ഹൈദരാബാദ്: ചൈനീസ് ഫോൺ നിർമ്മാതാക്കളായ ഓപ്പോ തങ്ങളുടെ പുതിയ സ്‌മാർട്ട്‌ഫോൺ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. ഓപ്പോ K13x 5G ആണ് കമ്പനിയുടെ വരാനിരിക്കുന്ന ഫോൺ. കഴിഞ്ഞ വർഷം ഏപ്രിലിൽ പുറത്തിറക്കിയ ഓപ്പോ K12x 5G യുടെ പിൻഗാമിയായിരിക്കും ഓപ്പോ K13x. മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റും 45W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 6000mAh ബാറ്ററിയുമായി ആയിരിക്കും ഈ ഫോൺ പുറത്തിറക്കുകയെന്ന് പ്രതീക്ഷിക്കാം. ഔദ്യോഗിക ലോഞ്ചിന് ശേഷം ഫോൺ ഫ്ലിപ്‌കാർട്ട് വഴിയാകും വിൽപ്പനയ്‌ക്കെത്തുക. വരാനിരിക്കുന്ന ഫോണിന്‍റെ വിശദാംശങ്ങൾ പരിശോധിക്കാം.
ഓപ്പോ K13x 5G: പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ
ഓപ്പോയുടെ കെ സീരീസിൽ വരാനിരിക്കുന്ന ഈ സ്‌മാർട്ട്‌ഫോണിന് ദീർഘകാലം നിലനിൽക്കുന്ന ബാറ്ററിയും ഒപ്പം കൂടുതൽ കാലം ഈടുനിൽക്കുന്ന ഡിസൈനും ആയിരിക്കും ഉണ്ടായിരിക്കുകയെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ഫോണിൽ എഐ-പവേർഡ് ക്യാമറ സവിശേഷതകളും അൾട്രാ-ഫാസ്റ്റ് ചാർജിങ് പിന്തുണയും ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. ഓപ്പോ കെ13എക്‌സ് 5ജി മിഡ് റേഞ്ച് സ്‌മാർട്ട്‌ഫോൺ വിഭാഗത്തിൽ സ്ഥാനം പിടിക്കുമെന്ന് പ്രതീക്ഷിക്കാം.
എന്നാൽ വരാനിരിക്കുന്ന സ്‌മാർട്ട്‌ഫോണിന്‍റെ സ്പെസിഫിക്കേഷനുകളോ ലോഞ്ച് വിശദാംശങ്ങളോ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വരും ദിവസങ്ങളിലോ, വരും ആഴ്‌ചകളിലോ ഈ വിശദാംശങ്ങൾ പുറത്തുവിടുമെന്ന് പ്രതീക്ഷിക്കാം.
ഓപ്പോ K12x 5G: സ്പെസിഫിക്കേഷനുകൾ
ഓപ്പോ K12x ന്‍റെ പിൻഗാമിയായിരിക്കും വരാനിരിക്കുന്ന ഓപ്പോ K13x. K12xനേക്കാൾ നിരവധി അപ്‌ഗ്രേഡുകളുമായി പുതിയ ഫോൺ വരുമെന്ന് പ്രതീക്ഷിക്കാം. ഓപ്പോ K12x ന്‍റെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്‍റിന് 12,999 രൂപയാണ് വില. 120 ഹെർട്‌സ് റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് എച്ച്ഡി+ എൽസിഡി ഡിസ്പ്ലേയാണ് ഇതിൽ നൽകിയിരിക്കുന്നത്. 8 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജുമുള്ള മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റാണ് ഈ ഫോണിന് കരുത്ത് പകരുന്നത്. 32 എംപി മെയിൻ റിയർ ക്യാമറയും, 2 എംപി ഡെപ്‌ത് സെൻസറും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. 8 എംപി ഫ്രണ്ട് ക്യാമറയുമുണ്ട്. പൊടി, ജലം എന്നിവയെ പ്രതിരോധിക്കുന്നതിനായി IP54 റേറ്റിങും നൽകിയിട്ടുണ്ട്. 45W ഫാസ്റ്റ് വയർഡ് ചാർജിങുള്ള 5100 എംഎഎച്ച് ബാറ്ററിയാണ് നൽകിയിരിക്കുന്നത്.
Also Read:
- നത്തിങ് ഫോൺ 3യുടെ പുതിയ ടീസർ പുറത്തിറക്കി: ലോഞ്ച് ജൂലൈ 1ന്
- വിലക്കുറവില്‍ ഗെയിമിങ് സ്‌മാർട്ട്ഫോൺ പുറത്തിറക്കി ഇൻഫിനിക്‌സ്; വിലയും പ്രത്യേകതകളും അറിയാം
- ഗൂഗിള്‍ പിക്‌സല്‍ 10 സീരീസ് ലോഞ്ച് മാറ്റിവച്ചു; വിപണിയിലെത്തുക ഈ മാസം അവസാനം, പുത്തൻ ഫീച്ചേഴ്സ് അറിയാം
- വെറും 70 ദിവസം കൊണ്ട് വിറ്റഴിച്ചത് 10,000 ഇലക്ട്രിക് എസ്‌യുവികൾ!! മഹീന്ദ്രയുടെ രണ്ട് ചുണക്കുട്ടികൾ ഇവർ