മുമ്പ് നാല്‍പ്പതുകളെന്നാല്‍ ജീവിതത്തിന്‍റെ നരച്ച കാലമെന്നാണ് അടയാളപ്പെടുത്തിയിരുന്നത്. എന്നാല്‍ ആ കാലമെല്ലാം പോയ്‌പ്പോയിരിക്കുന്നു. തീര്‍ച്ചയായും നാല്‍പ്പതുകളില്‍ നമ്മുടെ തലമുടി ഇപ്പോഴും നരയ്ക്കുന്നുണ്ട്. പക്ഷേ ഈ നര ജീവിതത്തിലേക്കും മനസുകളിലേക്കും കടക്കാന്‍ നാം അനുവദിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നേരത്തെ നാല്‍പ്പതുകളിലെത്തിയാല്‍ പിന്നെ മുപ്പതുകളിലെയും ഇരുപതുകളിലെയും എല്ലാം പ്രസരിപ്പും താത്‌പര്യങ്ങളും ഊര്‍ജ്ജവുമെല്ലാം വിട്ടകന്നിരുന്നു. ഉത്‌കണ്‌ഠയും നിരാശയും എല്ലാം പിടിമുറുക്കുമായിരുന്നു. ഇതെല്ലാം മധ്യവയസിന്‍റെ പ്രതിസന്ധികളാണെന്നും വിലയിരുത്തിയിരുന്നു. എന്നാല്‍ 21-ാം നൂറ്റാണ്ടിലെ സ്‌ത്രീപുരുഷന്‍മാര്‍ ഇതിനെയെല്ലാം പൊളിച്ചെഴുതുകയാണ്. നാല്‍പ്പതുകള്‍ക്ക് ശേഷമാണ് ശരിക്കും അവര്‍ ജീവിതം ആസ്വദിക്കാന്‍ തുടങ്ങുന്നത്.
Also Read: കൈക്കൂലി കേസ്; മഹുവ മൊയ്‌ത്ര ഇന്ന് ലോക്‌സഭ എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍
തീപ്പൊരി പ്രസംഗങ്ങളിലൂടെ തലക്കെട്ടുകള്‍ സൃഷ്‌ടിക്കുന്ന നമ്മുടെ സ്വന്തം മഹുവ മൊയ്‌ത്രയാണ് ഇപ്പോള്‍ എല്ലായിടവും സംസാര വിഷയം. തന്‍റെ അന്‍പതാം വയസില്‍ ജീവിതത്തിന്‍റെ ഒരു പുതു അധ്യായം അവര്‍ ലോകത്തിന് പരിചയപ്പെടുത്തിയിരിക്കുന്നു കൃഷ്‌ണ നഗറില്‍ നിന്നുമുള്ള ഈ പാര്‍ലമെന്‍റംഗം. ഒഡിഷയിലെ ബിജെഡിയുടെ പാര്‍ലമെന്‍റംഗമായിരുന്ന പിനാകി മിശ്ര എന്ന അറുപത്തഞ്ചുകാരനെ ജര്‍മ്മനിയില്‍ വച്ച് വിവാഹം കഴിച്ച് പുതു ജീവിതത്തിന് തുടക്കമിട്ടിരിക്കുകയാണ് മഹുവ.
Heartfelt congratulations! Wishing you both endless happiness and a strong partnership as you start this wonderful new chapter together. https://t.co/pZBvr1E3om
— Abhishek Banerjee (@abhishekaitc) June 5, 2025
ഇവര്‍ മാത്രമല്ല നിരവധി പേര്‍ ഈയടുത്ത് ഇത്തരത്തില്‍ അന്‍പതുകള്‍ക്ക് ശേഷം പുതുജീവിതം ആരംഭിക്കുന്നുണ്ട്. അത്തരത്തില്‍ മറ്റൊരു ദമ്പതിമാരാണ് അന്‍പത്തിയേഴാം വയസില്‍ വിവാഹിതനായ നടന്‍ ആശിഷ് വിദ്യാര്‍ത്ഥിയും രുപാലി ബറുവയും. തങ്ങള്‍ക്ക് ഇരുവര്‍ക്കും പൊതുതാത്‌പര്യമുള്ള ചിലതുണ്ടെന്ന തിരിച്ചറിവാണ് ഇനി ഭാര്യ ഭര്‍ത്താക്കന്‍മാരായി ഒപ്പം നടക്കാമെന്ന തീരുമാനത്തിലേക്ക് തങ്ങളെ എത്തിച്ചതെന്ന് താരം പങ്കുവച്ച വീഡിയോയില്‍ വ്യക്തമാക്കി. പ്രായം ഒരു ഘടകമേയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. നമുക്കേവര്‍ക്കും സന്തോഷകരമായിരിക്കാനാകുമെന്നും അദ്ദേഹം പറയുന്നു. ഹഗ് ഗ്രാന്‍ഡ് അന്‍പത്തേഴാം വയസിലും മിലിന്ദ് സോമന്‍ 52ലുമാണ് വിവാഹം ചെയ്‌തത്. ഷാരൂഖ് ഖാനും കറണ്‍ ജോഹറും അച്‌ഛന്‍മാരായത് നാല്‍പതുകളുടെ മധ്യത്തിലും അന്‍പതുകളുടെ തുടക്കത്തിലുമാണ്.
