ഹൈദരാബാദ്: ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ആവശ്യക്കാരേറി വരുകയാണ്. ഇലക്ട്രിക് വാഹനങ്ങളിൽ പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങളുടെ വിൽപ്പനയാണ് രാജ്യത്ത് വർധിച്ചുവരുന്നത്. താങ്ങാനാവുന്ന വിലയിൽ ഒരു ഇലക്‌ട്രിക് ബാക്ക് വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ഇന്ത്യയിൽ കുറഞ്ഞ വിലയിൽ ലഭ്യമായ അഞ്ച് മികച്ച ഓപ്‌ഷനുകളും അവയുടെ സവിശേഷതകളും ചുവടെ നൽകുന്നു.
5. റിവോൾട്ട് ആർവി ബ്ലേസ്എക്‌സ് (വില - 1,11,456 രൂപ)
3.24 കിലോവാട്ടിന്‍റെ ഊരിമാറ്റാവുന്ന ബാറ്ററിയുമായാണ് റിവോൾട്ട് മോട്ടോർ തങ്ങളുടെ റിവോൾട്ട് ആർവി ബ്ലേസ്എക്‌സ് വിൽക്കുന്നത്. 150 കിലോമീറ്റർ വരെയാണേ് ഈ ഇലക്‌ട്രിക് ബൈക്കിന്‍റെ റേഞ്ച്. ഇക്കോ, സിറ്റി, സ്പോർട്ട് എന്നിങ്ങനെ മൂന്ന് റൈഡിങ് മോഡുകളാണ് റിവോൾട്ട് ആർവി ബ്ലേസ്എക്‌സിൽ നൽകിയിരിക്കുന്നത്. ഈ ഇലക്‌ട്രിക് ബൈക്ക് സ്പോർട്ട് മോഡിൽ മണിക്കൂറിൽ 85 കിലോമീറ്റർ പരമാവധി വേഗത നൽകുന്നു. വാഹനത്തിലെ ഇലക്ട്രിക് മോട്ടോർ 5.4 ബിഎച്ച്‌പി പവർ ഉത്പാദിപ്പിക്കും.
4. ഒല റോഡ്സ്റ്റർ (വില - 1,05,379 രൂപ)
ഈ വർഷമാണ് ല റോഡ്സ്റ്റർ അവരുടെ ഇലക്ട്രിക് ബൈക്ക് സീരീസ് പുറത്തിറക്കുന്നത്. ഈ സീരീസിൽ വരുന്ന ഒല റോഡ്സ്റ്റർ മൂന്ന് ബാറ്ററി വേരിയന്‍റുകളായാണ് പുറത്തിറക്കിയത്. 3.5 കിലോവാട്ട്, 4.5 കിലോവാട്ട്, 6 കിലോവാട്ട് എന്നിവയാണ് ബാറ്ററി ഓപ്‌ഷനുകൾ. ഈ മൂന്ന് ബാറ്ററി വേരിയന്‍റുകളുടെയും വില യഥാക്രമം 1,05,379 രൂപ, 1,20,646 രൂപ, 1,41,002 രൂപ എന്നിങ്ങനെയാണ്. അതേസമയം ഇവയുടെ റേഞ്ച് യഥാക്രമം 151 കിലോമീറ്റർ, 190 കിലോമീറ്റർ, 248 കിലോമീറ്റർ എന്നിങ്ങനെയാണ്.
3. ഒല റോഡ്സ്റ്റർ എക്‌സ്(വില - 1,00,706 രൂപ)
ഒല ഇലക്‌ട്രിക്കിന്‍റെ താങ്ങാവുന്ന വിലയിലുള്ള രണ്ടാമത്തെ ബൈക്കാണിത്. 2.5 കിലോവാട്ട്, 3.5 കിലോവാട്ട്, 4.5 കിലോവാട്ട് എന്നിങ്ങനെ മൂന്ന് ബാറ്ററി വേരിയന്‍റുകളിലാണ് ഒല റോഡ്സ്റ്റർ എക്‌സ് വിൽക്കുന്നത്. ഇവ യഥാക്രമം 140 കിലോമീറ്റർ, 196 കിലോമീറ്റർ, 252 കിലോമീറ്റർ റേഞ്ച് നൽകും. ഇവയുടെ വില യഥാക്രമം 1,00,706 രൂപ, 1,10,997 രൂപ, 1,21,287 രൂപ എന്നിങ്ങനെയാണ്. ഇക്കോ, നോർമൽ, സ്പോർട്ട് എന്നിങ്ങനെ മൂന്ന് റൈഡിങ് മോഡുകളാണ് ഒല റോഡ്സ്റ്റർ എക്‌സിന് ഉള്ളത്.
