ഹൈദരാബാദ്: ഓപ്പോയുടെ പുതിയ സ്‌മാർട്ട്‌ഫോൺ ഇന്ത്യൻ വിപണിയിൽ ലോഞ്ചിനൊരുങ്ങുന്നു. 'ഓപ്പോ കെ13' എന്ന പേരിലായിരിക്കും ഈ 5ജി ഫോൺ പുറത്തിറക്കുക. ഫോണിന്‍റെ ലോഞ്ച് തീയതി കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഓപ്പോ കെ13ന്‍റെ ടീസർ പുറത്തുവിട്ടുകൊണ്ട് കമ്പനി ഫോൺ ലോഞ്ച് ചെയ്യാനൊരുങ്ങുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. വരാനിരിക്കുന്ന ഫോണിന്‍റെ ലാൻഡിങ് പേജ് ഫ്ലിപ്‌കാർട്ടിൽ ലൈവ് ചെയ്‌തിട്ടുണ്ട്. ഓപ്പോ കെ13 ഫ്ലിപ്‌കാർട്ടിലൂടെയായിരിക്കും വിൽപ്പനയ്‌ക്കെത്തുക എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
അതേസമയം ഫോണിന്‍റെ ഡിസൈനിനെ കുറിച്ചോ സവിശേഷതകളെക്കുറിച്ചോ കമ്പനി ഒരു വിവരവും വെളിപ്പെടുത്തിയിട്ടില്ല. ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് ഓപ്പോ കെ13 ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. മികച്ച ഗെയിമിങ് എക്‌സ്‌പീരിയൻസ്, കട്ടിംഗ് എഡ്‌ജ് ബാറ്ററി ലൈഫ്, ഫാസ്റ്റ് ചാർജിങ് പിന്തുണ എന്നീ സവിശേഷതകൾ വരാനിരിക്കുന്ന ഫോണിന് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ലോഞ്ച് ചെയ്യാനിരിക്കുന്ന വിഭാഗത്തിലെ മികച്ച ഫോണായിരിക്കും ഇതെന്നും കമ്പനി പറയുന്നു.
ഓപ്പോ കെ13 പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ:
ഓപ്പോ കെ13ന്‍റെ ഫീച്ചറുകളെ കുറിച്ച് കമ്പനി യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ലെങ്കിലും ഫോണിൽ പ്രോസസ്സറിനായി മീഡിയാടെക് ഡൈമെൻസിറ്റി 8400 SoC ചിപ്‌സെറ്റ് ഉപയോഗിക്കാനാണ് സാധ്യത. ഇതിന്‍റെ മുൻഗാമിയായ ഓപ്പോ K12 ഫോണും ഇന്ത്യയിൽ പുറത്തിറക്കിയിട്ടില്ല. എന്നാൽ ഓപ്പോ K12x കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്‌തിരുന്നു. അതിൽ ഫീച്ചർ അപ്‌ഗ്രേഡുകളുമായി പുതിയ ഫോൺ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം.
ഓപ്പോ K12xന് 120 ഹെട്‌സ് എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. വെള്ളത്തെയും പൊടിയെയും പ്രതിരോധിക്കുന്നതിന് IP54 റേറ്റിങാണ് ലഭിച്ചത്. 45 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5100 എംഎഎച്ചിന്‍റെ ബാറ്ററിയും, 32MP ഫ്രണ്ട് ക്യാമറയുമാണ് ഓപ്പോ K12xൽ നൽകിയിരിക്കുന്നത്. അതിനാൽ തന്നെ ഇന്ത്യയിൽ പുറത്തിറങ്ങാനിരിക്കുന്ന ഓപ്പോയുടെ കെ13 ഫോണിൽ ഇതിനെക്കാൾ കൂടുതൽ അപ്‌ഗ്രേഡുകൾ പ്രതീക്ഷിക്കാം. വരും ദിവസങ്ങളിലോ ആഴ്‌ചകളിലോ ആയി കമ്പനി വരാനിരിക്കുന്ന ഫോണിന്‍റെ കൂടുതൽ സവിശേഷതകൾ പുറത്തുവിട്ടേക്കാം.
ഓപ്പോ K12xന് റെക്കോർഡ്: 20 ലക്ഷത്തിലധികം യൂണിറ്റുകൾ ഇന്ത്യയിൽ വിറ്റഴിച്ചുകൊണ്ട് വിൽപ്പനയിൽ വൻ റെക്കോർഡിടാൻ ഈ ഫോണിന് സാധിച്ചിട്ടുണ്ട്. 2024ലെ ഫ്ലിപ്‌കാർട്ട് ഫെസ്റ്റീവ് സീസണിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ആൻഡ്രോയിഡ് ഉപകരണങ്ങളിൽ ഒന്നാണ് ഓപ്പോ K12x. ഇതിന്‍റെ അടിസ്ഥാന മോഡലിന് 12,999 രൂപയും, ടോപ് സ്‌പെക്ക് വേരിയന്‍റിന് 15,999 രൂപയുമാണ് വില. ഫ്ലിപ്‌കാർട്ടിൽ ഈ ഫോണിന് 1.5 ലക്ഷത്തിലധികം റിവ്യൂ ലഭിച്ചിട്ടുണ്ട്. 4.5 സ്റ്റാറാണ് ഈ ഫോണന്‍റെ ഫ്ലിപ്‌കാർട്ട് റേറ്റിങ്. ഈ ഫോണിന്‍റെ വിൽപ്പന കണ്ടുകൊണ്ടായിരിക്കാം കമ്പനി ഓപ്പോ കെ13 അവതരിപ്പിക്കാനൊരുങ്ങുന്നത്.
Also Read:
- റിയൽമി നാർസോ 80 സീരീസിൽ രണ്ട് സ്‌മാർട്ട്‌ഫോണുകൾ: സവിശേഷതകൾ അറിയാം...
- കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിറ്റഴിച്ചത് ഈ കമ്പനിയുടെ ഫോൺ!! കൂടുതൽ പേർ വാങ്ങിയ മോഡലുകൾ ഇവയെല്ലാം...
- 50 എംപി സെൽഫി ക്യാമറയും, ക്വാഡ് കർവ്‌ഡ് ഡിസ്‌പ്ലേയും: വിവോ വി50ഇ ഉടൻ പുറത്തിറക്കും; ലോഞ്ച് ഏപ്രിൽ 10ന്
- 5500 എംഎഎച്ച് ബാറ്ററി, 50 എംപി ക്യാമറ: മോട്ടോറോള എഡ്‌ജ് 60 ഫ്യൂഷൻ പുറത്തിറക്കി; വിശദമായി അറിയാം
- എലൈറ്റ് ക്ലബ്ബിൽ ഇടംനേടി പോക്കോയും! പോകോ എഫ് 7 സീരീസിൽ രണ്ട് ഫോണുകൾ ആഗോളതലത്തിൽ പുറത്തിറക്കി