സമയക്രമത്തെ പൊളിച്ചെഴുതിയവര്‍
പ്രമുഖ താരം കബിര്‍ ബേദിയുടെ ജീവിതത്തില്‍ മാറ്റമുണ്ടായത് എഴുപതാം വയസിലാണ്. ഏത് പ്രായത്തിലും നമുക്ക് ജീവിതത്തെ മാറ്റി മറിക്കുന്ന തീരുമാനങ്ങള്‍ കൈക്കൊള്ളാമെന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഇവിടെ അവസരങ്ങള്‍ ധാരാളമുണ്ട്. മനുഷ്യരെ യുവാവായി കാണാനും തോന്നാനും ഒക്കെയാണ് കാലമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാം ഒരുകാലത്ത് ഭയന്നിരുന്ന പ്രായം ഒന്നിനും ഒരു തടസമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രമുഖ ചലച്ചിത്രതാരം സുഹാസിനി മുലയ് തന്‍റെ പ്രണയം കണ്ടെത്തിയത് അറുപതാം വയസിലാണ്. ഡോക്‌ടറായ അതുല്‍ ഗുര്‍ത്തുവിനെ അവര്‍ തന്‍റെ അറുപതാം വയസില്‍ ജീവിതത്തിലേക്ക് ഒപ്പം കൂട്ടി. ഫെയ്‌സ്‌ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. തുടക്കത്തിലുണ്ടായ ചില അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇരുവരും വിവാഹത്തിലേക്ക് എത്തുകയായിരുന്നു.
ഇതൊരു ട്രെന്‍ഡ് ഒന്നുമല്ല. പക്ഷേ ഇന്ത്യന്‍ സ്‌ത്രീകള്‍ പ്രായം സംബന്ധിച്ച് നിലനിന്നിരുന്ന ചില ധാരണകളെ പൊളിച്ചെഴുതുന്നു എന്നതിന്‍റെ സൂചനകളാണ്. ഒരുപ്രായമായിക്കഴിഞ്ഞാല്‍ സ്വന്തം ഉത്തരവാദിത്തങ്ങളുമായി ഒതുങ്ങിക്കഴിയണമെന്ന സമൂഹത്തിന്‍റെ ബോധ്യങ്ങളോട് സമരസപ്പെടലില്ലെന്ന ശക്തമായ സന്ദേശമാണ് ഇവര്‍ നല്‍കുന്നത്.
പ്രായം തീര്‍ച്ചയായും ഒഴിച്ച് കൂടാനാകാത്ത സംഗതി തന്നെയാണ്. ഇത് നമ്മെ ക്രമാനുഗതമായി ബാധിക്കുന്നുമുണ്ട്. എന്നാല്‍ അതിനര്‍ത്ഥം നാം അതിന് കീഴടങ്ങണണെന്നല്ല. പ്രായമേറുന്നതിനെ അതിന്‍റെ എല്ലാ ശോഭയോടും ആസ്വദിക്കുകയും നിങ്ങള്‍ക്ക് വേണ്ടതെല്ലാം നേടുകയുമാണ് വേണ്ടത്. ഇതിന് വേണ്ടതും നിശ്ചയദാര്‍ഢ്യം ഒന്നുമാത്രമാണെന്നും ശേഖര്‍ സുമന്‍ തന്‍റെ അഭിമുഖങ്ങളിലൊന്നില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മധ്യവയസിലെ പ്രണയം അഥവാ പക്വത
ശരിയ്ക്കും വൈകിയുള്ള വിവാഹങ്ങള്‍ സംഭവിക്കുന്നത് ജീവിതത്തോട് വിരക്തി ഉണ്ടാകുമ്പോഴാണോ? എന്നാല്‍ മധ്യവയസിലെ പ്രതിസന്ധിയില്‍ നിന്നല്ല വിവാഹം കഴിക്കാമെന്ന ചിന്തയുണ്ടാകുന്നതെന്ന് മനഃശാസ്‌ത്രജ്ഞനായ ഭുപേന്ദര്‍ ശര്‍മ്മ പറയുന്നു. ഇത് തലമുറകളിലുണ്ടായ ഒരു മാറ്റത്തിന്‍റെ സൂചനയാണ്. സ്വന്തം ലക്ഷ്യങ്ങള്‍ നേടാന്‍ വേണ്ടിയാണഅ ആളുകള്‍ വിവാഹം വൈകിപ്പിക്കുന്നത്. വിവാഹം കുട്ടികള്‍ തുടങ്ങിയ പരമ്പരാഗത ചിന്തകള്‍ തൊഴില്‍ രംഗത്ത് നേട്ടങ്ങളുണ്ടാക്കാനുള്ള തത്രപ്പാടില്‍ അവര്‍ മാറ്റി വയ്ക്കുന്നു. പുത്തന്‍ ആളുകള്‍ പരമ്പരാഗത