2. ഒബൻ റോർ EZ (Price - Rs. 1,00,112)

ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഒബൻ ഇലക്ട്രിക്കിന്‍റെ താങ്ങാവുന്ന വിലയിലുള്ള ഇലക്ട്രിക് ബൈക്കാണ് ഇത്. 2.6 കിലോവാട്ട്, 3.4 കിലോവാട്ട്, 4.4 കിലോവാട്ട് എന്നിങ്ങനെ മൂന്ന് ബാറ്ററി പായ്‌ക്കുകളിലാണ് ഈ ഇലക്‌ട്രിക് ബൈക്ക് വിൽക്കുന്നത്. 1,00,112 രൂപ, 1,20,468 രൂപ, 1,30,646 രൂപ എന്നിങ്ങനെയാണ് ഈ വേരിയന്‍റുകളുടെ എക്‌സ്-ഷോറൂം വില. റേഞ്ചിനെ കുറിച്ച് പറയുമ്പോൾ, യഥാക്രമം 110 കിലോമീറ്റർ, 140 കിലോമീറ്റർ, 175 കിലോമീറ്റർ എന്നീ റേഞ്ചുകളിലാണ് വാഹനം ലഭ്യമാവുക. ഇക്കോ, സ്പോർട്ട്, ഹൈപ്പർ എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് വേരിയന്‍റുകളിൽ ഒബെൻ റോർ EZ ലഭ്യമാവും.
1. റിവോൾട്ട് ആർവി1 (വില - 91,317 രൂപ)
റിവോൾട്ട് മോട്ടോറിന്‍റെ താങ്ങാവുന്ന വിലയിലുള്ള മികച്ച ഇലക്‌ട്രിക് ബൈക്കുകളിൽ രണ്ടാമത്തെയാണ് റിവോൾട്ട് ആർവി1. ബാറ്ററി പായ്‌ക്കുകളെയും കളർ ഓപ്‌ഷനുകളെയും അടിസ്ഥാനമാക്കി ഈ ബാക്ക് നാല് വേരിയന്‍റുകളിലായാണ് വിൽക്കുന്നത്. 2.2 കിലോവാട്ട്, 3.24 കിലോവാട്ട് എന്നിങ്ങനെയാണ് ബാറ്ററി ഓപ്‌ഷനുകൾ. 100 കിലോമീറ്റർ, 160 കിലോമീറ്റർ എന്നീ റേഞ്ചുകളിലാണ് ഈ ഫോൺ ലഭ്യമാവുക. റിവോൾട്ട് ആർവി1 ന്‍റെ നാല് വേരിയന്‍റുകളുടെ വില 91,317 രൂപ, 94,368 രൂപ, 1,06,571 രൂപ, 1,09,622 രൂപ എന്നിങ്ങനെയാണ്.
Also Read:
- വാങ്ങുന്നെങ്കിൽ പെട്ടന്നായിക്കോളൂ... പ്രമുഖ കമ്പനികളുടെ കാറുകൾക്ക് ഏപ്രിൽ മുതൽ വില കൂടും
- ബജാജ് ചേതക്കിൻ്റെ വില കുറഞ്ഞ ഇലക്‌ട്രിക് സ്‌കൂട്ടർ വരുന്നു: വില 80,000 രൂപയിൽ താഴെയെന്ന് സൂചന
- സൺറൂഫ് ഫീച്ചറുള്ള വില കുറഞ്ഞ എസ്‌യുവികൾ ആണോ വേണ്ടത്? മികച്ച അഞ്ച് ഓപ്‌ഷനുകൾ ഇതാ...
- ഒബിഡി2ബി കംപ്ലയൻസും പുതിയ കളർ സ്‌കീമുമായി ഹോണ്ട ഷൈൻ 100ന്‍റെ പുതുക്കിയ മോഡലെത്തി: വിശദമായി അറിയാം...
- ക്രൂയിസ് കൺട്രോൾ, പുതിയ കളർ സ്‌കീം: മാറ്റങ്ങളുമായി ഡ്യൂക്ക് 390 വരുന്നു മക്കളേ....