ETV Bharat / automobile-and-gadgets

ഇൻഫിനിക്‌സ് നോട്ട് 50 എക്‌സ് vs പോകോ എം7: പതിനയ്യായിരത്തിന് താഴെ വിലയുള്ള ഈ 5ജി ഫോണുകളിൽ മികച്ചതേത്? - INFINIX NOTE 50X VS POCO M7

ഈ മാസത്തിൽ പുറത്തിറക്കിയ ഇൻഫിനിക്‌സ് നോട്ട് 50 എക്‌സിന്‍റെയും പോകോ എം7ന്‍റെയും വില, പെർഫോമൻസ്, ബാറ്ററി ഉൾപ്പെടെയുള്ള ഫീച്ചറുകൾ താരതമ്യം ചെയ്‌ത് മികച്ചതേതെന്ന് നോക്കാം.

INFINIX NOTE 50X 5G PRICE INDIA  POCO M7 5G PRICE INDIA  BEST PHONES UNDER 15000  ഇൻഫിനിക്‌സ് നോട്ട് 50 എക്‌സ്
Infinix Note 50x 5G vs Poco M7 5G Comparison (Photo credit: ETV Bharat via Infinix, POCO)
author img

By ETV Bharat Tech Team

Published : March 28, 2025 at 2:36 PM IST

4 Min Read

ഹൈദരാബാദ്: ദിവസങ്ങൾക്ക് മുമ്പാണ് സ്‌മാർട്ട്‌ഫോൺ നിർമാതാക്കളായ ഇൻഫിനിക്‌സും പോകോയും പുതിയ 5ജി സ്‌മാർട്ട്‌ഫോണുകൾ പുറത്തിയത്. മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്ടിമേറ്റ് ചിപ്‌സെറ്റുമായി വരുന്ന ഇൻഫിനിക്‌സ് നോട്ട് 50X 5G 11,499 രൂപ പ്രാരംഭവിലയിലാണ് പുറത്തിറക്കിയത്. അതേസമയം മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്ടിമേറ്റ് ചിപ്‌സെറ്റിൽ പുറത്തിറക്കിയ പോകോ എം7 5ജി ഫോണിന്‍റെ പ്രാരംഭവില 9,999 രൂപയാണ്. ഏകദേശം ഒരേ വില വിഭാഗത്തിൽ വരുന്ന ഈ ഫോണുകളുടെ വിലയും സവിശേഷതകളും താരതമ്യം ചെയ്‌ത് മികച്ചതേതെന്ന് കണ്ടെത്താം.

ഇൻഫിനിക്‌സ് നോട്ട് 50 എക്‌സ് vs പോകോ എം7: വില
ഇൻഫിനിക്‌സ് നോട്ട് 50 എക്‌സിന്‍റെ 6 ജിബി+128 ജിബി സ്റ്റോറേജ് വേരിയന്‍റിന് 11,499 രൂപയും, 8 ജിബി+128 ജിബി സ്റ്റോറേജ് വേരിയന്‍റിന് 12,999 രൂപയും ആണ് വില. ഏപ്രിൽ 3 മുതൽ ഫ്ലിപ്‌കാർട്ടിലൂടെയാണ് ഈ ഫോൺ വിൽപ്പനയ്‌ക്കെത്തുക. എൻ‌ചാൻറ്റഡ് പർപ്പിൾ, സീ ബ്രീസ് ഗ്രീൻ, ടൈറ്റാനിയം ഗ്രേ എന്നീ നിറങ്ങളിലാണ് ഇൻഫിനിക്‌സിന്‍റെ പുതിയ 5 ജി ഫോണുകൾ ലഭ്യമാവുക. സീ ബ്രീസ് ഗ്രീൻ ഷേഡിന് വീഗൻ ലെതർ ഫിനിഷും മറ്റ് രണ്ട് കളർ ഓപ്ഷനുകൾക്ക് മെറ്റാലിക് ഫിനിഷും ആണ് നൽകിയിരിക്കുന്നത്.

അതേസമയം പോകോ എം7ന്‍റെ 6GB + 128GB സ്റ്റോറേജ് വേരിയന്‍റിന്‍റെ വില 9,999 രൂപയും 8GB + 128GB വേരിയന്‍റിന്‍റെ വില 10,999 രൂപയുമാണ്. സാറ്റിൻ ബ്ലാക്ക്, മിന്‍റ് ഗ്രീൻ, ഓഷ്യൻ ബ്ലൂ എന്നീ നിറങ്ങളിലാണ് ഈ ഫോൺ ലഭ്യമാവുക.

