ഹൈദരാബാദ്: ജർമ്മൻ കാർ നിർമ്മാതാക്കളായ സ്കോഡ ഓട്ടോയുടെ രണ്ടാം തലമുറ സ്കോഡ കൊഡിയാക്ക് എസ്‌യുവിയുടെ ടീസർ പുറത്തിറക്കി. ഈ കാർ ഉടൻ വിപണിയിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. ഏഴ് വർഷത്തിലേറെയായി ഇന്ത്യൻ വിപണിയിൽ വിറ്റഴിക്കുന്ന സ്കോഡ കൊഡിയാക്കിന്‍റെ നിലവിലെ മോഡലിന്‍റെ പിൻഗാമിയാണ് പുതിയ മോഡൽ.
വരാനിരിക്കുന്ന ഈ എസ്‌യുവി 2023 ഒക്ടോബറിലാണ് ആഗോളതലത്തിൽ പുറത്തിറക്കിയത്. പിന്നീട് 2025 ലെ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിലാണ് കാർ പ്രദർശിപ്പിച്ചത്. ആഗോള വിപണിയിൽ അഞ്ച് സീറ്റർ, ഏഴ് സീറ്റർ ഫോർമാറ്റുകളിൽ ലഭ്യമാണെങ്കിലും ഇന്ത്യയിൽ ഏഴ് സീറ്റർ മോഡൽ മാത്രമേ വിൽക്കൂ.
പുതിയ സ്കോഡ കൊഡിയാക്ക് ഡിസൈൻ: സ്കോഡ കൊഡിയാക്കിന്‍റെ ഏറ്റവും പുതിയ പതിപ്പിന്‍റെ നീളം 4,758 മില്ലിമീറ്ററാണ്. ഇത് മുൻ മോഡലിനേക്കാൾ 61 മില്ലിമീറ്റർ കൂടുതലാണ്. ഏഴ് സീറ്റർ ഫോർമാറ്റിലായിരിക്കും പുതിയ മോഡൽ വരുന്നത്. പുതിയ സ്കോഡ കൊഡിയാക്കിൽ ആധുനിക സോളിഡ് ഡിസൈൻ ഭാഷയിൽ പ്രവർത്തിക്കുന്ന മുൻവശത്ത് ഒരു ക്വാഡ് ഹെഡ്‌ലാമ്പ് സജ്ജീകരണം ഉണ്ടായിരിക്കും. കൂടാതെ മുകളിലെ ഹെഡ്‌ലാമ്പ് ക്ലസ്റ്റർ സ്കോഡയുടെ സിഗ്നേച്ചർ ബട്ടർഫ്ലൈ ഗ്രില്ലിന്‍റെ വലിയ പതിപ്പുമായി ചേർന്നിരിക്കുന്നു. പിൻ പ്രൊഫൈലിനെക്കുറിച്ച് പറയുമ്പോൾ, വരുന്ന സ്കോഡ കൊഡിയാക്കിൽ മധ്യഭാഗത്ത് അക്ഷരങ്ങളോട് കൂടിയ സി-ആകൃതിയിലുള്ള റാപ്പറൗണ്ട് ടെയിൽ ലാമ്പുകളാണ് നൽകിയിരിക്കുന്നത്.

പുതിയ സ്കോഡ കൊഡിയാക്ക് ഇന്‍റീരിയർ: പുതിയ സ്കോഡ കൊഡിയാക്കിന്‍റെ ഇന്‍റീരിയറിനെക്കുറിച്ച് പറയുമ്പോൾ, 13 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റമാണ് നൽകിയിരിക്കുന്നത്. ഇതിൽ ക്യാബിൻ നിയന്ത്രണങ്ങളും 10 ഇഞ്ച് വെർച്വൽ കോക്ക്പിറ്റ് ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ് ഡിസ്‌പ്ലേയും ഉൾപ്പെടുന്നു. ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനായുള്ള ഗിയർ സെലക്‌ടർ പുതിയ മോഡലിൽ സ്റ്റിയറിംഗ് വീലിന് പിന്നിലുള്ള സെന്‍റർ കൺസോളിൽ നിന്ന് മാറ്റിയിട്ടുണ്ട്. ഇത് അധിക സ്‌പേസ് വാഗ്‌ദാനം ചെയ്യുന്നു.
സ്കോഡ കൊഡിയാക്ക് എഞ്ചിൻ: ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയ സ്കോഡ കൊഡിയാക്കിൽ 2.0 ലിറ്റർ, EA888 4-സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനാണ് നൽകിയിരിക്കുന്നത്. 188 ബിഎച്ച്‌പി പവറും 320 എൻഎം പരമാവധി ടോർക്കും ഉത്‌പാദിപ്പിക്കുന്നതാണ് ഈ എഞ്ചിൻ. DSG ഓട്ടോമാറ്റിക്കുമായി ജോടിയാക്കിയതാണ് ഈ എഞ്ചിൻ.
Also Read:
- ഹോണ്ട സിബി350 സീരീസിന്‍റെ പുതുക്കിയ പതിപ്പെത്തി: അറിയാം പുതിയ കളർ ഓപ്‌ഷനുകളും വിലയും
- ഈ രണ്ട് ബൈക്കുകൾ ഇനിയുണ്ടാവില്ല; ബിഎംഡബ്ല്യു വിപണിയിൽ നിന്നും പിൻവലിച്ച മോഡലുകൾ ഇവ
- 2025 മാർച്ചിൽ ഏറ്റവുമധികം വിറ്റ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ ഏത്? വിശദമായി അറിയാം...
- കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിറ്റഴിച്ചത് ഈ കമ്പനിയുടെ ഫോൺ!! കൂടുതൽ പേർ വാങ്ങിയ മോഡലുകൾ ഇവയെല്ലാം...
- ലോകത്തിന്‍റെ പല കോണിലായി 60 ലക്ഷത്തിലേറെ ടിവിഎസ് അപ്പാച്ചെ ഉടമകൾ: ഇത് ഇരുപത് വർഷത്തെ നേട്ടം