ആശയങ്ങളായ വിവാഹത്തെക്കാള്‍ സുസ്ഥിരമായ ഒരു ജീവിതത്തിന് പ്രാധാന്യം നല്‍കുന്നു. ഇതില്‍ തെറ്റൊന്നുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ശാസ്‌ത്രവും ഈ പുത്തന്‍ പ്രവണതകള്‍ക്ക് പിന്‍ബലമേകുന്നുണ്ട്. ഇപ്പോള്‍ കൗമാരം 24 വയസുവരെ എന്നാണ് ശാസ്‌ത്രലോകം നല്‍കുന്ന പുത്തന്‍ നിര്‍വചനം. അതായത് പ്രായപൂര്‍ത്തിയാകുന്നത് വൈകുന്നുവെന്ന് അര്‍ത്ഥം. പ്രായസംബന്ധിയായ ചങ്ങലകളില്‍ ബന്ധിക്കപ്പെടാന്‍ ആധുനിക കാലത്തെ മനസുകള്‍ തയാറാകുന്നില്ലെന്ന് ലൈഫ് കോച്ച് സൗരഭ് ശര്‍മ്മയും ചൂണ്ടിക്കാട്ടുന്നു. സ്വന്തം ഇഷ്‌ടത്തിന് ജീവിക്കാനാണ് ഇന്ന് ഓരോ സ്‌ത്രീപുരുഷന്‍മാരും ആഗ്രഹിക്കുന്നത്. പ്രായം കേവലം ഒരു അക്കം മാത്രമാണ്. സ്‌ത്രീകളാണ് ഇത് കൂടുതല്‍ ഗൗരവത്തിലെടുക്കുന്നത്. പ്രണയം ആര്‍ക്ക് വേണമെങ്കിലും ഏത് പ്രായത്തിലും തെരഞ്ഞെടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
എന്നാല്‍ ഇത് അതീവ സൂക്ഷമതയോടെ ആകണമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. വരുവരായ്‌കകളെ കുറിച്ച് ആലോചിക്കാതെ ഒന്നും ചെയ്യരുത്. ഒരു തീരുമാനം എടുക്കുമ്പോള്‍ അത് ദീര്‍ഘകാല ജീവിതത്തിലുണ്ടാക്കിയേക്കാവുന്ന സ്വാധീനത്തെക്കുറിച്ച് തികഞ്ഞ ബോധ്യമുണ്ടായിരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.
ഭാവിയെക്കുറിച്ച് നമുക്ക് യാതൊന്നും പ്രവചിക്കാനാകില്ല. കാലം എന്ത് പരീക്ഷണങ്ങളാണ് നമുക്കായി കാത്ത് വച്ചിരിക്കുന്നതെന്നും അറിയില്ല അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
മനസാഗ്രഹിക്കാം, പക്ഷേ കുഞ്ഞുങ്ങള്‍?
വിവാഹിതയാകാമെന്ന മഹുവയുടെ തീരുമാനം അവരെ സംബന്ധിച്ച് അത്ര പ്രയാസകരമായിരുന്നില്ല. കാരണം അവര്‍ക്ക് കുട്ടികളുണ്ടായിരുന്നില്ല. എന്നാല്‍ നാല്‍പ്പതുകളിലും അന്‍പതുകളിലമുള്ള മിക്കവരുടെയും സ്ഥിതി അതല്ല. അവര്‍ക്ക് പുതിയൊരു ജീവിതം തുടങ്ങണമെന്ന് ആഗ്രഹമുണ്ട് എന്നാല്‍ കുട്ടികളെ കുറിച്ചുള്ള ആശങ്കകള്‍ ഇതില്‍ നിന്ന് അവരെ പിന്തിരിപ്പിക്കുന്നു. കുഞ്ഞുങ്ങളുള്ളവര്‍ക്ക് കേവലം ഒരു പ്രണയം കണ്ടെത്തല്‍ മാത്രമല്ല അവരുടെ കുഞ്ഞുങ്ങളെക്കൂടി സ്വീകരിക്കാന്‍ മനസുള്ള ഒരാളെ കണ്ടെത്തുക എന്നതാണ് വിഷയം. കുഞ്ഞുങ്ങളുടെ സമാധാനവും സുരക്ഷിതതത്വവും വിശ്വാസവും ഉറപ്പാക്കാനായില്ലെങ്കില്‍ രണ്ടാമത് ഒരു സന്തോഷത്തിനുള്ള അവസരം നഷ്‌ടമാകുമെന്ന് രണ്ട് പെണ്‍കുട്ടികളുടെ അമ്മയായ പിങ്കി ചത്രാനി പറയുന്നു. ഭര്‍ത്താവ് ഒരു അപകടത്തില്‍ നഷ്‌ടമായപ്പോള്‍ നാല്‍പ്പത്തിരണ്ടാം വയസില്‍ പുനര്‍വിവാഹിതയായ സ്‌ത്രീയാണ് പിങ്കി.
