ഹൈദരാബാദ്: മോട്ടറോള എഡ്‌ജ് 60 ഇന്ത്യയിൽ പുറത്തിറക്കി. മോട്ടറോള എഡ്‌ജ് 60 പ്രോ, എഡ്‌ജ് 60 ഫ്യൂഷൻ എന്നിവയ്‌ക്കൊപ്പം ഇതേ ലൈനപ്പിലാണ് മോട്ടറോള എഡ്‌ജ് 60 സ്‌മാർട്ട്‌ഫോണും പുറത്തിറക്കിയിരിക്കുന്നത്. 50MP ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സിസ്റ്റവുമായി ആണ് ഈ ഫോൺ വന്നിരിക്കുന്നത്. കർവ്ഡ് 1.5K പോൾഡ് ഡിസ്‌പ്ലേ, ഓൺ-ഡിവൈസ് എഐ ടൂളുകൾ എന്നിങ്ങനെ നിരവധി ഫീച്ചറുകളുമായെത്തുന്ന ഫോണിന്‍റെ പ്രാരംഭ വില 24,999 രൂപയാണ്.
കൂടാതെ എല്ലാ ക്യാമറ ലെൻസുകളിലും 4K റെക്കോർഡിങ്, IP68/IP69 റേറ്റിങുകൾ, മികച്ച സോഫ്റ്റ്‌വെയർ സംയോജനം തുടങ്ങിയ സവിശേഷതകൾ ഈ ഫോൺ വാഗ്‌ദാനം ചെയ്യുന്നു. മുൻഗാമിയായ മോട്ടറോള എഡ്‌ജ് 50 ഫോണുമായി താരതമ്യം ചെയ്യുമ്പോൾ മെച്ചപ്പെട്ട യൂസർ ഇന്‍റർഫേസ് നൽകുന്നതാണ് പുതിയ ഫോൺ. ഈ ഫോണിന്‍റെ സവിശേഷതകൾ, വില, ലഭ്യത എന്നിവയെക്കുറിച്ച് വിശദമായി പരിശോധിക്കാം.
മോട്ടറോള എഡ്‌ജ് 60: സ്‌പെസിഫിക്കേഷനുകൾ
മോട്ടറോള എഡ്‌ജ് 60 ഫോണിൽ 6.7 ഇഞ്ച് വലിപ്പമുള്ള ക്വാഡ് കർവ്ഡ് പോൾഡ് പാനൽ ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. ഇത് 120Hz റിഫ്രഷ് റേറ്റും 4,500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസും നൽകും. 12GB LPDDR4X റാമും 256GB UFS 2.2 സ്റ്റോറേജും ഉള്ള 4nm മീഡിയടെക് ഡൈമെൻസിറ്റി 7400 SoC ചിപ്‌സെറ്റ് ആണ് ഈ ഫോണിന് കരുത്ത് പകരുന്നത്.
ബാറ്ററിയുടെ കാര്യമെടുത്താൽ 68W ചാർജിങ് പിന്തുണയുള്ള 5,500 mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്. മോട്ടറോളയുടെ ഹലോ UI ഉള്ള ആൻഡ്രോയിഡ് 15 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. വെള്ളത്തിൽ നിന്നും പൊടിയിൽ നിന്നും ഫോണിനെ സംരക്ഷിക്കുന്നതിനായി IP68/IP69 റേറ്റിങുകളാണ് ലഭിച്ചിരിക്കുന്നത്. ഇമേജ് സ്റ്റുഡിയോ പോലുള്ള മോട്ടോ എഐ ഫീച്ചറുകളും ഫോണിലുണ്ട്.
ക്യാമറ ഫീച്ചറുകൾ പരിശോധിക്കുമ്പോൾ, 50 എംപിയുടെ ക്യാമറ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് നൽകിയിരിക്കുന്നതെന്ന് കാണാം. OIS ഉള്ള Sony-LYTIA 700C സെൻസറുള്ള 50MP മെയിൻ ക്യാമറ, 50MP അൾട്രാവൈഡ് ലെൻസ്, 3x ഒപ്റ്റിക്കൽ സൂമുള്ള 10MP ടെലിഫോട്ടോ ലെൻസ്, 50 എംപി ഫ്രണ്ട് ക്യാമറ എന്നിവയടങ്ങുന്നതാണ് ക്യാമറ സജ്ജീകരണം. MIL-STD-810H ഡ്യൂറബിലിറ്റി, ഗൊറില്ല ഗ്ലാസ് 7i, ഡോൾബി അറ്റ്‌മോസുള്ള സ്റ്റീരിയോ സ്‌പീക്കറുകൾ എന്നിവയാണ് മറ്റ് ഫീച്ചറുകൾ.
മോട്ടറോള എഡ്‌ജ് 60: വില
12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്‍റിൽ മാത്രമാണ് മോട്ടറോള എഡ്‌ജ് 60 ലഭ്യമാവുക. ഇതിന് 25,999 രൂപയാണ് വിലയെങ്കിലും ലോഞ്ച് ഓഫറെന്നോണം ബാങ്ക് ഓഫറിൽ 24,999 രൂപയ്‌ക്ക് ഈ ഫോൺ സ്വന്തമാക്കാനാകും. ഫ്ലിപ്‌കാർട്ട്, മോട്ടറോള.ഇൻ, ഇന്ത്യയിലുടനീളമുള്ള റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴിയാകും ഈ ഫോൺ ലഭ്യമാവുക. 2025 ജൂൺ 17 മുതലായിരിക്കും വിൽപ്പന ആരംഭിക്കുക. പാന്‍റോൺ ജിബ്രാൾട്ടർ സീ, പാന്‍റോൺ ഷാംറോക്ക് എന്നിങ്ങനെ രണ്ട് കളർ ഓപ്‌ഷനുകളിൽ മോട്ടറോള എഡ്‌ജ് 60 ലഭ്യമാവും.
The Motorola Edge 60 (12+256GB) is priced at ₹24,999*, while the Edge 60 Fusion starts at ₹21,999*. Whether you want a pro-grade camera or an all-curved Pantone-validated display, there’s an Edge for you.
— Motorola India (@motorolaindia) June 10, 2025
Also Read:
- വില പതിനായിരത്തിൽ താഴെ: 6000 എംഎഎച്ചിന്‍റെ ബാറ്ററി; പുതിയ ഫോൺ പുറത്തിറക്കാനൊരുങ്ങി iQOO
- റിയൽമി നാർസോ സീരിസിലേക്ക് പുതിയ ഫോൺ വരുന്നു: വില പതിനായിരത്തിൽ താഴെയെന്ന് സൂചന
- നത്തിങ് ഫോൺ 3യുടെ പുതിയ ടീസർ പുറത്തിറക്കി: ലോഞ്ച് ജൂലൈ 1ന്
- മോശം കാലാവസ്ഥ: ഇന്ത്യക്കാരനായ ശുഭാൻഷു ശുക്ല ഭാഗമാകുന്ന ആക്‌സിയോം-4 ദൗത്യത്തിന്‍റെ വിക്ഷേപണ തീയതി വീണ്ടും മാറ്റി
- ഇലോൺ മസ്‌കിന്‍റെ സ്റ്റാർലിങ്ക് ഓഗസ്റ്റിൽ ഇന്ത്യയിലെത്തിയേക്കും: അൺലിമിറ്റഡ് ഇന്‍റർനെറ്റ് പ്ലാനിന് മാസവും 3,000 രൂപ!! ഇന്ത്യക്കാർക്ക് താങ്ങുമോ?