തുറക്കപ്പെടും. കരിയറില്‍ നേട്ടങ്ങള്‍ ഉണ്ടാകുമെന്നതും ഉറപ്പാണ്. ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കാനും ഏറെക്കാലമായി പദ്ധതിയിടുന്ന ചില വസ്‌തുക്കള്‍ വാങ്ങാനും ഇന്ന് അനുകൂലമാണ്. അക്ഷയ തൃതീയയിലൂടെ അവര്‍ക്ക് സമ്പത്തും പ്രശസ്‌തിയും കൈവരും.

കന്നി

ഉത്രം 3/4, അത്തം, ചിത്ര 1/2

കന്നി രാശിക്കാര്‍ക്ക് ഇത്തവണത്തെ അക്ഷയ തൃതീയ ദിവസത്തിൽ ഏറെക്കാലമായുള്ള ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും. മുമ്പ് നടത്തിയ ചില പരിശ്രമങ്ങള്‍ക്ക് ഫലം ലഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ വ്യക്തമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ കഴിവും മെച്ചപ്പെടും. നിക്ഷേപങ്ങള്‍ നടത്താനും സ്വർണം വാങ്ങാനും പുതിയ സൈഡ് ബിസിനസ് ആരംഭിക്കാനും ഇന്ന് അനുകൂലമായ ദിവസമാണ്.

വൃശ്ചികം

വിശാഖം 1/4, അനിഴം, തൃക്കേട്ട

അക്ഷയ തൃതീയ വൃശ്ചികം രാശിക്കാര്‍ക്ക് മാറ്റത്തിന്‍റെ ദിവസമാണ്. അപ്രതീക്ഷിത സാമ്പത്തിക അവസരങ്ങള്‍ അവരെ തേടിയെത്തും. ആത്മീയമായി വളര്‍ച്ച നേടാനും വൃശ്ചികം രാശിക്കാര്‍ക്ക് അനുയോജ്യമായ സമയമാണിത്. ആത്മീയമായതും ഭൗതികമായതുമായ ലക്ഷ്യങ്ങള്‍ മികച്ച ഫലങ്ങള്‍ നല്‍കാന്‍ ഈ പരിശ്രമങ്ങളിലൂടെ സാധിക്കും.

കുംഭം

അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4

കുംഭം രാശിക്കാര്‍ക്ക് ഇക്കാലയളവില്‍ വ്യാഴത്തിന്‍റെ അനുഗ്രഹമുണ്ടായിരിക്കും. പാരമ്പര്യ സ്വത്ത്, സമ്പാദ്യം, അപ്രതീക്ഷിത നേട്ടങ്ങള്‍ എന്നീ മേഖലകളിലെല്ലാം കുംഭം രാശിക്കാര്‍ക്ക് വളരെ അനുകൂലമായ ദിവസമാണിന്ന്. ബിസിനസ് ആയാലും ചില സാമ്പത്തിക ശീലങ്ങള്‍ ആയാലും പുതിയ കാര്യങ്ങള്‍ തുടങ്ങാന്‍ ഏറ്റവും അനുകൂലമായ സമയമാണ് അക്ഷയ തൃതീയ ദിവസം.

തുലാം: ഇന്ന് നിങ്ങള്‍ക്ക് അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല‍. അലസതയും ഉദാസീനതയും പൊതുവായ ആരോഗ്യക്കുറവും ഇന്ന് നിങ്ങളുടെ പ്രസരിപ്പ് കെടുത്തിക്കളയുന്നതിനാല്‍ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരും. പ്രിയപ്പെട്ടവരുമായോ, കുടുംബാംഗങ്ങളുമായോ പ്രശ്‌നമുണ്ടാകാൻ സാധ്യത. വസ്‌തു സംബന്ധമായ പ്രശ്‌നങ്ങളിലോ അല്ലെങ്കില്‍ നിയമപ്രശ്‌നങ്ങളിലോ തിടുക്കത്തില്‍ തീരുമാനമെടുക്കുന്നത് ഒഴിവാക്കുക.

ധനു: ഇന്ന് നിങ്ങൾ ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തും. മതപരമായ സ്ഥലങ്ങൾ സന്ദർശിക്കാൻ സാധ്യത. ഇന്ന് നിങ്ങൾക്ക് ചുറ്റും സമാധാനപരമായ ഒരന്തരീക്ഷം ആയിരിക്കും. കുടുംബ ബന്ധങ്ങളിലെ സന്തോഷവും ഊഷ്‌മളതയും, ഏത് ദൗത്യവും വിജയകരമായി പുര്‍ത്തിയാക്കാൻ ശക്തി നല്‍കും.

