ഹൈദരാബാദ്: തങ്ങളുടെ പുതിയ പി-സീരീസ് സ്‌മാർട്ട്‌ഫോണായ റിയൽമി P2 പ്രോ 5G ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി ചൈനീസ് ടെക് കമ്പനിയായ റിയൽമി. കർവ്‌ഡ് ഡിസ്‌പ്ലേയും 80W ഫാസ്റ്റ് ചാർജിങുമുള്ള ഫോൺ നാളെ(സെപ്റ്റംബർ 13)യാണ് ലോഞ്ച് ചെയ്യുന്നത്. കൂടുതൽ സവിശേഷതകൾ അറിയാം.
ഫീച്ചറുകൾ:
- ഡിസ്പ്ലേ: 6.7 ഇഞ്ച് AMOLED സ്‌ക്രീൻ, കോർണിങ് ഗൊറില്ല ഗ്ലാസ് v7i സ്‌ക്രീൻ പ്രൊട്ടക്ഷൻ, കർവ്‌ഡ് ഡിസ്‌പ്ലേ
- പെർഫോമൻസ്: ക്വാൽകോം സ്‌നാപ്‌ഡ്രാഗൺ 7s Gen 2 പ്രൊസസർ
- ബ്രൈറ്റ്‌നെസ്: 2000 nits, 120 Hz റിഫ്രഷ് റേറ്റ്
- ക്യാമറ: സിംഗിൾ ക്യാമറ, 50 എംപി പ്രൈമറി ക്യാമറ, എൽഇഡി ഫ്ലാഷ്
- ബാറ്ററി: 5200 mAh, നോൺ റിമൂവബിൾ ബാറ്ററി
- ചാർജിങ്: 80W സൂപ്പർ വൂക്ക് ഫാസ്റ്റ് ചാർജിങ്
- സ്റ്റോറേജ് : 12 GB റാം 512 GB ഇന്‍റേണൽ സ്റ്റോറേജ്
- കണക്‌റ്റിവിറ്റി: സിംഗിൾ സിം, 5G, 3G,2G,VoLTE
- ഓപ്പറേറ്റിങ് സിസ്റ്റം: ആൻഡ്രോയ്‌ഡ് v14
- മറ്റ് സവിശേഷതകൾ: സ്‌പെഷ്യൽ എഐ ഫീച്ചറുകൾ, ജിടി മോഡോഡെ മികച്ച ഗെയിമിങ് എക്‌സ്‌പീരിയൻസ്, എഐ സ്‌മാർട്ട് ലൂപ്പും എയർ ജെസ്റ്ററുകളും, വിസി കൂളിങ് സിസ്റ്റം
- കളർ ഓപ്‌ഷനുകൾ: കളർ പാരറ്റ് ഗ്രീൻ, ഈഗിൾ ഗ്രേ
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പുതിയ ഉപകരണത്തിൻ്റെ ലോഞ്ച് ഇവൻ്റ് കമ്പനിയുടെ വെബ്‌സൈറ്റിലും, റിയൽമിയുടെ ഫേസ്‌ബുക്ക് പേജിലും, എക്‌സിലും, യൂട്യൂബ് ചാനലിലും ലഭ്യമാകും. റിയൽമിയുടെ വെബ്‌സൈറ്റിൽ നിന്നോ ഫ്ലിപ്പ്കാർട്ട് പോലുള്ള ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളിൽ നിന്നോ റിയൽമി P2 പ്രോ 5G വാങ്ങാനാകും.