ETV Bharat / automobile-and-gadgets

ഹോണ്ട സിബി350 സീരീസിന്‍റെ പുതുക്കിയ പതിപ്പെത്തി: അറിയാം പുതിയ കളർ ഓപ്‌ഷനുകളും വിലയും - 2025 NEW HONDA CB350

ഹോണ്ട സിബി350 സീരീസിന്‍റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി. പുതിയ കളർ ഓപ്‌ഷനുകളുമായാണ് അപ്‌ഡേറ്റ് ചെയ്‌ത പതിപ്പ് എത്തിയിരിക്കുന്നത്. സീരീസിലെ മൂന്ന് മോഡലുകളുടെയും പുതിയ കളറുകളും വിലയും അറിയാം...

Honda CB350 price  Honda CB350 Hness price  Honda CB350RS price  ഹോണ്ട
2025 Honda CB350 Series (Photo - Honda Motorcycle India)
author img

By ETV Bharat Tech Team

Published : April 6, 2025 at 8:57 PM IST

2 Min Read

ഹൈദരാബാദ്: നിരവധി പുതിയ കളർ ഓപ്ഷനുകളുമായി ഹോണ്ട മോട്ടോർസൈക്കിളിന്‍റെ സിബി350 സീരീസ്. CB350, CB350 H'ness, CB350RS എന്നീ മോഡലുകൾക്കാണ് കമ്പനി പുതിയ കളർസ്‌കീമുകൾ നൽകിയിരിക്കുന്നത്. രാജ്യത്തുടനീളമുള്ള ഹോണ്ടയുടെ ബിഗ്‌വിങ് ഡീലർഷിപ്പുകളിൽ പുതിയ കളർഓപ്‌ഷനിലുള്ള ബൈക്കുകൾ ലഭ്യമാവും. സിബി350 സീരീസിലെ ബൈക്കുകൾ ഏതൊക്കെ കളർ ഓപ്‌ഷനുകളിൽ ലഭ്യമാവുമെന്നും അവയുടെ വില എത്രയെന്നും പരിശോധിക്കാം...

ഹോണ്ട CB350: കളർ ഓപ്‌ഷനുകൾ, വില
മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക്, മാറ്റ് ഡ്യൂൺ ബ്രൗൺ, റിബൽ റെഡ് മെറ്റാലിക്, പേൾ ഇഗ്നിയസ് ബ്ലാക്ക്, പേൾ ഡീപ് ഗ്രൗണ്ട് ഗ്രേ എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകളിലാണ് ഹോണ്ട CB350 സ്റ്റാൻഡേർഡ് മോഡലുകൾ ലഭ്യമാവുക. ഡിഎൽഎക്‌സ്, ഡിഎൽഎക്‌സ് പ്രോ എന്നിങ്ങനെ രണ്ട് വേരിയന്‍റുകളിലാണ് ഇവ ലഭ്യമാവുക. ഡിഎൽഎക്‌സ് വേരിയന്‍റിന്‍റെ വില 2.15 ലക്ഷം രൂപയും, ഡിഎൽഎക്‌സ് പ്രോ വേരിയന്‍റിന്‍റെ വില 2.19 ലക്ഷം രൂപയുമാണ്.

Honda CB350 price  Honda CB350 Hness price  Honda CB350RS price  ഹോണ്ട
2025 Honda CB350 (Photo - Honda Motorcycle India)

