ETV Bharat / automobile-and-gadgets

ഒറ്റ ചാർജിൽ 663 കിലോമീറ്റർ വരെ റേഞ്ച്: കിയയുടെ പുതിയ ഇലക്‌ട്രിക് കാറെത്തി; വിലയും സവിശേഷതകളും അറിയാം.. - NEW KIA EV6 PRICE INDIA

കിയയുടെ ഇവി6ന്‍റെ ഏറ്റവും പുതിയ പതിപ്പ് പുറത്തിറക്കി. ഡിസൈനിലും ഫീച്ചറുകളിലും ബാറ്ററിയിലും മാറ്റങ്ങളുമായാണ് പുതിയ കാർ പുറത്തിറക്കിയത്. ഒറ്റ ചാർജിൽ 663 കിലോമീറ്റർ വരെ റേഞ്ച് നൽകുന്ന കാറിന്‍റെ വിലയും മറ്റ് സവിശേഷതകളും അറിയാം...

NEW KIA EV6 SPECIFICATIONS  KIA EV6 RANGE  NEW KIA ELECTRIC CAR  കിയ ഇവി 6
New Kia EV6 Launched in India Know Price, Range and Features (Photo Credit: KIA)
author img

By ETV Bharat Tech Team

Published : March 27, 2025 at 4:44 PM IST

2 Min Read

ഹൈദരാബാദ്: ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയയുടെ ഇലക്‌ട്രിക് കാറായ ഇവി6ന്‍റെ പുതുക്കിയ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. ₹65.90 ലക്ഷം രൂപ പ്രാരംഭവിലയിലാണ് കിയ ഇവി6ന്‍റെ ഏറ്റവും പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. പുതിയ കിയ ഇവി6 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് നേരത്തെ ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചിരുന്നു. മുൻപതിപ്പിനെ അപേക്ഷിച്ച് ബോർഡിൽ നിരവധി മാറ്റങ്ങളോടെയാണ് കിയ ഇവി6 വരുന്നത്.

ഡിസൈനിലെ മാറ്റങ്ങൾക്കൊപ്പം ക്യാബിനുള്ളിൽ പുതിയ ഫീച്ചറുകൾ, മുമ്പത്തേക്കാൾ കൂടുതൽ റേഞ്ച്, വലിയ ബാറ്ററി പായ്ക്ക് എന്നിവയും പുതുക്കിയ മോഡലുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പുതിയ പ്രീമിയം ഇലക്ട്രിക് കാറിൽ വരുത്തിയ മാറ്റങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

NEW KIA EV6 SPECIFICATIONS  KIA EV6 RANGE  NEW KIA ELECTRIC CAR  കിയ ഇവി 6
Kia EV6 GT line (Photo Credit: KIA)

2025 കിയ ഇവി6: ഡിസൈൻ
പുതിയ കിയ EV6 ഫെയ്‌സ്‌ലിഫ്റ്റ് മുൻ മോഡലിനെ അപേക്ഷിച്ച് കൂടുതൽ സ്‌പോർട്ടി ലുക്കിലാണ് വരുന്നത്. പുതിയ കണക്റ്റഡ് എൽഇഡി ഡേടൈം റണ്ണിങ് ലൈറ്റുകൾ (DRL), സീക്വൻഷ്യൽ ടേൺ ഇൻഡിക്കേറ്ററുകൾ, ഒരു ജിടി-ലൈൻ സ്പെക്ക് ഫ്രണ്ട് ബമ്പർ, ഗ്ലോസി ഫിനിഷുള്ള 19 ഇഞ്ച് എയ്‌റോ വീലുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, പിൻവശത്തായി സീക്വൻഷ്യൽ ടേൺ ഇൻഡിക്കേറ്ററുകൾ എന്നീ ഫീച്ചറുകളുമായാണ് വരുന്നത്. പുതിയ ഫ്രണ്ട് ബമ്പർ നൽകിയിരിക്കുന്നതിനാൽ തന്നെ പുതിയ കിയ EV6ന് മുമ്പത്തേക്കാൾ സ്‌പോർട്ടി ലുക്ക് ലഭിക്കും. സ്നോ വൈറ്റ് പേൾ, അറോറ ബ്ലാക്ക് പേൾ, വുൾഫ് ഗ്രേ, റൺവേ റെഡ്, യാച്ച് ബ്ലൂ മാറ്റ് എന്നിങ്ങനെ അഞ്ച് വ്യത്യസ്‌ത കളർ ഓപ്ഷനുകളിലാണ് ഈ കാറിന്‍റെ എക്സ്റ്റീരിയർ വരുന്നത്.

