ETV Bharat / automobile-and-gadgets

റിയൽമി നാർസോ 80 സീരീസിൽ രണ്ട് സ്‌മാർട്ട്‌ഫോണുകൾ: സവിശേഷതകൾ അറിയാം... - REALME NARZO 80 PRO PRICE

റിയൽമി നാർസോ 80 സീരീസിൽ റിയൽമി നാർസോ 80 പ്രോ 5ജി, നാർസോ 80x 5ജി ഫോണുകൾ പുറത്തിറക്കി. 19,999 രൂപ, 3,999 രൂപ എന്നിങ്ങനെയാണ് യഥാക്രമം രണ്ട് ഫോണുകളുടെ പ്രാരംഭവില.

REALME NARZO 80X 5G PRICE INDIA  REALME NARZO 80 PRO FEATURES  REALME NARZO 80X FEATURES  റിയൽമി നാർസോ 80 പ്രോ
Realme Narzo 80 Pro (Image credit: Realme)
author img

By ETV Bharat Tech Team

Published : April 9, 2025 at 3:10 PM IST

4 Min Read

ഹൈദരാബാദ്: റിയൽമി തങ്ങളുടെ നാർസോ 80 സീരീസിൽ രണ്ട് സ്‌മാർട്ട്‌ഫോണുകൾ ഇന്ത്യയിൽ പുറത്തിറക്കി. റിയൽമി നാർസോ 80 പ്രോ 5ജി, നാർസോ 80x 5ജി എന്നിവയാണ് പുറത്തിറക്കിയത്. പ്രോ വേരിയന്‍റിന് കരുത്ത് പകരുന്നത് മീഡിയാടെക് ഡൈമെൻസിറ്റി 7400 SoC ചിപ്‌സെറ്റാണ്. അതേസമയം നാർസോ 80xൽ മീഡിയടെക് ഡൈമെൻസിറ്റി 6400 ചിപ്‌സെറ്റാണ് നൽകിയിരിക്കുന്നത്. രണ്ട് ഫോണുകളിലും 6,000 എംഎഎച്ച് ബാറ്ററിയാണുള്ളത്. എന്നാൽ രണ്ട് ഫോണുകളിലെയും ചാർജിങ് കപ്പാസിറ്റി വ്യത്യസ്‌തമാണ്. റിയൽമി നാർസോ 80 പ്രോ, നാർസോ 80x മോഡലുകളുടെ വിലയും മറ്റ് സവിശേഷതകളും പരിശോധിക്കാം.

റിയൽമി നാർസോ 80 പ്രോ, നാർസോ 80x: ഇന്ത്യയിലെ വില, ഓഫറുകൾ
റിയൽമി നാർസോ 80 പ്രോ 5ജി 8GB + 128GB, 8GB + 256GB, 12GB + 256GB എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് ഓപ്‌ഷനുകളിലാണ് ലഭ്യമാവുക. 8GB + 128GB സ്റ്റോറേജ് ഓപ്ഷന് 19,999 രൂപയും, 8GB + 256GB സ്റ്റോറേജ് ഓപ്ഷന് 21,499 രൂപയും, 12GB + 256GB സ്റ്റോറേജ് ഓപ്ഷന് 23,499 രൂപയുമാണ് വില. നൈട്രോ ഓറഞ്ച്, റേസിങ് ഗ്രീൻ, സ്‌പീഡ് സിൽവർ ഫിനിഷുകളിലാണ് ഇത് ലഭ്യമാവുക. അതേസമയം, റിയൽമി നാർസോ 80x 6GB + 128GB, 8GB + 128GB എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപ്‌ഷനുകളിലാണ് ലഭ്യമാവുക. 6GB + 128GB സ്റ്റോറേജ് ഓപ്ഷന് 13,999 രൂപയും, 8GB + 128GB സ്റ്റോറേജ് ഓപ്ഷന് 14,999 രൂപയുമാണ് വില. ഡീപ് ഓഷ്യൻ, സൺലിറ്റ് ഗോൾഡ് നിറങ്ങളിലാണ് റിയൽമി നാർസോ 80 പ്രോ 5ജി ലഭ്യമാവുക.

റിയൽമി നാർസോ 80 സീരീസിലെ ഈ രണ്ട് ഫോണുകളും ആമസോണിലൂടെയും റിയൽമി ഇന്ത്യ വെബ്‌സൈറ്റിലൂടെയും വാങ്ങാൻ സാധിക്കും. ഏപ്രിൽ 9ന് വൈകുന്നേരം 6 മുതൽ അർദ്ധരാത്രി വരെ റിയൽമി നാർസോ 80 പ്രോയുടെ ആദ്യവിൽപ്പന നടക്കും. . ഏപ്രിൽ 11ന് വൈകുന്നേരം 6 മുതൽ അർദ്ധരാത്രി വരെയായിരിക്കും റിയൽമി നാർസോ 80x 5ജി വാങ്ങുന്നവർക്കായി വെബ്‌സൈറ്റ് തുറന്നിരിക്കുക. ആദ്യവിൽപ്പനയിൽ വാങ്ങുന്നവർക്ക് 2,000 രൂപ വരെ കിഴിവ് ലഭിക്കും. കൂടാതെ റിയൽമി നാർസോ 80 പ്രോ വാങ്ങുന്ന വിദ്യാർഥികൾക്ക് 1,299 രൂപയുടെ എക്‌സ്‌ക്ലൂസീവ് ആനുകൂല്യങ്ങളും ലഭിക്കും.

