ചെന്നൈ: ഇന്ത്യയിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന തെലുങ്ക് ഭാഷാ ദിന പത്രമായ 'ഈനാടു' സുവർണ ജൂബിലി നിറവില്‍. വിജയകരമായ 51-ാം വർഷത്തിലേക്കാണ് ഈനാടു പ്രവേശിച്ചിരിക്കുന്നത്.
1974 ഓഗസ്റ്റ് 10-ന് വിശാഖപട്ടണത്ത് ആദ്യമായി പ്രസിദ്ധീകരിച്ച പത്രം പിന്നീട് ഇന്ത്യയിലെ മാധ്യമ വ്യവസായത്തിൽ അതുല്യമായ സ്ഥാനം നേടുകയായിരുന്നു. അന്തരിച്ച റാമോജി റാവുവിന്‍റെ ആശയങ്ങളിൽ നിന്ന് പിറവിയെടുത്ത ഈനാടു പത്രം, മേഖലയില്‍ വിപ്ലവം സൃഷ്‌ടിച്ചു. മികച്ച പ്രവര്‍ത്തനത്തിലൂടെ പത്രം അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നു.
വെറും 4,500 പ്രതിദിന പതിപ്പുകളിൽ തുടങ്ങി ഇപ്പോൾ 13 ലക്ഷത്തിലധികം എഡിഷനുകളിലായി ഈ നാടു അതിന്‍റെ ജൈത്രയാത്ര തുടരുകയാണ്. ദിവസേന ലക്ഷക്കണക്കിന് ആളുകളിലേക്ക് വാർത്തകൾ എത്തിച്ചുകൊണ്ടാണ് ഈ നാടു ഒന്നാം നമ്പർ തെലുങ്ക് ദിനപത്രമായി മാറിയത്. ഈ നേട്ടത്തിന്‍റെ നെറുകയില്‍ നിന്നാണ് ഈ നാടു ദിനപത്രം 50 വര്‍ഷം പൂര്‍ത്തീകരിക്കുന്നത്.
വാർഷികത്തോടനുബന്ധിച്ച് ഈനാടു ദിനപത്രത്തിന്‍റെ ഭരണസമിതി പ്രത്യേക സുവർണ ജൂബിലി ബുക്ക്‌ലെറ്റ് തയ്യാറാക്കി. ഇത് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് നേരിട്ട് സമ്മാനിക്കും. ഇടിവി ഗ്രൂപ്പിനെ പ്രതിനിധീകരിച്ച്, ഈനാടു ദിനപത്രത്തിന്‍റെ റീജിയണൽ ഹെഡ് നിതീഷ് ചൗധരി, ഇടിവി ഭാരത് തമിഴ്‌നാട് ബ്യൂറോ ചീഫ് പാണ്ഡ്യരാജ്, ഈനാടു തമിഴ്‌നാട് സീനിയർ കറസ്‌പോണ്ടന്‍റ് ഇദയത്തുള്ള എന്നിവർ ചേർന്ന് സുവർണ ജൂബിലി ബുക്ക്‌ലെറ്റും അനുസ്‌മരണ ഉപഹാരവും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് സമ്മാനിച്ചു.
ഈയിടെ അന്തരിച്ച ഈനാടു പത്രത്തിന്‍റെ സ്ഥാപകന്‍ റാമോജി റാവുവിനെ മുഖ്യമന്ത്രി സ്റ്റാലിൻ അനുസ്‌മരിച്ചു. ഈനാട് ദിനപ്പത്രത്തിൻ്റെ 50-ാം വാർഷികത്തിന് ആശംസകൾ നേർന്ന അദ്ദേഹം ജനസേവനം തുടരണമെന്നും പറഞ്ഞു.
Also Read: സ്വപ്‌നം കണ്ട് ജനകോടികളുടെ ഭാവി രൂപപ്പെടുത്തിയ ധിഷണാശാലി; റാമോജി റാവു സ്‌മരണയില്‍ ഈനാടു