മോഡൽസ്റ്റോറേജ്വില
ഇൻഫിനിക്‌സ്
നോട്ട് 50 എക്‌സ്
6GB + 128GBRs 11,499
8GB + 128GBRs 12,999
പോകോ എം76GB + 128GBRs 9,999
8GB + 128GBRs 10,999

ഇൻഫിനിക്‌സ് നോട്ട് 50 എക്‌സ് vs പോകോ എം7: സ്‌പെസിഫിക്കേഷനുകൾ

  • ഡിസ്‌പ്ലേ: 120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഇൻഫിനിക്‌സ് നോട്ട് 50 എക്‌സിന് നൽകിയിരിക്കുന്നത്. അതേസമയം പോകോ എം7 5G ഫോണിൽ 120 ഹെട്‌സ് റിഫ്രഷ് റേറ്റും 600 നിറ്റ്‌സ് ബ്രൈറ്റ്‌നെസും 240 ഹെട്‌സ് വരെ ടച്ച് സാമ്പിൾ റേറ്റും ഉള്ള 1640 X 720 റെസല്യൂഷൻ 6.88 ഇഞ്ച് എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലേ ആണ് നൽകിയിരിക്കുന്നത്.
  • പ്രൊസസർ: 8GB വരെ റാമും 128GB സ്റ്റോറേജുമുള്ള ഒക്‌ട-കോർ 4nm മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്ടിമേറ്റ് ചിപ്‌സെറ്റിലാണ് ഇൻഫിനിക്‌സ് നോട്ട് 50 എക്‌സ് വന്നിരിക്കുന്നത്. പുതിയ മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്ടിമേറ്റ് SoC പായ്ക്ക് ചെയ്യുന്ന ലോകത്തിലെ ആദ്യ ഫോണാണ് പുറത്തിറക്കിയതെന്നാണ് കമ്പനി പറയുന്നത്. അതേസമയം ക്വാൽകോമിന്‍റെ സ്‌നാപ്‌ഡ്രാഗൺ 4 Gen 2 ചിപ്‌സെറ്റിലാണ് പോകോ എം7 പ്രവർത്തിക്കുക.
  • ക്യാമറ: ഇൻഫിനിക്‌സ് നോട്ട് 50 എക്‌സിൽ ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് നൽകിയിരിക്കുന്നത്. 50 എംപി പ്രൈമറി സെൻസറും 8 എംപി സെൽപി ക്യാമറയും അടങ്ങുന്ന ഫോണിൽ ഡ്യുവൽ എൽഇഡി ഫ്ലാഷ്‌ ലൈറ്റും 4കെ വീഡിയോ റെക്കോർഡിങും ഉണ്ട്. കൂടാതെ 12-ലധികം ഫോട്ടോഗ്രാഫി മോഡുകളും ലഭിക്കും. ജെം-കട്ടിലുള്ള ക്യാമറ മൊഡ്യൂളിൽ ആക്റ്റീവ് ഹാലോ ലൈറ്റിങ് എന്ന എൽഇഡി ലൈറ്റിങ് ഫീച്ചറും നൽകിയിട്ടുണ്ട്. നോട്ടിഫിക്കേഷനും കോളുകളും വരുമ്പോഴും, ചാർജിങ് ചെയ്യുമ്പോഴും പ്രകാശിപ്പിക്കുന്ന എൽഇഡി ലൈറ്റിങ് ഫീച്ചറാണ് ആക്റ്റീവ് ഹാലോ ലൈറ്റിങ്. അതേസമയം 50 എംപി സോണി IMX852 പ്രൈമറി ക്യാമറ, 2 എംപി സെക്കൻഡറി ലെൻസ്, 8 എംപി സെൽഫി ക്യാമറ എന്നിവയടങ്ങുന്നതാണ് പോകോ എം7ന്‍റെ ക്യാമറ സജ്ജീകരണം.
  • IP റേറ്റിങ്: പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കുന്നതിനായി IP64 റേറ്റിങാണ് ഇൻഫിനിക്‌സ് നോട്ട് 50 എക്‌സിന് നൽകിയിരിക്കുന്നത്. അതേസമയം പോകോയുടെ ഫോണിന് IP52 റേറ്റിങാണ് ഉള്ളത്.
  • ബാറ്ററി, ചാർജിങ്: ചാർജിങിനായി 45 വാട്ട് വയർഡ് ഫാസ്റ്റ് ചാർജിങും, 10 വാട്ട് വയർഡ് റിവേഴ്‌സ് ചാർജിങും, ബൈപാസ് ചാർജിങും പിന്തുണയ്ക്കുന്ന 5,500 എംഎഎച്ച് ബാറ്ററിയാണ് നൽകിയിരിക്കുന്നത്. അതേസമയം 18 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5160 എംഎഎച്ചിന്‍റെ ബാറ്ററിയാണ് പോകോ എം 7ൽ നൽകിയിരിക്കുന്നത്.
  • ഓപ്പറേറ്റിങ് സിസ്റ്റം: ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള XOS 15 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഇൻഫിനിക്‌സ് നോട്ട് 50 എക്‌സ് പ്രവർത്തിക്കുന്നത്. അതേസമയം ആൻഡ്രോയ്‌ഡ് 14 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർ ഒഎസിലാണ് പോകോ എം7 ഫോൺ പ്രവർത്തിക്കുന്നത്.

