ഹൈദരാബാദ്: കഴിഞ്ഞ മാർച്ചിലാണ് ഇൻഫിനിക്‌സിന്‍റെ പുതിയ 5ജി ഫോണായ ഇൻഫിനിക്‌സ് നോട്ട് 50X 5G ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇതിന് പിന്നാലെ ഈ നിരയിലെ തങ്ങളുടെ അടുത്ത 5ജി ഫോൺ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഏപ്രിൽ 18നാണ് കമ്പനി ഇൻഫിനിക്‌സ് നോട്ട് 50എസ് 5G+ എന്ന ഈ ഫോൺ ലോഞ്ച് ചെയ്യുന്നത്. ലോഞ്ചിന് മുൻപ് തന്നെ ഈ ഫോണിന്‍റെ നിരവധി സവിശേഷതകൾ കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
ഫോൺ ഉപയോഗിക്കുമ്പോൾ സുഗന്ധം വരുമെന്നതാണ് വരാനിരിക്കുന്ന ഇൻഫിനിക്‌സ് നോട്ട് 50എസ് 5G പ്ലസിന്‍റെ എടുത്തുപറയേണ്ട സവിശേഷത. ഇതിനായി സെന്‍റ്-ടെക് എന്ന സാങ്കേതികവിദ്യ ഫോണിൽ നൽകിയിട്ടുണ്ട്. പെൻസിലിനേക്കാൾ വണ്ണം കുറഞ്ഞതായിരിക്കും ഇൻഫിനിക്‌സിന്‍റെ പുതിയ ഫോണെന്നതാണ് മറ്റൊരു പ്രത്യേകത. ഫ്ലിപ്‌കാർട്ട് വഴിയാകും കമ്പനി ഈ ഫോൺ വിൽക്കുകയെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഫോണിന്‍റെ സ്ഥിരീകരിച്ച ഫീച്ചറുകൾ പരിശോധിക്കാം.
പെൻസിലിനേക്കാൾ വണ്ണം കുറഞ്ഞ ഫോൺ: 6.78 ഇഞ്ച് 3D കർവ്‌ഡ് AMOLED സ്‌ക്രീനാണ് ഇൻഫിനിക്‌സ് നോട്ട് 50എസ് 5G പ്ലസിൽ ഉണ്ടായിരിക്കുകയെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സെഗ്‌മെന്‍റിലെ 144 ഹെട്‌സ് റിഫ്രഷ് റേറ്റ് ഉള്ള ഡിസ്‌പ്ലേയുള്ള ആദ്യത്തെ സ്‌മാർട്ട്‌ഫോണായിരിക്കും ഇത്. ഫോണിന്‍റെ ചിത്രവും കമ്പനി പങ്കിട്ടിട്ടുണ്ട്. സാധാരണ പെൻസിലിനേക്കാൾ കനം കുറഞ്ഞതാണ് ഇൻഫിനിക്‌സ് നോട്ട് 50എസ് 5G+ എന്ന് ഈ ചിത്രത്തിൽ നിന്ന് മനസിലാക്കാം. 2,340Hz PWM ഡിമ്മിങ് റേറ്റും 100% DCI-P3 കളർ ഗാമട്ടും പിന്തുണയ്ക്കുന്ന 10-ബിറ്റ് പാനൽ ഉപയോഗിച്ച ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്‍റ് സെൻസറും, ഗൊറില്ല ഗ്ലാസ് 5 സംരക്ഷണവും ഡിസ്‌പ്ലേയ്‌ക്ക് ലഭിക്കും. കമ്പനി സ്ഥിരീകരിച്ച സവിശേഷതകൾ വച്ച് നോക്കുമ്പോൾ ഇതിന്‍റെ ഡിസ്‌പ്ലേ മികച്ചതായിരിക്കുമെന്നും സ്ലിം ഡിസൈനിൽ പുറത്തിറക്കുമെന്നും പ്രതീക്ഷിക്കാം.
ഫോൺ ഉപയോഗിക്കുമ്പോൾ സുഗന്ധം വരും: ഫോൺ ഉപയോഗിക്കുമ്പോൾ ഫോണിന്‍റെ പിൻപാനലിൽ നിന്ന് സുഗന്ധം വരുന്ന സാങ്കേതികവിദ്യ ഇൻഫിനിക്‌സ് നോട്ട് 50എസ് 5G പ്ലസിൽ സജ്ജീകരിച്ചിട്ടുണ്ട്. 'എനർജൈസിങ് സെന്‍റ് ടെക്' എന്ന സുഗന്ധ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് സാധ്യമാകുക. ഇതിനായി ഫോണിന്‍റെ വീഗൻ ലെതർ ബാക്ക് പാനലിൽ മൈക്രോ എൻക്യാപ്‌സുലേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ട്. ദീർഘകാലം നിലനിൽക്കുന്ന സുഗന്ധം നൽകാൻ ഇതിന് കഴിയും. റൂബി റെഡ്, ടൈറ്റാനിയം ഗ്രേ, മറൈൻ ഡ്രിഫ്റ്റ് ബ്ലൂ എന്നിങ്ങനെ മൂന്ന് കളർ ഓപ്‌ഷനുകളിലാണ് ഫോൺ ലഭ്യമാവുക. ഇതിൽ മറൈൻ ഡ്രിഫ്റ്റ് ബ്ലൂ ഷേഡിൽ മാത്രമായിരിക്കും സുഗന്ധം വരുക.
ഫോണിന്‍റെ ബാക്ക് പാനലിൽ നിന്നും വരുന്ന സുഗന്ധത്തിന്‍റെ തീവ്രതയും, എത്രകാലം ലഭ്യമാകുമെന്നതും അതിന്‍റെ ഉപയോഗത്തിനെയും പരിസ്ഥിതി സാഹചര്യങ്ങളെയും ആശ്രയിച്ചായിരിക്കാം.
Also Read:
- സിഎംഎഫിന്‍റെ പുതിയ ഫോൺ ഏപ്രിലിൽ ലോഞ്ചിനൊരുങ്ങുന്നു: വരുന്നത് പ്രോ മോഡൽ; വിശദമായി അറിയാം
- ഇൻഫിനിക്‌സ് നോട്ട് 50 എക്‌സ് vs പോകോ എം7: പതിനയ്യായിരത്തിന് താഴെ വിലയുള്ള ഈ 5ജി ഫോണുകളിൽ മികച്ചതേത്?
- റിയൽമി നാർസോ 80 സീരീസിൽ രണ്ട് സ്‌മാർട്ട്‌ഫോണുകൾ: സവിശേഷതകൾ അറിയാം...
- കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിറ്റഴിച്ചത് ഈ കമ്പനിയുടെ ഫോൺ!! കൂടുതൽ പേർ വാങ്ങിയ മോഡലുകൾ ഇവയെല്ലാം...
- പുതിയ ഫോൺ വാങ്ങല്ലേ... പ്രമുഖ കമ്പനികളുടെ ഫോണുകൾ വരുന്നു; ഏപ്രിലിൽ പുറത്തിറക്കുന്ന സ്‌മാർട്ട്‌ഫോണുകൾ