റിയൽമി നാർസോ 80 പ്രോ: ഫീച്ചറുകൾ
1,080x2,392 പിക്‌സൽ റെസല്യൂഷനും, 120 ഹെട്‌സ് വരെ റിഫ്രഷ് റേറ്റും, 180 ഹെട്‌സ് വരെ ടച്ച് സാമ്പിൾ റേറ്റും, 800 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസ് ലെവലും, 3840 ഹെട്‌സ് PWM ഡിമ്മിങ് റേറ്റും, ഐ പ്രൊട്ടക്ഷൻ മോഡും ഉള്ള 6.77 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് കർവ്‌ഡ് AMOLED ഡിസ്പ്ലേയാണ് പ്രോ വേരിയന്‍റിലുള്ളത്. 12GB വരെ LPDDR4X റാമും 256GB വരെ UFS 3.1 ഓൺബോർഡ് സ്റ്റോറേജുമായി ജോടിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 7400 SoC ചിപ്‌സെറ്റ് ആണ് ഈ ഫോണിന് കരുത്ത് പകരുന്നത്.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 6 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. ഡ്യുവൽ റിയർ ക്യാമറയാണ് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) പിന്തുണയുള്ള 50 എംപി പ്രൈമറി സെൻസറും 2 എംപി സെക്കൻഡറി യൂണിറ്റും EIS പിന്തുണയുള്ള 16 എംപി സെൽഫി ക്യാമറയും ചേർന്നതാണ് ഇത്. 6,050mm² VC കൂളിംഗ് സിസ്റ്റവും BGMI ഗെയിമിങിനായി 90fps പിന്തുണയും ലഭിക്കും.

ബാറ്ററിയുടെ കാര്യത്തിലേക്ക് വരുമ്പോൾ, 80 വാട്ട് വയേർഡ് സൂപ്പർVOOC, 65W റിവേഴ്‌സ് ചാർജിങ് എന്നിവ പിന്തുണയ്‌ക്കുന്ന 6,000 എംഎഎച്ച് ബാറ്ററിയാണുള്ളത്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്‍റ് സെൻസറും ഉണ്ട്. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്നതിനായി IP66, IP68, IP69 റേറ്റിങും, MIL-STD-810H മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി സർട്ടിഫിക്കേഷനുമുണ്ട്.

റിയൽമി നാർസോ 80x 5ജി: ഫീച്ചറുകൾ
1080X2400 പിക്‌സൽ റെസല്യൂഷനും, 120 ഹെട്‌സ് വരെ റിഫ്രഷ് റേറ്റും, 180 ഹെട്‌സ് വരെ ടച്ച് സാമ്പിൾ റേറ്റും, 690 നിറ്റ്‌സ് വരെ ഉയർന്ന ബ്രൈറ്റ്നസ് ലെവലും ഉള്ള 6.72 ഇഞ്ച് ഫുൾ-എച്ച്ഡി പ്ലസ് ഫ്ലാറ്റ് എൽസിഡി സ്ക്രീനാണ് നൽകിയിരിക്കുന്നത്. 8GB വരെ LPDDR4X റാമും 256GB വരെ ഇൻബിൽറ്റ് സ്റ്റോറേജുമായി ജോടിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 6400 SoC ചിപ്‌സെറ്റ് ആണ് ഈ ഫോണിന് കരുത്ത് പകരുന്നത്.

പ്രോ വേരിയന്‍റിന് സമാനമായി, റിയൽമി നാർസോ 80x 5ജി ഫോണിൽ ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 6 ഓപ്പറേറ്റിങ് സിസ്റ്റം തന്നെയാണ് നൽകിയിരിക്കുന്നത്. 50 എംപി മെയിൻ റിയർ സെൻസറും 2 എംപി സെൻസറും 8 എംപി ഫ്രണ്ട് ക്യാമറയും ഫോണിലുണ്ട്. 45 വാട്ട് SuperVOOC ചാർജിങ് പിന്തുണയുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്നതിനായി IP69 റേറ്റിങാണ് നൽകിയിരിക്കുന്നത്.

Also Read:

  1. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിറ്റഴിച്ചത് ഈ കമ്പനിയുടെ ഫോൺ!! കൂടുതൽ പേർ വാങ്ങിയ മോഡലുകൾ ഇവയെല്ലാം...
  2. വില 7,000 രൂപയിൽ താഴെ: പോകോയുടെ പുതിയ ഫോണെത്തി; പ്രത്യേകതകൾ ഇങ്ങനെ
  3. 50 എംപി സെൽഫി ക്യാമറയും, ക്വാഡ് കർവ്‌ഡ് ഡിസ്‌പ്ലേയും: വിവോ വി50ഇ ഉടൻ പുറത്തിറക്കും; ലോഞ്ച് ഏപ്രിൽ 10ന്
  4. 5500 എംഎഎച്ച് ബാറ്ററി, 50 എംപി ക്യാമറ: മോട്ടോറോള എഡ്‌ജ് 60 ഫ്യൂഷൻ പുറത്തിറക്കി; വിശദമായി അറിയാം
  5. പുതിയ ഫോൺ വാങ്ങല്ലേ... പ്രമുഖ കമ്പനികളുടെ ഫോണുകൾ വരുന്നു; ഏപ്രിലിൽ പുറത്തിറക്കുന്ന സ്‌മാർട്ട്‌ഫോണുകൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.