2025 കിയ ഇവി6: ഫീച്ചറുകൾ
കിയ EV6 ഇലക്ട്രിക് കാറിൽ ഒരു ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിങ് വീലും ഡാഷ്‌ബോർഡിൽ ഒരു പനോരമിക് കർവ്ഡ് ഡിസ്‌പ്ലേയും ഉള്ള ഡ്യുവൽ 12.3 ഇഞ്ച് സ്‌ക്രീൻ നൽകിയിട്ടുണ്ട്. ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ചേർന്നതാണ് ഡ്യുവൽ-സ്‌ക്രീൻ. ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റത്തിന് കിയ കണക്റ്റ് 2.0, OTA അപ്‌ഡേറ്റുകൾ എന്നിവ ലഭിക്കും. പുതിയ കിയ EV6 അഞ്ച് പുതിയ ഓട്ടോണമസ് സവിശേഷതകൾ ഉൾപ്പെടെ 27 ഫീച്ചറുകളുള്ള അപ്‌ഡേറ്റ് ചെയ്‌ത ADAS സ്യൂട്ടായ ഡിജിറ്റൽ കീ 2.0 സഹിതമാണ് വരുന്നത്.

2025 കിയ ഇവി6: എഞ്ചിൻ
ഇലക്ട്രിക്-ഗ്ലോബൽ മോഡുലാർ പ്ലാറ്റ്‌ഫോം (E-GMP) ആർക്കിടെക്‌ചറാണ് കിയ EV6ന്‍റെ അടിസ്ഥാനം. ഒരു ആക്‌സിൽ പവർ നൽകുന്ന ഇരട്ട ഇലക്ട്രിക് മോട്ടോറുകൾ ജോടിയാക്കിയിരിക്കുന്ന 84 കിലോവാട്ട് ബാറ്ററി പായ്ക്കാണ് ഈ കാറിൽ നൽകിയിരിക്കുന്നത്. കിയ EV6ന് ഒരു GT AWD വേരിയന്‍റ് മാത്രമേ ലഭിക്കൂ. ഔട്ട്‌ഗോയിങ് മോഡലിനൊപ്പം ഉണ്ടായിരുന്ന RWD പതിപ്പ് കിയ നിർത്തലാക്കി. 320 ബിഎച്ച്‌പി പീക്ക് പവറും 605 എൻഎം പരമാവധി ടോർക്കും നൽകുന്നതാണ് ഇതിലെ ഇലക്ട്രിക് പ്രൊപ്പൽഷൻ സിസ്റ്റം. 350 കിലോവാട്ട് ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് വെറും 18 മിനിറ്റിനുള്ളിൽ 10 ശതമാനത്തിൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും. കൂടാതെ, ഒറ്റ ചാർജിൽ 663 കിലോമീറ്റർ വരെ റേഞ്ചും ലഭിക്കും.

Also Read:

  1. അത്യാധുനിക ഫീച്ചറുമായി ഫോക്‌സ്‌വാഗൺ ടിഗുവാൻ ആർ-ലൈൻ: പ്രീ-ബുക്കിങ് ആരംഭിച്ചു; ലോഞ്ച് ഏപ്രിൽ 14ന്
  2. വാങ്ങുന്നെങ്കിൽ പെട്ടന്നായിക്കോളൂ... പ്രമുഖ കമ്പനികളുടെ കാറുകൾക്ക് ഏപ്രിൽ മുതൽ വില കൂടും
  3. പുതിയ കാർ വാങ്ങല്ലേ... മാരുതി സുസുക്കിയുടെ പുതിയ മോഡലുകൾ വരുന്നു: 2025ൽ പുറത്തിറക്കുന്ന കാറുകൾ
  4. ഡിസൈനിൽ മാറ്റങ്ങളുമായി ടാറ്റ ടിയാഗോ എൻആർജിയുടെ പുതുക്കിയ പതിപ്പെത്തി: വില അറിയാം...
  5. സൺറൂഫ് ഫീച്ചറുള്ള വില കുറഞ്ഞ എസ്‌യുവികൾ ആണോ വേണ്ടത്? മികച്ച അഞ്ച് ഓപ്‌ഷനുകൾ ഇതാ...

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.