ഹൈദരാബാദ്: തങ്ങളുടെ നാർസോ ലൈനപ്പിൽ പുതിയ സ്‌മാർട്ട്‌ഫോൺ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ചൈനീസ് ടെക് ബ്രാൻഡായ റിയൽമി. ഏപ്രിലിൽ ഇന്ത്യൻ വിപണിയിൽ റിയൽമി നാർസോ 80 പ്രോ, നാർസോ 80 എക്‌സ് എന്നിങ്ങനെ രണ്ട് സ്‌മാർട്ട്‌ഫോണുകൾ പുറത്തിറക്കിയതിന് പിന്നാലെ നാർസോ 80 ലൈറ്റ് പുറത്തിറക്കാനൊരുങ്ങുകയാണ് കമ്പനി. ലോഞ്ച് ചെയ്യാനിരിക്കുന്ന ഫോണിനെ കുറിച്ച് കമ്പനി ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, സവിശേഷതകൾ വെളിപ്പെടുത്തുന്ന നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
ഗാഡ്‌ജെറ്റ്‌സുകളെ കുറിച്ചെഴുതുന്ന 91Mobilesന്‍റെ റിപ്പോർട്ട് അനുസരിച്ച്, റിയൽമി നാർസോ 80 സീരീസിൽ ആയിരിക്കും നാർസോ 80 ലൈറ്റ് 5ജി ഫോൺ പുറത്തിറക്കുക. ഇതു ശരിയാണെങ്കിൽ നാർസോ സീരീസിലെ മൂന്നാമത്തെ ഫോണായിരിക്കും വരാനിരിക്കുന്നത്. വരാനിരിക്കുന്ന ഫോണിന്‍റെ മോഡൽ നമ്പർ 'RMX3945' ആയിരിക്കാം.
4GB + 128GB, 6GB + 128GB എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിൽ ഫോൺ പുറത്തിറക്കിയേക്കാമെന്നും സൂചനയുണ്ട്. കൂടാതെ രണ്ട് സ്റ്റോറേജ് വേരിയന്‍റുകളിലും വെർച്വൽ റാം സവിശേഷതയും മെമ്മറി കാർഡ് സ്ലോട്ടും ഉണ്ടായിരിക്കും. രണ്ട് കളർ ഓപ്ഷനുകളിൽ പുറത്തിറക്കിയേക്കാമെന്നതാണ് പുറത്തുവരുന്ന മറ്റൊരു കാര്യം. മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റ് ഉപയോഗിക്കാമെന്നും പ്രതീക്ഷിക്കാം.
റിയൽമി നാർസോ 80 ലൈറ്റ്: ഇന്ത്യയിലെ ലോഞ്ച്
വരാനിരിക്കുന്ന സ്‌മാർട്ട്‌ഫോണിനായി ആമസോണിൽ ഒരു മൈക്രോസൈറ്റ് തുറന്നിരിക്കുന്നതായി കാണാം. ഫോൺ ഉടൻ തന്നെ ലോഞ്ച് ചെയ്‌തേക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കൂടാതെ ലോഞ്ചിന് ശേഷം ഈ ഫോൺ ആമസോണിലായിരിക്കും ലോഞ്ച് ചെയ്‌തേക്കുക. എന്നാൽ റിയൽമി നാർസോ 60 ലൈറ്റിന്‍റെ ലോഞ്ച് തീയതി കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
'ഇന്ത്യയുടെ ദീർഘകാല 5G ബാറ്ററി ചാമ്പ്യൻ' എന്നാണ് ഈ ഫോണിനെ വിശേഷിപ്പിച്ചിരിക്കുന്നത്. 6000mAh ബാറ്ററിയുമായി ആയിരിക്കും ഈ ഫോണെത്തുകയെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. റിയർമി നാർസോ സീരീസിലെ മറ്റ് ഫോണുകൾക്കും 6000mAh ബാറ്ററിയാണ് നൽകിയിരുന്നത്. റിയൽമി നാർസോ 80 ലൈറ്റ് റിവേഴ്‌സ് ചാർജിങിനെ പിന്തുണയ്‌ക്കും. അതായത് മറ്റ് ഉപകരണങ്ങൾ ചാർജ് ചെയ്യാൻ നിങ്ങൾക്ക് ഈ ഫോൺ ഉപയോഗിക്കാനാകും.
