ന്യൂഡൽഹി : 1984-ലെ ഭോപ്പാൽ വാതക ദുരന്തത്തിൽനിന്ന് പുറത്ത് വന്ന വിഷ മാലിന്യങ്ങൾ കത്തിക്കുന്നതു തടയുന്നതുമായി ബന്ധപ്പെട്ട ഹർജിയിൽ അടിയന്തര വാദം കേൾക്കുന്നതിന് വിസമ്മതിച്ച് സുപ്രീം കോടതി. വിഷ മാലിന്യങ്ങൾ ധാർ ജില്ലയിലെ പിതാംപൂർ പ്രദേശത്ത് നിന്ന് മാറ്റി സംസ്‌കരിക്കണമെന്ന മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവിലാണ് സുപ്രീം കോടതി ഇടപെടലുകൾ നടത്താതിരുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഹർജി സുപ്രീം കോടതി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകൻ സമർപ്പിച്ച ഹർജി ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കുകയായിരുന്നു. മധ്യപ്രദേശ് ഹൈക്കോടതിക്ക് മുമ്പാകെ ഈ ശ്രമം പരാജയപ്പെട്ടതാണെന്നും ഒരു ഇടക്കാല ഉത്തരവുപോലും നൽകാതെ അവധിക്കാലത്ത് ഉത്തരവ് സ്‌റ്റേ ചെയ്യാനാണോ നിങ്ങൾ ആഗ്രഹിക്കുന്നുതെന്നും ബെഞ്ച് ചോദിച്ചു. ജൂലൈയിൽ സുപ്രീം കോടതിയിലെ പ്രവൃത്തി ദിവസങ്ങൾ അവസാനിച്ച ശേഷം കേസ് പരിഗണിക്കുമെന്ന് ബെഞ്ച് അറിയിച്ചു.
1984 ഡിസംബർ 2,3 തിയതികളിൽ യൂണിയൻ കാർബൈഡ് ഫാക്‌ടറിയിൽ നിന്നും വിഷവാതകമായ മീഥൈൽ ഐസോസൈനേറ്റ് ചോർന്ന് 5,479 പേരുടെ മരണത്തിനിടയാക്കിയിരുന്നു. കൂടാതെ ഇതുമൂലം അഞ്ച് ലക്ഷത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ലോകത്തിലെ ഏറ്റവും മോശമായ വ്യാവസായിക ദുരന്തങ്ങളിൽ ഒന്നായാണിത് ഇപ്പോഴും കണക്കാക്കുന്നത്.
യൂണിയൻ കാർബൈഡ് ഇന്ത്യ ലിമിറ്റഡിൻ്റെ (യുസിഐഎൽ) സ്ഥലത്ത് നിന്ന് വിഷ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരിനോട് നിർദേശിച്ച ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്‌തുള്ള ഹർജി ഫെബ്രുവരി 27 ന് സുപ്രീം കോടതി തീർപ്പാക്കിയിരുന്നു. നാഷണൽ എൻവയോൺമെൻ്റൽ എഞ്ചിനീയറിങ് ഇൻസ്റ്റിറ്റ്യൂട്ട് (NEERI), നാഷണൽ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (NGRI) എന്നിവയുടെ ഡയറക്‌ടർമാരും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (CPCB) ചെയർമാൻമാരും ഉൾപ്പെട്ട വിദഗ്‌ധ സമിതിയുടെ അഭിപ്രായങ്ങൾ പരിഗണിച്ച ശേഷമാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്ന് സുപ്രീം കോടതി പറഞ്ഞു.
ഇപ്പോൾ പ്രവർത്തനരഹിതമായ യുസിഐഎൽ ഫാക്‌ടറിയിൽ നിന്നുള്ള അപകടകരമായ മാലിന്യങ്ങൾ ഭോപ്പാലിൽ നിന്ന് ഏകദേശം 250 കിലോമീറ്ററും ഇൻഡോറിൽ നിന്ന് 30 കിലോമീറ്ററും അകലെയുള്ള പിതാംപൂർ വ്യാവസായിക മേഖലയിലെ പ്ലാൻ്റിൽ സംസ്‌കരിക്കാനാണ് തീരുമാനം. സുപ്രീം കോടതിയുടെ നിർദേശങ്ങൾ അവഗണിച്ച് ഭോപ്പാലിലെ യുസിഐഎൽ സ്ഥലം വൃത്തിയാക്കാത്തതിന് 2024 ഡിസംബറിലെ ഉത്തരവിൽ ഹൈക്കോടതി അധികാരികളെ ശാസിക്കുകയും മാലിന്യം മാറ്റാൻ നാലാഴ്‌ചത്തെ സമയപരിധി നിശ്ചയിക്കുകയും ചെയ്‌തിരുന്നു. നിർദേശം പാലിച്ചില്ലെങ്കിൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുമെന്ന് സർക്കാരിന് മുന്നറിയിപ്പ് നൽകി.
വിഷ മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനായി 12 സീൽ ചെയ്‌ത കണ്ടെയ്‌നർ ട്രക്കുകളിൽ മാലിന്യങ്ങൾ മാറ്റുന്ന ജോലി ആരംഭിച്ചുവെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു. ട്രയൽ റണ്ണിനായി മൂന്ന് ലോട്ടുകളിലായി 30 മെട്രിക് ടൺ മാലിന്യം സംസ്‌കരിക്കണമെന്ന ഫെബ്രുവരി18 ലെ ഉത്തരവിനെ കോടതി ചൂണ്ടിക്കാട്ടി. ഫെബ്രുവരി 27 ന് എല്ലാ പ്രോട്ടോക്കോളുകളും പരിഗണിച്ച് 10 മെട്രിക് ടണ്ണിൻ്റെ ആദ്യ പരീക്ഷണ ഓട്ടം നടത്താനും തുടർന്ന് അതിൻ്റെ ഫലം കാണാനും അധികാരികളോട് കോടതി നിർദേശിച്ചിരുന്നു.
Also Read: നാടിനെ ഞെട്ടിച്ച് ദുരഭിമാനക്കൊല; മകളേയും കാമുകനേയും വെട്ടിക്കൊലപ്പെടുത്തി പിതാവ്