ഹൈദരാബാദ്: 8000 രൂപയിൽ താഴെ വിലയിൽ ബജറ്റ് സ്‌മാർട്ട്‌ഫോണുമായി വിവോ. വിവോയുടെ വൈ19ഇ ബജറ്റ് ആണ് ഇന്ത്യയിൽ പുറത്തിറക്കിയത്. വൈ സീരീസിലെ ഈ ഫോണിന് 7,999 രൂപയാണ് വില. 6.74 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയുമായി വരുന്ന ഫോണിന് 5,500 എംഎഎച്ചിന്‍റെ ബാറ്ററിയാണ് നൽകിയിരിക്കുന്നത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമായി ജോടിയാക്കിയ യൂണിസോക്ക് ടി7225 ചിപ്‌സെറ്റിലാണ് വിവോയുടെ ഈ ഫോൺ പ്രവർത്തിക്കുക. വിശദമായി അറിയാം...
വിവോ വൈ19ഇ: വില, ലഭ്യത
4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഒരു സ്റ്റോറേജ് ഓപ്‌ഷനിലാണ് ഈ ഫോൺ ലഭ്യമാവുക. 7,999 രൂപയാണ് ഈ വേരിയന്‍റിന്‍റെ വില. മജസ്റ്റിക് ഗ്രീൻ, ടൈറ്റാനിയം സിൽവർ എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് ഈ ഫോൺ ലഭ്യമാവുക. ഫ്ലിപ്‌കാർട്ട്, വിവോ ഇന്ത്യയുടെ ഇ-സ്റ്റോറുകൾ, പ്രധാന റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴിയാകും വൈ19ഇ വിൽപ്പനയ്‌ക്കെത്തുക.
എഐ ക്യാമറ ഫീച്ചറുകൾ: ഈ ഫോണിന്‍റെ എടുത്തുപറയേണ്ട ഒരു ഫീച്ചർ എഐ ക്യാമറ ഫീച്ചറുകൾ തന്നെയാണ്. എഐ ഫോട്ടോ എൻഹാൻസ്, എഐ എറേസ്, എഐ ഡോക്യുമെന്‍റ്‌സ് തുടങ്ങിയ എഐ ക്യാമറ ഫീച്ചറുകൾ ഈ ഫോണിലുണ്ട്. മറ്റ് സ്‌പെസിഫിക്കേഷനുകൾ പരിശോധിക്കാം.

വിവോ വൈ19ഇ: സ്‌പെസിഫിക്കേഷനുകൾ
90 ഹെട്‌സ് റിഫ്രഷ് റേറ്റും 260 പിപിഐ പിക്‌സൽ ഡെൻസിറ്റിയും 720 X 1,600 പിക്‌സൽ റെസല്യൂഷനുമുള്ള 6.74 ഇഞ്ച് HD+ LCD ഡിസ്പ്ലേയാണ് വിവോയുടെ വൈ19ഇ ഫോണിന് നൽകിയിരിക്കുന്നത്. 4GB റാമും 2TB വരെ വികസിപ്പിക്കാവുന്ന 64GB സ്റ്റോറേജുമുള്ള യൂണിസോക്ക് T7225 SoC പ്രൊസസറിലാണ് ഈ ഫോൺ പ്രവർത്തിക്കുക. ക്യാമറയുടെ ഫീച്ചറുകൾ പരിശോധിക്കുമ്പോൾ, f/2.2 അപ്പർച്ചറുള്ള 13 എംപി പ്രൈമറി ക്യാമറയും f/3.0 അപ്പർച്ചറുള്ള 0.08 എംപി സെക്കൻഡറി ക്യാമറയും 5 എംപി ഫ്രണ്ട് ക്യാമറയും അടങ്ങുന്ന ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് ഫോണിന് നൽകിയിരിക്കുന്നത്.
ചാർജിങ് ഫീച്ചറിലേക്ക് പോകുമ്പോൾ, 15 വാട്ട് വയേർഡ് ചാർജിങ് പിന്തുണയ്‌ക്കുന്ന 5,500 എംഎഎച്ച് ബാറ്ററിയാണ് വിവോയുടെ വൈ19ഇ ഫോണിന് നൽകിയിരിക്കുന്നത്. പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കുന്നതിനായി ഐപി64 റേറ്റിങാണ് ഈ ഫോണിന് ലഭിച്ചത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 14 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് വൈ19ഇ പ്രവർത്തിക്കുക.
Also Read:
- വെള്ളത്തിനടിയിൽ നിന്നും ഫോട്ടോയെടുക്കാം: ഓപ്പോ എഫ് 29 സീരീസിൽ രണ്ട് ഫോണുകൾ; വില 25,000 രൂപയിൽ താഴെ
- ഫോട്ടോഗ്രഫിക്കായി നിരവധി ഫീച്ചറുകൾ: ഗൂഗിൾ പിക്‌സൽ 9എ പുറത്തിറക്കി; പ്രത്യേകതകൾ അറിയാം...
- ഫോൺ അമിതമായി ചൂടാവില്ല: ഗെയിമിങ് ഫീച്ചറുകളുമായി താങ്ങാവുന്ന വിലയിൽ റിയൽമിയുടെ രണ്ട് ഫോണുകൾ
- 25,000 രൂപ വിലയുള്ള ഈ മൂന്ന് ഫോണുകളിൽ മികച്ചതേത്? താരതമ്യം
- 25,000 രൂപയ്‌ക്കുള്ളിൽ ലഭ്യമാവുന്ന നാല് മികച്ച ഫോണുകൾ ഇതാ.. വിശദമായറിയാം