ഏതായിരിക്കും മികച്ചത്?
വില പരിശോധിക്കുമ്പോൾ ഇൻഫിനിക്‌സ് നോട്ട് 50 എക്‌സിനാണ് പോകോയുടെ എം7നേക്കാൾ കൂടുതൽ വില വരുന്നത്. വില കൂടുന്നതിനനുസരിച്ച് ഇൻഫിനിക്‌സിന്‍റെ ഫോണിൽ പോകോ എം7നേക്കാൾ മികച്ച ഫീച്ചറുകളുണ്ടോ എന്നതാണ് പരിശോധിക്കേണ്ട കാര്യം. പ്രൊസസറുകൾ പരിശോധിക്കുമ്പോൾ, പെർഫോമൻസിന്‍റെ കാര്യത്തിലും കാര്യക്ഷമതയിലും ക്വാൽകോമിന്‍റെ സ്‌നാപ്‌ഡ്രാഗൺ 4 Gen 2 ചിപ്‌സെറ്റിനേക്കാൾ മികച്ചത് ഇൻഫിനിക്‌സ് നോട്ട് 50 എക്‌സിലുള്ള ഒക്‌ട-കോർ 4nm മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്ടിമേറ്റ് ചിപ്‌സെറ്റ് ആയിരിക്കും. ബാറ്ററി കപ്പാസിറ്റി കൂടുതലുള്ളത് ഇൻഫിനിക്‌സിന്‍റെ ഫോണിലാണ്. ഇൻഫിനിക്‌സ് നോട്ട് 50 എക്‌സ് ആൻഡ്രോയ്‌ഡ് 15 അടിസ്ഥാനമാക്കിയ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുമ്പോൾ, പോകോ എം7 ആൻഡ്രോയ്‌ഡ് 14 അടിസ്ഥാനമാക്കിയ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്.

കൂടാതെ വെള്ളത്തെയും പൊടിയെയും പ്രതിരോധിക്കുന്നതിന് മികച്ച റേറ്റിങ് ലഭിച്ചതും ഭാരം കുറവുള്ളതും ഇൻഫിനിക്‌സ് നോട്ട് 50 എക്‌സിനാണ്. ഇൻഫിനിക്‌സ് നോട്ട് 50 എക്‌സിൽ നിരവധി എഐ ഫീച്ചറുകൾ നൽകിയിട്ടുണ്ട്. വൺ-ടാപ്പ് ഇൻഫിനിക്‌സ് എഐ ഫങ്‌ഷണാലിറ്റിയാണ് ഇൻഫിനിക്‌സിന്‍റെ ഈ ഫോൺ വരുന്നത്. ഓൺ-സ്ക്രീൻ അവേർനെസ്, എഐ നോട്ട്, സർക്കിൾ ടു സെർച്ച്, റൈറ്റിങ് അസിസ്റ്റന്‍റ്, എഐ വോയ്‌സ് അസിസ്റ്റന്‍റ്, ഇൻഫിനിക്‌സ് എഐ അസിസ്റ്റന്‍റ്, ഫോളാക്‌സ് തുടങ്ങിയ നിരവധി എഐ ഫീച്ചറുകൾ ഇൻഫിനിക്‌സ് നോട്ട് 50 എക്‌സ് ഫോണിലുണ്ട്.

ഇവയിൽ മികച്ച ഫോൺ ഏതെന്നത് തികച്ചും വാങ്ങുന്നയാളുടെ ആവശ്യങ്ങൾക്കനുസരിച്ചും ബജറ്റിന് അനുസരിച്ചും ആയിരിക്കും. ഇവ രണ്ടും താരതമ്യം ചെയ്‌തതിന് ശേഷം നിങ്ങൾക്ക് മികച്ചതായി തോന്നുന്നത് തെരഞ്ഞെടുക്കാവുന്നതാണ്.

Also Read:

  1. ഇൻഫിനിക്‌സിന്‍റെ പുതിയ 5ജി ഫോൺ പുറത്തിറക്കി: വില പതിനയ്യായിരത്തിൽ താഴെ
  2. 7,000 എംഎഎച്ച് ബാറ്ററിയുമായി റിയൽമി ജിടി 7: ഏപ്രിലിൽ പുറത്തിറക്കുമെന്ന് സൂചന
  3. ബജറ്റ് ഫ്രണ്ട്‌ലി ഐഫോണും പിക്‌സൽ 9 സീരീസിലെ വില കുറഞ്ഞ ഫോണും: മികച്ചതേത്?
  4. ഗെയിം കളിക്കുമ്പോൾ ചൂടാകുമെന്ന് ടെൻഷനടിക്കേണ്ട! നിറയെ ഗെയിമിങ് ഫീച്ചറുകളുമായി റിയൽമിയുടെ പുതിയ ഫോണുകൾ
  5. കുറഞ്ഞ ബജറ്റിൽ മികച്ച പെർഫോമൻസുള്ള ലാപ്‌ടോപ്പാണോ തെരയുന്നത്? പുത്തൻ ലാപ്‌ടോപ്പുമായി ഏസർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.