ഹോണ്ട CB350 H'ness: കളർ ഓപ്‌ഷനുകൾ, വില
ഡിഎൽഎക്‌സ്, ഡിഎൽഎക്‌സ് പ്രോ, ഡിഎൽഎക്‌സ് ക്രോം എന്നിങ്ങനെ മൂന്ന് വേരിയന്‍റുകളിലാണ് ഹോണ്ട CB350 H'ness ലഭ്യമാവുക. ഡിഎൽഎക്‌സ് വേരിയൻ്റ് പേൾ ഡീപ് ഗ്രൗണ്ട് ഗ്രേ, പേൾ ഇഗ്നിയസ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ലഭ്യമാവുക. 2.11 ലക്ഷം രൂപയാണ് ഇതിന്‍റെ വില. റിബൽ റെഡ് മെറ്റാലിക്, പേൾ ഇഗ്നിയസ് ബ്ലാക്ക്, പേൾ ഡീപ് ഗ്രൗണ്ട് ഗ്രേ എന്നീ നിറങ്ങളിലാണ് ഡിഎൽഎക്‌സ് പ്രോ ലഭ്യമാവുക. 2.14 ലക്ഷം രൂപയാണ് ഇതിന്‍റെ വില. അത്‌ലറ്റിക് ബ്ലൂ മെറ്റാലിക്, പേൾ ഡീപ് ഗ്രൗണ്ട് ഗ്രേ, പേൾ ഇഗ്നിയസ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ടോപ്‌-സ്‌പെക്ക് വേരിയന്‍റായ ഡിഎൽഎക്‌സ് ക്രോം ലഭ്യമാവുക. 2.16 ലക്ഷം രൂപയാണ് ഇതിന്‍റെ വില.

2025 Honda CB350 H'ness (Photo - Honda Motorcycle India)

ഹോണ്ട CB350RS: കളർ ഓപ്‌ഷനുകൾ, വില
ഡിഎൽഎക്‌സ്, ഡിഎൽഎക്‌സ് പ്രോ എന്നിങ്ങനെ രണ്ട് വേരിയന്‍റുകളിലാണ് ഹോണ്ട CB350RS ലഭ്യമാവുക. പേൾ ഇഗ്നിയസ് ബ്ലാക്ക്, പേൾ ഡീപ് ഗ്രൗണ്ട് ഗ്രേ എന്നീ നിറങ്ങളിലാണ് ഡിഎൽഎക്‌സ് വേരിയൻ്റ് ലഭ്യമാവുക. 2.16 ലക്ഷം രൂപയാണ് ഇതിന്‍റെ വില. അതേസമയം റിബൽ റെഡ് മെറ്റാലിക്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക് എന്നീ നിറങ്ങളിലാണ് ഡിഎൽഎക്‌സ് പ്രോ വേരിയൻ്റ് ലഭ്യമാവുക. 2.19 ലക്ഷം രൂപയാണ് ഇതിന്‍റെ വില.

2025 Honda CB350RS (Photo - Honda Motorcycle India)

ഹോണ്ട CB350 സീരീസ്: പവർട്രെയിൻ
മൂന്ന് മോഡലുകൾക്കും 348.36സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എഞ്ചിനാണ് നൽകിയിരിക്കുന്നത്. 20.78 ബിഎച്ച്‌പി കരുത്തും 30 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നതാണ് ഈ എഞ്ചിൻ. 5-സ്‌പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോഡിയാക്കിയിരിക്കുന്നത്. കൂടാതെ ഒരു സ്ലിപ്പർ ക്ലച്ചും ഫീച്ചർ ചെയ്യുന്നുണ്ട്.

Also Read:

  1. ഈ രണ്ട് ബൈക്കുകൾ ഇനിയുണ്ടാവില്ല; ബിഎംഡബ്ല്യു വിപണിയിൽ നിന്നും പിൻവലിച്ച മോഡലുകൾ ഇവ
  2. 2025 മാർച്ചിൽ ഏറ്റവുമധികം വിറ്റ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ ഏത്? വിശദമായി അറിയാം...
  3. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിറ്റഴിച്ചത് ഈ കമ്പനിയുടെ ഫോൺ!! കൂടുതൽ പേർ വാങ്ങിയ മോഡലുകൾ ഇവയെല്ലാം...
  4. ഈ രണ്ട് ബൈക്കുകൾ ഇനിയുണ്ടാവില്ല; ബിഎംഡബ്ല്യു വിപണിയിൽ നിന്നും പിൻവലിച്ച മോഡലുകൾ ഇവ
  5. ലോകത്തിന്‍റെ പല കോണിലായി 60 ലക്ഷത്തിലേറെ ടിവിഎസ്‌ അപ്പാച്ചെ ഉടമകൾ: ഇത് ഇരുപത് വർഷത്തെ നേട്ടം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.