ഹൈദരാബാദ്: ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഒല ഇലക്ട്രിക് 2025 സാമ്പത്തിക വർഷത്തിന്‍റെ അവസാനത്തോടെ ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിൽ 30 ശതമാനം വിപണി വിഹിതം കൈവരിച്ചിരിക്കുകയാണ്. എന്നിരുന്നാലും ബജാജ് ഓട്ടോ, ടിവിഎസ് മോട്ടോർ പോലുള്ള വലിയ ബ്രാൻഡുകൾ വിപണിയിൽ മുന്നിൽതന്നെയാണ്. അതിനാൽതന്നെ ഇവരോട് വലിയ മത്സരം കാഴ്‌ചവെക്കാനുള്ള ഒരുക്കത്തിലാണ് ഒല ഇലക്ട്രിക്. 2026 സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദം മുതൽ 14 പുതിയ ഇലക്‌ട്രിക് വാഹനങ്ങൾ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.
2 ഇലക്ട്രിക് വാണിജ്യ ത്രീ-വീലറുകൾ ഉൾപ്പെടുന്ന 14 പുതിയ ഇലക്‌ട്രിക് വാഹനങ്ങൾ പുറത്തിറക്കാനാണ് ഒല പദ്ധതിയിടുന്നത്. ഓഗസ്റ്റ് 15 ഓടെ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് കരുതുന്നത്. കമ്പനി പുറത്തിറക്കുന്ന 14 പുതിയ ഇലക്‌ട്രിക് വാഹനങ്ങളിൽ 6 എണ്ണം ഇ-സ്‌കൂട്ടറുകളും, മറ്റുള്ളവ ഇ-മോട്ടോർ സൈക്കിളുകളായിരിക്കും. ഇതിനുപുറമെ കമ്പനി മൂന്ന് സ്കൂട്ടർ പ്ലാറ്റ്‌ഫോമുകൾ ഭാവിയിൽ അവതരിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്. എസ് 1, എസ് 2, എസ് 3 ഇലക്ട്രിക് സ്‌കൂട്ടറുകളായിരിക്കാം അവയെന്നും സൂചനയുണ്ട്. ഓല എസ് 1 സ്‌പോർട്‌സ് സീരീസ് സ്‌കൂട്ടറുകളും കമ്പനി പുറത്തിറക്കിയേക്കാം.

പുതിയ ലോഞ്ചുകളിൽ ഏഥറിന്‍റെ സ്‌പോർടി മോഡൽ വാങ്ങുന്നവരെ ആകർഷിക്കുന്ന തരത്തിലുള്ള ഇ-സ്‌കൂട്ടറുകളും പ്രതീക്ഷിക്കാം. കൂടാതെ ഒല എസ്2 സിറ്റി, എസ്2 സ്‌പോർട്, എസ്2 ടൂറർ സീരീസുകളും പുറത്തിറക്കിയേക്കാം. ഇവ ടൂറിങ് സ്‌കൂട്ടറോ അല്ലെങ്കിൽ ചുരുങ്ങിയത് ടൂറിങ് സ്റ്റൈലിലോ ആയിരിക്കാം. ഒല എസ്3 ഗ്രാൻഡ് അഡ്വഞ്ചർ എന്നോ എസ്3 ഗ്രാൻഡ് ടൂറർ എന്ന പേരിലോ ഇത് പുറത്തിറക്കാനും സാധ്യതയുണ്ട്.
ഇതിനകം തന്നെ കമ്പനി ആറ് ഇ-മോട്ടോർസൈക്കിൾ കൺസെപ്‌റ്റുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. അവ അതേ രൂപത്തിലോ അല്ലെങ്കിൽ പ്രദർശിപ്പിച്ച ആശയത്തിൽ നിന്നും ചെറിയ മാറ്റങ്ങൾ വരുത്തിക്കൊണ്ടോ പുറത്തിറക്കിയേക്കാം. കമ്പനി അടുത്തിടെ പുറത്തിറക്കിയ റോഡ്‌സ്റ്റർ ബൈക്കിനെ കുറിച്ചുള്ള റിവ്യൂ ഉപയോക്താളിൽ നിന്ന് ലഭിച്ച ശേഷമാണ് കമ്പനി പുതിയ വാഹനങ്ങൾ കൊണ്ടുവരുന്നതെങ്കിൽ ഇനിയും മെച്ചപ്പെടുത്തേണ്ടത് എന്താല്ലാമെന്ന് മനസിലാക്കാൻ സാധിക്കും.

Also Read:
- സ്കോഡ കൊഡിയാക്കിന്‍റെ പുതിയ 7-സീറ്റർ എസ്‌യുവി വരുന്നു: ടീസർ പുറത്തുവിട്ട് കമ്പനി
- ഹോണ്ട സിബി350 സീരീസിന്‍റെ പുതുക്കിയ പതിപ്പെത്തി: അറിയാം പുതിയ കളർ ഓപ്‌ഷനുകളും വിലയും
- ഈ രണ്ട് ബൈക്കുകൾ ഇനിയുണ്ടാവില്ല; ബിഎംഡബ്ല്യു വിപണിയിൽ നിന്നും പിൻവലിച്ച മോഡലുകൾ ഇവ
- 2025 മാർച്ചിൽ ഏറ്റവുമധികം വിറ്റ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ ഏത്? വിശദമായി അറിയാം...
- കുറഞ്ഞ വിലയിൽ ലഭ്യമായ അഞ്ച് മികച്ച ഇലക്‌ട്രിക് ബൈക്കുകൾ: വിലയും സവിശേഷതകളും, വിശദമായി അറിയാം