മുംബൈ: അഹമ്മദാബാദ് വിമാന അപകടത്തിനു പിന്നാലെ ഫ്ലൈറ്റ് നമ്പർ A1171 എയർ ഇന്ത്യ. അപകടത്തിൽ മരിച്ചവർക്കുള്ള ആദരസൂചകമായാണ് ഫ്ലൈറ്റ് നമ്പർ റദ്ദാക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇത്തരം വിമാന അപകടങ്ങൾ ഉണ്ടാകുമ്പോൾ വിമാനക്കമ്പനികൾ നമ്പറുകൾ മാറ്റുന്നതും റദ്ദാക്കുന്നതും സാധാരണ സംഭവം ആണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
അപകടത്തിൽ നഷ്‌ടം സംഭവിച്ച ബന്ധുക്കൾക്കും മറ്റ് യാത്രക്കാർക്കും ഈ നീക്കം അൽപമെങ്കിലും ആശ്വാസം ആകുമെന്ന് പ്രതീക്ഷിക്കുന്നതായും ഔദ്യോഗിക വൃത്തങ്ങൾ ഇടിവി ഭാരതിനോട് പറഞ്ഞു. ജൂൺ 17 മുതലാണ് മാറ്റം നിലവിൽ വരിക. 'AI 171' ന് പകരം 'AI 159' ആയിരിക്കും അഹമ്മദാബാദ്-ലണ്ടൻ ഗാറ്റ്വിക്ക് വിമാനത്തിൻ്റെ പുതിയ നമ്പർ. 160 ആയിരിക്കും മടക്ക വിമാനത്തിൻ്റെ നമ്പർ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്നലെ മുതൽ ബുക്കിങ് സംവിധാനത്തിലും മാറ്റങ്ങൾ വരുത്തിയതായി ഇവർ പറഞ്ഞു. 'IX 171' എന്ന ഫ്ലൈറ്റ് നമ്പറും എയർ ഇന്ത്യ എക്സ്പ്രസ് ഒഴിവാക്കാൻ തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ട്. 2020-ൽ കോഴിക്കോട് നടന്ന വിമാന അപകടത്തെ തുടർന്നും അപകടത്തിൽപ്പെട്ട വിമാനത്തിൻ്റെ നമ്പർ എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയിരുന്നു.
മരിച്ചവരുടെ ബന്ധുക്കൾക്ക് ടാറ്റ ഗ്രൂപ്പ് ഒരു കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി സിവിൽ ഏവിയേഷൻ മന്ത്രി കെ റാം മോഹൻ നദിയോടൊപ്പം അപകടസ്ഥലം സന്ദർശിക്കുകയും ചെയ്‌തിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അപകടത്തിൽ നിന്നും രക്ഷപ്പെട്ട വ്യക്തിയുമായും പ്രധാനമന്ത്രി കൂടിക്കാഴ്‌ച്ച നടത്തി.