ഹൈദരാബാദ്: 2024-25 സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ, തങ്ങളുടെ കാറുകളുടെ വില വർധിപ്പിക്കാനൊരുങ്ങി പ്രമുഖ കാർ നിർമ്മാതാക്കൾ. മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ്, ഹ്യുണ്ടായ്, കിയ ഇന്ത്യ, ഹോണ്ട കാർസ് തുടങ്ങിയ കമ്പനികളാണ് വില വർധിപ്പിക്കാനൊരുങ്ങുന്നത്. 2025 ഏപ്രിൽ മുതൽ തങ്ങളുടെ എല്ലാ മോഡലുകളുടെ ലൈനപ്പിലും വില വർധിപ്പിക്കുമെന്നാണ് കമ്പനികൾ അറിയിച്ചിരിക്കുന്നത്.
2025 ജനുവരി 1 മുതൽ പ്രമുഖ കാർ നിർമാതാക്കൾ അവരുടെ കാറുകൾക്ക് വില വർധിപ്പിച്ചിരുന്നു. ചരക്കുകളുടെയും നിർമാണത്തിന്‍റെയും ചെലവ് വർധിക്കുന്നത് കണക്കിലെടുത്താണ് പുതുവർഷത്തിലെ വില വർധനവ് എന്നാണ് കമ്പനികൾ അറിയിച്ചിരുന്നത്. ഇപ്പോൾ വില വീണ്ടും വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനികൾ.
2025 ജനുവരി 1 മുതൽ കാറുകൾക്ക് വില വർധിപ്പിക്കുമെന്ന് പ്രമുഖ കാർ നിർമാതാക്കൾ. ചരക്കുകളുടെയും നിർമാണത്തിന്‍റെയും ചെലവ് വർധിക്കുന്നത് കണക്കിലെടുത്താണ് വില വർധനവ്. ഹ്യുണ്ടായ്, മാരുതി സുസുക്കി, ഔഡി, ബിഎംഡബ്ല്യു എന്നിവയുൾപ്പെടെയുള്ള പ്രമുഖ വാഹന നിർമാതാക്കളാണ് വില വർധിപ്പി
മാരുതി സുസുക്കി വില വർധനവ്: വിവരങ്ങൾ അനുസരിച്ച്, ആഭ്യന്തര കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി പരമാവധി 4 ശതമാനം വില വർധിപ്പിക്കാനാണ് സാധ്യത. ഓരോ മോഡലുകൾക്കും എത്രത്തോളം വില വർധിപ്പിക്കുമെന്ന് കമ്പനി പിന്നീട് അറിയിക്കുന്നതായിരിക്കും. ഈ വർഷം മൂന്നാമത്തെ തവണയാണ് മാരുതി സുസുക്കി വില വർധിപ്പിക്കുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നേരത്തെ സെലേറിയോ, ബ്രെസ്സ, ആൾട്ടോ കെ10 ഉൾപ്പെടെയുള്ള മോഡലുകൾക്ക് കമ്പനി 32,500 രൂപ വരെ വില വർധിപ്പിച്ചിരുന്നു. എന്നാൽ വില വർധനവിന്‍റെ കൃത്യമായ കാരണങ്ങൾ മാരുതി സുസുക്കി വെളിപ്പെടുത്തിയിട്ടില്ല. അതേസമയം അസംസ്‌കൃത വസ്‌തുക്കളുടെ വിലയാകും ഇതിന് കാരണമെന്നും റിപ്പോർട്ടുകളുണ്ട്.

ടാറ്റ മോട്ടോഴ്‌സ് വില വർധനവ്: ടാറ്റ മോട്ടോഴ്‌സ് അതിന്‍റെ മുഴുവൻ ശ്രേണിയിലെ കാറുകളുടെയും വില വർധിപ്പിക്കാനൊരുങ്ങുകയാണ്. മോഡലിനെയും അവയുടെ വേരിയന്‍രുകളെയും അനുസരിച്ച് വിലയിൽ ചെറിയ വ്യത്യാസം വരാം. എത്രത്തോളം വില വർധിപ്പിക്കുമെന്ന് കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഹ്യൂണ്ടായ് മോട്ടോർസ്: കൊറിയൻ കാർ നിർമ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോറും തങ്ങളുടെ കാറുകളുടെ വില 3 ശതമാനം വരെ വർധിപ്പിക്കാനൊരുങ്ങുകയാണ്. ഹ്യുണ്ടായ് ക്രെറ്റ, വെർണ, വെന്യു, ട്യൂസൺ തുടങ്ങിയ കാറുകളുടെ വിലയായിരിക്കും വർധിക്കുക.

കിയ ഇന്ത്യ: കിയ ഇന്ത്യ തങ്ങളുടെ മുഴുവൻ കാറുകൾക്കും 3 ശതമാനം വരെ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സെൽറ്റോസ്, സോണെറ്റ്, സിറോസ്, ഇവി6, ഇവി9, കാരൻസ്, കിയ കാർണിവൽ എന്നിവ ഉൾപ്പെടെയുള്ള കാറുകൾക്കായിരിക്കും വില വർധിപ്പിക്കുക. ചരക്ക് വില വർധനവ് ഉൾപ്പെടെയുള്ള കാരണങ്ങൾ കൊണ്ടാണ് വില വർധിപ്പിക്കുന്നതെന്നാണ് കമ്പനി ചൂണ്ടിക്കാട്ടുന്നത്.

ഹോണ്ട കാർസ്: ഹോണ്ടയുടെ എല്ലാ മോഡലുകളുടെയും വില വർധിപ്പിക്കാനൊരുങ്ങുകയാണ്. ഹോണ്ട അമേസ്, ഹോണ്ട സിറ്റി, ഹോണ്ട സിറ്റ് ഇ-എച്ച്ഇവി, ഹോണ്ട എലിവേറ്റ് എന്നിവയുടെ വില വർധിക്കും. വില എത്ര വർധിപ്പിക്കുമെന്നതിൽ കമ്പനി വിവരങ്ങളൊന്നും തന്നെ നൽകിയിട്ടില്ല. അതേസമയം ഓപ്പറേറ്റിങ് ചെലവുകളും മറ്റ് ചെലവുകളും വർധിക്കുന്നത് കണക്കിലെടുത്താണ് വില വർധനവെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

Also Read:
- മെഴ്‌സിഡസ് ബെൻസിന്‍റെ പുതിയ ആഢംബര കാർ: വില കേട്ടാൽ നിങ്ങൾ ഞെട്ടും!!
- സൺറൂഫ് ഫീച്ചറുള്ള വില കുറഞ്ഞ എസ്‌യുവികൾ ആണോ വേണ്ടത്? മികച്ച അഞ്ച് ഓപ്‌ഷനുകൾ ഇതാ...
- പുതിയ കാർ വാങ്ങല്ലേ... മാരുതി സുസുക്കിയുടെ പുതിയ മോഡലുകൾ വരുന്നു: 2025ൽ പുറത്തിറക്കുന്ന കാറുകൾ
- സുരക്ഷയുടെ കാര്യത്തിൽ വിശ്വസിച്ച് വാങ്ങാം: മാരുതി സുസുക്കിയുടെ ആൾട്ടോ കെ10-ൽ ഇനി ആറ് എയർബാഗുകൾ കൂടെ
- ഹൈബ്രിഡ് സെറ്റപ്പുമായി മാരുതി വാഗൺ-ആർ പുറത്തിറക്കാനൊരുങ്ങുന്നു: വരുന്നത് കുറഞ്ഞ വിലയിലെന്ന് സൂചന