54കാരനായ വിഭു നര്‍വാണെ ഇപ്പോഴും വിവാഹം കഴിക്കാനാകാതെ തുടരുകയാണ്. ഇദ്ദേഹം പലരുമായും ബന്ധം പുലര്‍ത്തുണ്ടെങ്കിലും വിവാഹക്കാര്യത്തില്‍ തീരുമാനമെടുക്കാനാകാതെ കുഴങ്ങുകയാണ്. തനിക്ക് ഒരു കുഞ്ഞുണ്ട്. ഒരു വിവാഹം കഴിച്ചാല്‍ കുട്ടി അതിനെ എങ്ങനെ കാണുമെന്നതാണ് വിഷയം. അവള്‍ക്ക് സന്തോഷവാനായിരിക്കാനാകുമോയെന്നതും ആശങ്ക ഉണ്ടാക്കുന്നു. ഇരുകക്ഷികളും പരസ്‌പര ധാരണയോടെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്‌താല്‍ വിവാഹം ആകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഇത് സാധിച്ചില്ലെങ്കില്‍ വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. തനിക്ക് തനിച്ച് ഒരു തീരുമാനമെടുക്കാനാകില്ല. മകള്‍ക്ക് വേണ്ടതെന്താണോ അതുപോലെ ചെയ്യാനാകൂ എന്നും അദ്ദേഹം പറയുന്നു.
ഇത് പൊതുആശങ്കകളാണെന്ന് ഡോ.തനുശ്രീ മാത്തൂര്‍ പറയുന്നു. ഏത് പ്രായത്തിലും വിവാഹിതരാകാം. കുട്ടികളെ ഒപ്പം കൂട്ടണോ വേണ്ടയോ എന്നത് വ്യക്തിപരമായ തീരുമാനമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടികള്‍ വളരും അവര്‍ നിങ്ങളെ വിട്ടുപോകും. അപ്പോഴാണ് ശരിക്കും പങ്കാളിയുടെ ആവശ്യകത മനസിലാകുക. കുട്ടികള്‍ തീര്‍ച്ചയായും നിങ്ങളുടെ ഉത്തരവാദിത്തം തന്നെയാണ്. നിങ്ങളുടെ സന്തോഷങ്ങളില്‍ വിട്ടുവീഴ്‌ച ചെയ്‌ത് കൊണ്ട് കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ജീവിതം വിട്ടു കൊടുക്കുന്ന നമ്മുടെ പരമ്പരാഗത രീതി തുടരണോ എന്നത് ചിന്തിക്കേണ്ടത് നിങ്ങള്‍ തന്നെയാണ്. കുട്ടിയെ ഇത് സംബന്ധിച്ച് ബോധ്യപ്പെടുത്തുക എന്നതാണ് നിങ്ങളുടെ ചുമതല. പങ്കാളിയുടെ കാഴ്‌ചപ്പാട് കൂടി കുട്ടിയെ ബോധ്യപ്പെടുത്തണം. അവര്‍ തമ്മില്‍ കൂടിക്കാഴ്‌ചയ്ക്ക് അവസരമൊരുക്കണമെന്നും തുടര്‍ന്നാകണം തീരുമാനം എടുക്കാനെന്നും അവര്‍ പറയുന്നു.
എന്തായാലും മധ്യവയസ് എന്നത് അത്രപ്രശ്‌നക്കാരനൊന്നുമല്ല. ഇത് ധീരമായ വീണ്ടെടുപ്പുകള്‍ക്കുള്ള സമയമാണ്. പ്രായം തീര്‍ച്ചയായും അനിവാര്യമായ സംഗതി തന്നെയാണ്. എന്നാല്‍ അതിനെ എങ്ങനെ വിനിയോഗിക്കണമെന്നത് നിങ്ങളുടെ മാത്രം തെരഞ്ഞെടുപ്പാണ്.