അഹമ്മദാബാദ് : ഗുജറാത്തിൽ ഇന്നലെ ഉണ്ടായ വിമാനാപകടത്തിൽ 265 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇന്ത്യയെ സംബന്ധിച്ച് ഈ അപകടം വലിയ തിരിച്ചടിയായിരുന്നു. ടേക്കോഫിന് പിന്നാലെ വിമാനത്താവളത്തിൽ നിന്ന് അൽപം അകലെയായി വിമാനം തകർന്ന് വീഴുകയായിരുന്നു.
യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 242 പേർ വിമാനത്തിലുണ്ടായിരുന്നു. അതിൽ 241 പേർ മരിച്ചു. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ വിശ്വാസ് രമേശ്‌കുമാര്‍ മരണത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.
അഹമ്മദാബാദിലെ മേഘാനി നഗർ പ്രദേശത്തെ മെഡിക്കൽ കോളജ് ഹോസ്റ്റൽ മെസിലാണ് വിമാനം തകർന്ന് വീണത്. മേഘാനി നഗർ പ്രദേശത്തെ നാല് കെട്ടിടങ്ങൾ ദുരന്തത്തിന്‍റെ ബാക്കി പത്രമായി നില്‍ക്കുന്നു. സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പതിവുപോലെ വിമാനങ്ങളുടെ സര്‍വീസ് ആരംഭിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ ഇടിവി ഭാരത് സംഘം ഇന്ന് സ്ഥലത്തെത്തിയുരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലങ്കില്‍ ക്ലിക്ക് ചെയ്യുക
അപകടം നടന്ന സ്ഥലം സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 500 മീറ്റർ മാത്രം അകലെയാണ്. അപകടം നടന്ന സ്ഥലത്ത് നാല് കെട്ടിടങ്ങളുണ്ട്. അപകടത്തെത്തുടർന്നുണ്ടായ തീപിടുത്തത്തിൽ കെട്ടിടം കത്തി നശിച്ചു. ഈ കെട്ടിടങ്ങൾ ബിജെ മെഡിക്കൽ കോളജിന്‍റേതാണ്.
അപകടം നടക്കുമ്പോൾ മെഡിക്കൽ വിദ്യാർഥികൾ മെസിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കുളളില്‍ അപകടം സംഭവിച്ചു. അപകടം നടക്കുന്നതിന്‍റെ യാതൊരു മുന്നറിയിപ്പും ഉണ്ടായിരുന്നില്ല. ഹോസ്‌റ്റൽ കെട്ടിടവും പ്രദേശവും കത്തിനശിച്ചു. അപകടം നടന്ന പ്രദേശത്ത് നിരവധി പൊലീസ് ക്യാമ്പുകളുണ്ട്.