റിയൽമി നാർസോ 80 ലൈറ്റ്: പ്രതീക്ഷിക്കാവുന്ന സ്‌പെസിഫിക്കേഷനുകൾ
മോഡൽ നമ്പർ | RMX3945 |
റാം+സ്റ്റോറേജ് | 4GB+128GB 6GB + 128GB |
വിർച്വൽ റാം | ഉണ്ട് |
മെമ്മറി കാർഡ് സ്ലോട്ട് | ഉണ്ട് |
കളർ ഓപ്ഷനുകൾ | ക്രിസ്റ്റൽ പർപ്പിൾ, ഒനിക്‌സ് ബ്ലാക്ക് |
പ്രോസസർ | മീഡിയാടെക് ഡൈമെൻസിറ്റി 6300 |
ഡിസ്പ്ലേ | എച്ച്ഡി+, 120Hz റിഫ്രഷ് റേറ്റ് |
ബാറ്ററി | 6,000mAh |
റിയർ ക്യാമറ | 50MP പ്രൈമറി സെൻസറുള്ള ഡ്യുവൽ റിയർ ക്യാമറ |
7.94 മില്ലീമീറ്റർ മാത്രം വണ്ണമുള്ള സ്ലിം ഡിസൈനിലും ഈ ഫോൺ എത്തിയേക്കാം. പർപ്പിൾ, ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളർ ഓപ്‌ഷനുകളിലായിരിക്കും റിയൽമി നാർസോ 80 ലൈറ്റ് ലഭ്യമാവുക. പിൻവശത്ത് 50MP പ്രധാന ക്യാമറയും, വലതുവശത്ത് പവർ ബട്ടണും വോളിയം-കീകളും, ഒരു ഫ്ലാറ്റ് ഫ്രെയിമും ഉള്ള ട്രിപ്പിൾ ക്യാമറ ഡിസൈൻ ആണ് വരാനിരിക്കുന്ന ഫോണിനുള്ളത്. ഇത് റിയൽമി നാർസോ 80 പ്രോയുടെ വൃത്താകൃതിയിലുള്ള ഡിസൈനിൽ നിന്ന് വ്യത്യസ്‌തമാണ്. അതേസമയം ഡിസൈൻ റിയൽമി നാർസോ 80 എക്‌സിന് സമാനമാണ്. അടുത്തിടെ പുറത്തിറക്കിയ റിയൽമി C73 5Gയുടെ അതേ സ്പെസിഫിക്കേഷനുകൾ ഫോണിലുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
റിയൽമി നാർസോ 80 ലൈറ്റ്: വില എത്രയായിരിക്കും?
റിയൽമി നാർസോ സീരീസിലെ ഏറ്റവും വില കുറഞ്ഞ ഫോണായിരിക്കാം ഇത്. ഗാഡ്‌ജെറ്റ്‌സ് 360യുടെ റിപ്പോർട്ട് അനുസരിച്ച്, 4 ജിബി റാം വേരിയന്‍റിന് 9,999 രൂപയും, 6 ജിബി റാം വേരിയന്‍റിന് 11,999 രൂപയും വിലവന്നേക്കാം. റിയൽമി നാർസോ 80 പ്രോയുടെ 8 ജിബി റാം + 128 ജിബി വേരിയന്‍റിന് 19,999 രൂപയും, നാർസോ 80x ന്‍റെ 6 ജിബി റാം + 128 ജിബി വേരിയന്‍റിന് 13,999 രൂപയും വിലയുണ്ട്.
realme Narzo 80 Lite to be priced under ₹10000 in India. pic.twitter.com/GRxhjH6QPs
— Mukul Sharma (@stufflistings) June 9, 2025
കൂടാതെ വരാനിരിക്കുന്ന റിയൽമി നാർസോ 80 ലൈറ്റ് ഇന്ത്യയിൽ 10,000 രൂപയിൽ താഴെ വിലയിലായിരിക്കും പുറത്തിറക്കുകയെന്നാണ് ടെക് മാസ്റ്റർ മുകുൾ ശർമ്മ എക്‌സിൽ പങ്കുവച്ച പോസ്റ്റ് സൂചിപ്പിക്കുന്നത്.
Also Read:
- ഓപ്പോയുടെ പുതിയ ഫോൺ വരുന്നു: എന്തൊക്കെ പ്രതീക്ഷിക്കാം? വിശദാംശങ്ങൾ
- ആപ്പിളിന്‍റെ വേൾഡ്‌വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസ് ഇന്ന്: എങ്ങനെ ലൈവായി കാണാം?
- നത്തിങ് ഫോൺ 3യുടെ പുതിയ ടീസർ പുറത്തിറക്കി: ലോഞ്ച് ജൂലൈ 1ന്
- ട്രംപ്-മസ്‌ക് വാക്‌പോര് എവിടെ ചെന്നെത്തും? മസ്‌കിന്‍റെ സ്‌പേസ്‌എക്‌സുമായുള്ള കരാർ റദ്ദാക്കിയാൽ യുഎസ് ബഹിരാകാശ ദൗത്യങ്ങൾ വഴിമുട്ടുമോ?