മകരം: ഇന്ന് നിങ്ങളുടെ ദിവസം അത്ര നല്ലതായിരിക്കില്ല. നിസാര പ്രശ്‌നത്തിന്‍റെ പേരില്‍ പോലും കുടുംബാംഗങ്ങള്‍ തമ്മിൽ കലഹമുണ്ടാകാൻ സാധ്യതയുണ്ട്. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കുക. ധ്യാനം ശീലമാക്കുക. ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ചിന്തകൾ ഒഴിവാക്കുക. വിദ്യാര്‍ഥികള്‍ക്ക് ഇന്ന് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും.

മീനം: ഇന്ന് വളരെ ഉത്‌പാദനക്ഷമമായ ഒരു ദിവസമായിരിക്കും. ഏറ്റെടുക്കുന്ന ഓരോ ചുമതലയിലും ശ്രദ്ധ വേണം. തൊഴില്‍രംഗത്ത് സഹപ്രവർത്തകരുടെ പിന്തുണ നിങ്ങൾക്ക് ഉണ്ടാകും. വരുമാനത്തില്‍ കവിഞ്ഞ ചെലവുണ്ടാകാം. മതപരവും സാമൂഹ്യവുമായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാകുന്നത് ചെലവുകള്‍ വർധിപ്പിക്കും. ആരോഗ്യപ്രശ്‍നങ്ങള്‍ നിങ്ങളെ അസ്വസ്ഥനാക്കിയേക്കാം. നിങ്ങളുടെ കഠിനാധ്വാനത്തിന്‍റെ ഫലം നിങ്ങൾക്ക് ലഭിക്കും. അപകട സാധ്യതയുള്ളതിനാല്‍ കരുതിയിരിക്കുക.

മേടം: പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ ഇന്ന് ശുഭ ദിവസമാണ്. സർക്കാർ ജോലിയായാലും ബിസിനസായാലും നിങ്ങള്‍ തൊഴിലില്‍ നേട്ടമുണ്ടാക്കും. സുഹൃത്തുക്കൾ നിങ്ങളെ പുതിയ ദൗത്യങ്ങളേല്‍പ്പിക്കാൻ സാധ്യത. ഇന്ന് നിങ്ങൾക്ക് ദൈവികമായ അനുഗ്രഹമുണ്ടാകും. സമൂഹത്തില്‍ നിങ്ങളുടെ പ്രശസ്‌തി വര്‍ധിക്കും. പ്രിയപ്പെട്ടവരിൽ നിന്നും നല്ല വാര്‍ത്തകള്‍ വന്നുചേരും. ഒരു ഉല്ലാസ യാത്രയ്ക്കും സാധ്യത.

മിഥുനം: ഇന്ന് നിങ്ങള്‍ ധ്യാനം കൊണ്ട് ആത്മസംയമനം പാലിക്കണം. ജോലിസ്ഥലത്തെ പ്രശ്‌നങ്ങൾ നിങ്ങളെ ബാധിക്കാൻ സാധ്യതയുണ്ട്. മേലധികാരിയും സഹപ്രവര്‍ത്തകരും നിങ്ങളുടെ ജോലിഭാരം കൂട്ടിക്കൊണ്ടേയിരിക്കും. ജോലിസംബന്ധമായി ഇന്ന് നടത്തുന്ന യാത്ര ഫലവത്താകില്ല. ഭക്ഷണക്കാര്യത്തില്‍ ശ്രദ്ധിക്കുക. പുതിയ കാര്യങ്ങളൊന്നും ഇന്ന് തുടങ്ങാതിരിക്കുക.

കര്‍ക്കടകം: വാണിജ്യത്തിലും ബിസിനസിലും ഏര്‍പ്പെട്ടവര്‍ക്ക് ഇന്ന് ഒരു ഭാഗ്യദിവസമാണ്. സുഹൃത്തുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും ഒരുപോലെ നിങ്ങള്‍ക്ക് സഹായങ്ങള്‍ ലഭിക്കും. നിങ്ങളുടെ ജോലിയുടെ മികവില്‍ മേലധികാരിയും മതിപ്പ് പ്രകടിപ്പിക്കും. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷകരമായി സമയം ചെലവിടാന്‍ അവസരമുണ്ടാകും. സൃഷ്‌ടിപരമോ കലാപരമോ ആയ കാര്യങ്ങള്‍ക്ക് ധാരാളം പണം ചെലവഴിക്കും. ചെലവില്‍ നിയന്ത്രണം കൊണ്ടുവരിക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.