ഹൈദരാബാദ്: ചൈനീസ് സ്‌മാർട്ട്‌ഫോൺ കമ്പനിയായ വിവോയുടെ പ്രീമിയം സ്‌മാർട്ട്‌ഫോണായ വിവോ ടി4 അൾട്ര ഇന്ത്യൻ വിപണിയിൽ ഔദ്യോഗികമായി പുറത്തിറക്കി. ഏറ്റവും പുതിയ പ്രോസസറായ മീഡിയാടെക് ഡൈമെൻസിറ്റി 9300+ ചിപ്‌സെറ്റാണ് ഇതിൽ നൽകിയിരിക്കുന്നത്. 50 എംപി ക്യാമറ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണം, 90W ഫാസ്റ്റ് ചാർജിങ്, ഗൂഗിൾ സർക്കിൾ ടു സെർച്ച് ഫീച്ചർ എന്നിങ്ങനെ നിരവധി സവിശേഷതകളുമായാണ് വിവോയുടെ പുതിയ ഫോൺ വന്നിരിക്കുന്നത്.
അതിനാൽ തന്നെ ആധുനിക യുഗത്തിന്‍റെ ആവശ്യങ്ങൾക്കനുസരിച്ചാണ് ഈ ഫോൺ ഡിസൈൻ ചെയ്‌തിരിക്കുന്നതെന്ന് വേണം പറയാൻ. ജൂൺ 18 മുതലായിരിക്കും വിവോ ടി4 അൾട്ര ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുക. ഈ ഫോണിന്‍റെ വിലയും സ്‌പെസിഫിക്കേഷനുകളും പരിശോധിക്കാം.
വിവോ ടി4 അൾട്ര: സ്‌പെസിഫിക്കേഷനുകൾ:
ഡിസ്‌പ്ലേ: വിവോ ടി4 അൾട്രയ്‌ക്ക് 6.67 ഇഞ്ച് 1.5K ക്വാഡ്-കർവ് AMOLED ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. ഈ ഡിസ്‌പ്ലേയ്‌ക്ക് 120Hz റിഫ്രഷ് റേറ്റും 300Hz വരെ ടച്ച് സാമ്പിൾ റേറ്റും ഉണ്ട്. 5,000 nits വരെ പീക്ക് ബ്രൈറ്റ്‌നസ് നൽകുന്ന ഡിസ്‌പ്ലേ 2,160Hz PWM ഡിമ്മിങ് റേറ്റും പിന്തുണയ്ക്കും.
ഓപ്പറേറ്റിങ് സിസ്റ്റം: ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള FuntouchOS 15 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് വിവോ ടി4 അൾട്ര പ്രവർത്തിക്കുന്നത്.
പ്രോസസർ: 12GB LPDDR5 റാമും, 512GB വരെ UFS 3.1 സ്റ്റോറേജുമുള്ള 4nm മീഡിയടെക് ഡൈമെൻസിറ്റി 9300+ ചിപ്‌സെറ്റിലാണ് ഫോൺ പ്രവർത്തിക്കുന്നത്.
ക്യാമറ: വിവോ ടി4 അൾട്രയുടെ ക്യാമറ ഫീച്ചറുകൾ പരിശോധിക്കുമ്പോൾ OIS പിന്തുണയുള്ള 50MP സോണി IMX921 മെയിൻ സെൻസർ, 8MP അൾട്രാവൈഡ് ക്യാമറ, 3x ഒപ്റ്റിക്കൽ സൂമും 10x ടെലിഫോട്ടോ മാക്രോ സൂമും 100x ഡിജിറ്റൽ സൂമും ഉള്ള 50MP സോണി IMX882 പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ്, 32MP ഫ്രണ്ട് ക്യാമറ എന്നിവ നൽകിയിരിക്കുന്നതായി കാണാം.
ബാറ്ററി: വിവോ ടി4 അൾട്രയിൽ 90W ഫാസ്റ്റ് ചാർജിങ് പിന്തുണയ്‌ക്കുന്ന 5,500 എംഎഎച്ച് ബാറ്ററി നൽകിയിട്ടുണ്ട്.
കണക്റ്റിവിറ്റി: കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5G, 4G, ബ്ലൂടൂത്ത് 5.4, വൈ-ഫൈ, ഒടിജി, ജിപിഎസ് (നാവിക്), യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ നൽകിയിട്ടുണ്ട്.
IP റേറ്റിങ്: വെള്ളത്തിൽ നിന്നും പൊടിയിൽ നിന്നും ഫോണിനെ സംരക്ഷിക്കുന്നതിനായി വിവോ ടി4 അൾട്രയ്‌ക്ക് ലഭിച്ചിരിക്കുന്നത് ഐപി64 റേറ്റിങാണ്.
മറ്റ് ഫീച്ചറുകൾ: ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്‍റ് സെൻസർ, ബയോമെട്രിക് ഓതന്‍റിഫിക്കേഷൻ, ഗൂഗിൾ സർക്കിൾ ടു സെർച്ച്, എഐ നോട്ട് അസിസ്റ്റ്, എഐ ഇറേസ്, എഐ ട്രാൻസ്ക്രിപ്റ്റ് അസിസ്റ്റ്, എഐ കോൾ ട്രാൻസ്ലേഷൻ തുടങ്ങിയ മറ്റ് സവിശേഷതകളും ഫോണിലുണ്ട്.

വിവോ ടി4 അൾട്ര: വില, കളർ ഓപ്‌ഷനുകൾ, വിൽപ്പന
വിവോ ടി4 അൾട്രയുടെ 8 ജിബി + 256 ജിബി സ്റ്റോറേജ് വേരിയന്‍റിന്‍റെ വില 37,999 രൂപയും, 12 ജിബി + 256 ജിബി സ്റ്റോറേജ് വേരിയന്‍റിന്‍റെ വില 39,999 രൂപയും, 12 ജിബി + 512 ജിബി സ്റ്റോറേജ് വേരിയന്‍റിന്‍റെ വില 41,999 രൂപയുമാണ് വില. മീറ്റിയോർ ഗ്രേ, ഫീനിക്‌സ് ഗോൾഡ് എന്നീ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാകും. ജൂൺ 18 മുതൽ ഫ്ലിപ്‌കാർട്ട്, വിവോ ഇന്ത്യയുടെ ഇ-സ്റ്റോർ, തെരഞ്ഞെടുത്ത ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഫോൺ വാങ്ങാനാവും.
Also Read:
- 50 എംപി ഫ്രണ്ട് ക്യാമറയുമായി മോട്ടറോള എഡ്‌ജ് 60 ഇന്ത്യൻ വിപണിയിൽ: വിലയും ഫീച്ചറുകളും അറിയാം...
- വില പതിനായിരത്തിൽ താഴെ: 6000 എംഎഎച്ചിന്‍റെ ബാറ്ററി; പുതിയ ഫോൺ പുറത്തിറക്കാനൊരുങ്ങി iQOO
- റിയൽമി നാർസോ സീരിസിലേക്ക് പുതിയ ഫോൺ വരുന്നു: വില പതിനായിരത്തിൽ താഴെയെന്ന് സൂചന
- നത്തിങ് ഫോൺ 3യുടെ പുതിയ ടീസർ പുറത്തിറക്കി: ലോഞ്ച് ജൂലൈ 1ന്
- വെറും 70 ദിവസം കൊണ്ട് വിറ്റഴിച്ചത് 10,000 ഇലക്ട്രിക് എസ്‌യുവികൾ!! മഹീന്ദ്രയുടെ രണ്ട് ചുണക്കുട്ടികൾ ഇവർ