ഹൈദരാബാദ്: സെലിബ്രിറ്റികൾക്കിടയിലടക്കം വൻ സ്വീകാര്യതയുള്ളതാണ് ബിഎംഡബ്ല്യുവിന് കീഴിലുള്ള മിനി കൺട്രിമാൻ ബ്രാൻഡിന്‍റെ കാറുകൾ. മിനി കൺട്രിമാൻ ഇ ജോൺ കൂപ്പർ വർക്ക്‌സ് (ജെസിഡബ്ല്യു) പായ്ക്ക് ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി ഇപ്പോൾ. പുതിയ ഇലക്ട്രിക് ജെസിഡബ്ല്യു എഡിഷന്‍റെ എക്‌സ്-ഷോറൂം വില 62 ലക്ഷം രൂപയാണ്.
എക്സ്റ്റീരിയറിലും ഇന്‍റീരിയറിലും ഒരു സ്പോർട്ടി അപ്പീൽ നൽകിയതായി കാണാം. ഈ ലൈനപ്പിലെ ടോപ്പ് വേരിയന്‍റായിട്ടാണ് പുതിയ മോഡൽ സ്ഥാനം പിടിച്ചിരിക്കുന്നത്. എന്നാൽ മിനി കൺട്രിമാൻ ഇ ജെസിഡബ്ല്യു പായ്ക്ക് 20 യൂണിറ്റുകൾ മാത്രമായി കമ്പനി പരിമിതപ്പെടുത്തിയിട്ടുണ്ട്.
ഈ കാർ സ്വന്തമാക്കാനാഗ്രഹിക്കുന്നവർക്ക് 1.5 ലക്ഷം രൂപ ബുക്കിങ് തുകയ്ക്ക് ഓൺലൈനായി ബുക്ക് ചെയ്യാനാവും. 2025 ജൂൺ 10 മുതലായിരിക്കും വാഹനത്തിന്‍റെ ഡെലിവറി ആരംഭിക്കുക. മെഴ്‌സിഡസ് ബെൻസ് ഇക്യുഎ, കിയ ഇവി6, ഹ്യുണ്ടായി അയോണിക് 5, വോൾവോ എക്‌സ്40, ബിവൈഡി സീലിയൻ 7, ബിഎംഡബ്ല്യു ഐഎക്‌സ്1 എൽഡബ്ല്യുബി തുടങ്ങിയ ആഡംബര കാറുകളുമായി ആയിരിക്കും മിനി കൺട്രിമാൻ ഇ ജെസിഡബ്ല്യു പായ്ക്ക് മത്സരിക്കുക.

മിനി കൺട്രിമാൻ ഇ ജെസിഡബ്ല്യു പായ്‌ക്ക്: എക്‌സ്റ്റീരിയർ മാറ്റങ്ങൾ
ഈ ലൈനപ്പിൽ മുൻപ് ടോപ്പ് വേരിയന്‍റായി സ്ഥാനം പിടിച്ചിരുന്ന ‘ഫേവർഡ്’ പായ്ക്കിനേക്കാൾ 2 ലക്ഷം രൂപ വില രൂപ വില കൂടുതലാണ് പുതിയ ഇലക്ട്രിക് എസ്‌യുവിയ്‌ക്ക്. മിഡ്‌നൈറ്റ് ബ്ലാക്ക്, ലെജൻഡ് ഗ്രേ എന്നിങ്ങനെ രണ്ട് പുതിയ കളർ ഓപ്ഷനുകളിലാണ് പുതിയ കാർ ലഭ്യമാവുക. ജെറ്റ് ബ്ലാക്ക് നിറത്തിൽ മിറർ ക്യാപ്പുകളും റൂഫും ഉൾപ്പെടെ നൽകിയിട്ടുണ്ട്.
കൂടാതെ, ബ്രിട്ടീഷ് വാഹന നിർമ്മാതാക്കളിൽ നിന്ന് പാരമ്പര്യം പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ചാർജിങ് പോർട്ടിലും ബമ്പറിലും ചെക്കർഡ് ഡിസൈൻ നൽകിയിട്ടുണ്ട്. സ്‌പോർട്ടിയർ സൈഡ് സ്‌കർട്ടുകൾ, ബ്ലാക്ക്ഡ്-ഔട്ട് ട്രിം ഫിനിഷറുകൾ, കറുപ്പ് നിറത്തിൽ പൂർത്തിയാക്കിയ വലിയ 19 ഇഞ്ച് ജെസിഡബ്ല്യു അലോയ് വീലുകൾ എന്നിവയാണ് മറ്റ് ഫീച്ചറുകൾ. കൂടാതെ വാഹനത്തിന്‍റെ സി-പില്ലറിൽ ചെക്കർഡ് ഫ്ലാഗ് ഡിസൈൻ അലങ്കരിച്ചിരിക്കുന്നു.
