ഛണ്ഡിഗഡ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച 74 കാരനെ അറസ്‌റ്റ് ചെയ്‌ത് പൊലീസ്. പോക്‌സോ കേസ് ചുമത്തി അന്വേഷണം ആരംഭിച്ചു. പഞ്ചാബിലെ ബർണാല ജില്ലയിലെ ധൗനാല പൊലീസ് സ്റ്റേഷന് കീഴിലാണ് സംഭവം.
ഒമ്പത് വയസ് പ്രായം വരുന്ന പെൺകുട്ടിയെ കബളിപ്പിച്ച് സ്‌കൂള്‍ കളിസ്ഥലത്തിൻ്റെ അരികിലേക്ക് കൊണ്ടുപോയാണ് പീഡനത്തിന് ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. രക്ഷപ്പെട്ടോടിയ പെൺകുട്ടി മാതാപിതാക്കളോട് പീഡന വിവരം പറയുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം ധൗനാല പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.
"ഗ്രാമത്തിലെ സ്‌കൂള്‍ ഗ്രൗണ്ടിൽ 74 വയസുള്ള ഒരാൾ പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. കളിസ്ഥലത്തിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കാനായിരുന്നു ശ്രമം. പെൺകുട്ടി ഭയന്ന് മാതാപിതാക്കളുടെ അടുത്ത് പോയി എല്ലാം തുറന്നു പറഞ്ഞു" എന്ന് എസ്എച്ച്ഒ ലഖ്‌വീർ സിംഗ് അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, പോക്സോ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഇനി കോടതിക്ക് കൈമാറും," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പെൺകുട്ടിയുടെ മൊഴി കോടതിയിൽ രേഖപ്പെടുത്തുമെന്നും കോടതി ഉത്തരവ് പ്രകാരം അവളെ വൈദ്യപരിശോധനയ്ക്ക് അയയ്ക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.