ETV Bharat / bharat

കിലോയ്ക്ക് ഒരു ലക്ഷം രൂപ വിലയുള്ള മാമ്പഴം വിളയിച്ച് മുന്‍മന്ത്രി, രുചിയിലും ഗുണത്തിലും കെങ്കേമന്‍...! - MIYAZAKI MANGOES IN NANDYALA

മന്ത്രിയുടെ മാമ്പഴത്തോട്ടത്തിലുള്ളത് അപൂര്‍വയിനം മാവുകള്‍.

A UNIQUE EXPERIMENT BEARS FRUIT  Former Minister Erasu Pratap Reddy  Banana Mango  Red Ivory
Erasu Pratap Reddy (ETV Bharat)
author img

By ETV Bharat Kerala Team

Published : April 26, 2025 at 1:18 PM IST

2 Min Read

നന്ദ്യാല(ആന്ധ്രാപ്രദേശ്):മാമ്പഴകൃഷിയിലേക്ക് തിരിഞ്ഞിരിക്കുകയാണ് ഒരു മുന്‍മന്ത്രി. ലോകോത്തരമായ മിയാസാക്കി മാമ്പഴമാണ് അദ്ദേഹം വിളയിക്കുന്നത്. കിലോയ്ക്ക് ഒരു ലക്ഷം രൂപയാണ് ഈ മാമ്പഴത്തിന്‍റെ വില. ബംഗ്ലാദേശില്‍ നിന്ന് രണ്ട് വര്‍ഷം മുമ്പാണ് ഒരു മാമ്പഴ മേളയ്ക്കിടെ ആന്ധ്രയില്‍ നിന്നുള്ള മുന്‍ മന്ത്രി ഇരാസു പ്രതാപ് റെഡ്ഡി ആറ് മാവിന്‍ തൈകള്‍ വാങ്ങിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പനയത്തുള്ള തന്‍റെ തോട്ടത്തില്‍ അദ്ദേഹം ഈ തൈകള്‍ നട്ടുപിടിപ്പിച്ചു. ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പില്‍ നിന്നുള്ള മേല്‍നോട്ടത്തില്‍ തന്‍റെ മാവിന്‍തൈകളെ അദ്ദേഹം കീടബാധയില്‍ നിന്നും മറ്റ് രോഗങ്ങളില്‍ നിന്നും സംരക്ഷിച്ചു. ഇക്കൊല്ലം ഏതായാലും ഈ മാവ് പൂത്തു. അദ്ദേഹത്തിന്‍റെ അദ്ധ്വാനത്തിന് ഇതോടെ ഫലമുണ്ടായി.

ജപ്പാനിലെ ശാസ്‌ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത മാങ്ങയാണിത്. അപൂര്‍വമായ രുചിയും പോഷകമൂല്യങ്ങളുമാണ് മിയാസാകി മാമ്പഴത്തെ വ്യത്യസ്‌തമാക്കുന്നത്. ഇവയില്‍ ഉയര്‍ന്ന അളവില്‍ ബീറ്റ കരോട്ടിനും വിറ്റാമിന്‍സി, വിറ്റാമിന്‍ എ, ഫോളിക് ആസിഡ് തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്.

അപൂര്‍വ മാവുകള്‍ മാത്രമുള്ള തോട്ടം

പനയം കൃഷിയിടത്തെ പരീക്ഷണ തോട്ടമാക്കി മാറ്റിയിരിക്കുകയാണ് പ്രതാപ് റെഡ്ഡി. അപൂര്‍വയിനം മാവുകളാണ് അദ്ദേഹം ഇവിടെ പരീക്ഷിക്കുന്ത്. 20 പ്രശസ്‌ത മാവിനങ്ങളുടെ 1500 തൈകളാണ് അദ്ദേഹം ഇവിടെ നട്ടുവളര്‍ത്തിയിട്ടുള്ളത്. ഇവയെല്ലാം ബംഗ്ലാദേശില്‍ നിന്ന് തന്നെ എത്തിച്ചതാണ്. തോട്ടത്തിലെ 400 മാവുകള്‍ ഇപ്പോള്‍ കായ്ച്ചിട്ടുണ്ട്.

തോട്ടത്തിലെ അപൂര്‍വ ഇനം മാവുകള്‍ ഇവ

  • ബനാന മാംഗോ; പഴം തൊലിച്ചെടുക്കുന്നത് പോലെ ഇതിന്‍റെ തൊലി കളയാനാകുമെന്നതാണ് പ്രത്യേകത.
  • റെഡ്‌ ഐവറി; ഒന്നരകിലോയോളം ഭാരമുള്ള വലിയ മാങ്ങകളാണിത്. മുപ്പത് ഗ്രാം മാത്രമാണ് മാങ്ങയണ്ടിയും ഭാരം.
  • ടോമി അത്കിന്‍സ്; മധുരം കുറഞ്ഞ മാങ്ങകളാണിത്. അത് കൊണ്ട് തന്നെ പ്രമേഹ രോഗികളുടെ ഇഷ്‌ടയിനം.
  • ഹണിഡ്യൂ മാംഗോ; നല്ല മധുരമുള്ളതാണ് ഇവ.
  • നാമദാക് മാംഗോ; വളരെ വേഗത്തില്‍ വളരുന്ന മാവുകളാണിത്. രണ്ട് കൊല്ലം കൊണ്ട് എട്ട് അടി ഉയരത്തിലെത്തുന്നു. ധാരാളം കായ്‌ഫലവും തരുന്നു.

ഏതായാലും തന്‍റെ പുത്തന്‍ പരീക്ഷങ്ങളിലൂടെ അദ്ദേഹം പ്രദേശത്തെ കര്‍ഷകര്‍ക്ക് മാതൃകയാകുകയാണ്. നൂതന കാര്‍ഷിക പരിപാടികളിലൂടെ മികച്ച ഫലമുണ്ടാക്കാനാകുമെന്ന് ഇദ്ദേഹം കാട്ടിത്തരുന്നു.

Also Read: ഒരൊറ്റ മാവില്‍ 80 ഇനം മാങ്ങകള്‍...!!; നിങ്ങള്‍ക്കിത് വിശ്വസിക്കാമോ??, 'മധുരക്കനികള്‍' നല്‍കി അബ്‌ദുവിന്‍റെ 125 മാവുകള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.