മിനി കൺട്രിമാൻ ഇ ജെസിഡബ്ല്യു പായ്‌ക്ക്: ഇന്‍റീരിയർ മാറ്റങ്ങൾ
പുതിയ മിനി കൺട്രിമാൻ ഇ ജെസിഡബ്ല്യു പായ്‌ക്കിൽ സ്‌പോർട്‌സ് സീറ്റുകളും സ്റ്റിയറിങ് വീലും, പവർട്രെയിനിനായി ഒരു ബൂസ്റ്റ് മോഡും, ഡാഷ്‌ബോർഡിലുടനീളം സ്‌പോർട്ടിയർ ആക്‌സന്‍റുകൾ എന്നിവ ഉൾപ്പെടുന്നു. ഉള്ളിൽ സ്റ്റോപ്പിങ് പവറിനായി മെച്ചപ്പെടുത്തിയ ബ്രേക്കുകൾക്കൊപ്പം, കറുപ്പും ചുവപ്പും നിറങ്ങളിലുള്ള തീം നൽകിയിട്ടുണ്ട്.
മിനി കൺട്രിമാൻ ഇ ജെസിഡബ്ല്യു പായ്‌ക്ക്: ഫീച്ചറുകൾ
പുതിയ മിനി കൺട്രിമാൻ ഇ ജെസിഡബ്ല്യുവിലെ സവിശേഷതകൾ പരിശോധിക്കുമ്പോൾ, 9.4 ഇഞ്ച് OLED ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ (HUD), ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, വയർലെസ് ചാർജിങ്, ആംബിയന്‍റ് ലൈറ്റിങ്, ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ്, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന മുൻ സീറ്റുകൾ, ഒന്നിലധികം എയർബാഗുകൾ, ലെവൽ-2 ADAS തുടങ്ങിയ ഫീച്ചറുകൾ നൽകിയിട്ടുണ്ട്.
മിനി കൺട്രിമാൻ ഇ ജെസിഡബ്ല്യു പായ്‌ക്ക്: സ്‌പെസിഫിക്കേഷനുകൾ
പുതിയ മിനി കൺട്രിമാൻ ഇ ജെസിഡബ്ല്യു പായ്ക്ക് മെക്കാനിക്കലി അതേപടി തുടരുന്നു. 210 ബിഎച്ച്പിയുടെ പീക്ക് പവർ ഔട്ട്പുട്ടും 250 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന അതേ സിംഗിൾ ഇലക്ട്രിക് മോട്ടോറുമായാണ് ഇത് വരുന്നത്. 8.6 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും 170 കിലോമീറ്റർ വേഗത കൈവരിക്കാനും ഇതിന് കഴിയും. 66.45 കിലോവാട്ട്സ് ബാറ്ററി പായ്ക്കാണ് ഈ ഇലക്‌ട്രിക് കാറിന് നൽകിയിരിക്കുന്നത്. ഇത് ഒറ്റ ചാർജിൽ 462 കിലോമീറ്റർ റേഞ്ച് അവകാശപ്പെടുന്നു.
Also Read:
- വെറും 70 ദിവസം കൊണ്ട് വിറ്റഴിച്ചത് 10,000 ഇലക്ട്രിക് എസ്‌യുവികൾ!! മഹീന്ദ്രയുടെ രണ്ട് ചുണക്കുട്ടികൾ ഇവർ
- ലുക്കിലും ഫീച്ചറുകളിലും അപ്‌ഗ്രേഡ്: ജാവ യെസ്‌ഡി അഡ്വഞ്ചറിന്‍റെ പുതിയ പതിപ്പുമായി ക്ലാസിക് ലെജന്‍റ്‌സ്
- അൽപ്പം അഡ്വഞ്ചർ ആവാം... പുതിയ പതിപ്പുമായി സുസുക്കി വി-സ്ട്രോം 800 ഡിഇ: വിലയിൽ മാറ്റമില്ല
- ഏപ്രിലില്‍ ആരും വാങ്ങിയില്ല, ജനപ്രിയ ബൈക്കിൻ്റെ ഉത്പാദനം നിര്‍ത്തി ഹോണ്ട?; CD 110 ഡ്രീം വെബ്‌സൈറ്റില്‍ നിന്നും പുറത്ത്
- 7 ലക്ഷത്തിൽ താഴെ വിലയുള്ള മികച്ച അഞ്ച് എസ്‌യുവികൾ അറിയാം: ഒപ്പം വിലയും സവിശേഷതകളും