ഹൈദരാബാദ്: രാജ്യത്തെ ജനപ്രിയ ഇരുചക്ര വാഹന ബ്രാൻഡായ ഹീറോ മോട്ടോകോർപ്പ് 2025 ഹീറോ സ്പ്ലെൻഡർ പ്ലസ്, പാഷൻ പ്ലസ് മോട്ടോർ സൈക്കിളുകൾ ഇന്ത്യയിൽ പുറത്തിറക്കി. 2025 ഹീറോ സ്പ്ലെൻഡർ പ്ലസിൽ പുതുക്കിയ BS6 ഫേസ് II OBD-2B കംപ്ലയിന്‍റ് എഞ്ചിൻ ഉണ്ട്. രൂപകൽപ്പനയിൽ കാര്യമായ മാറ്റങ്ങളില്ലെങ്കിലും സൗന്ദര്യശാസ്‌ത്രപരമായ ചില പുതുമകളും പവർ ട്രെയിനിൽ ചെറിയ പരിഷ്‌കാരങ്ങളും കമ്പനി വരുത്തിയിട്ടുണ്ട്.
പുതിയ ബോഡി പാനലുകൾ, പുതിയ ഗ്രാഫിക്‌സ്, പുതുക്കിയ പിൻ പില്യൺ ഗ്രാബ് റെയിലുകൾ, പിൻ ലഗേജ് റാക്ക് എന്നിങ്ങനെ ചെറിയ സൗന്ദര്യവർധക മാറ്റങ്ങൾ 2025 സീരീസിൽ വരുത്തിയിട്ടുണ്ട്. വ്യത്യസ്‍ത വകഭേദങ്ങളിൽ ഡിസൈൻ മാറ്റങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്.
2025 ഹീറോ സ്പ്ലെൻഡർ പ്ലസ്, പാഷൻ പ്ലസ്: വില, ബുക്കിങ്, എതിരാളികൾ: 2025 ഹീറോ സ്പ്ലെൻഡർ പ്ലസിന് ആകെ ആറ് ട്രിമ്മുകൾ ഉണ്ട്. സ്പ്ലെൻഡർ പ്ലസ് XTEC 2.0 ഡ്രം ബ്രേക്ക് ഒബിഡി2ബി, സ്പ്ലെൻഡർ പ്ലസ് ഡ്രം ബ്രേക്ക് ഒബിഡി2ബി, സ്പ്ലെൻഡർ പ്ലസ് i3S ബ്ലാക്ക്, ആക്‌സന്‍റ് സ്പ്ലെൻഡർ പ്ലസ് i3S ഒബിഡി2ബി, സ്പ്ലെൻഡർ പ്ലസ് XTEC ഡ്രം ബ്രേക്ക് ഒബിഡി2ബി, സ്പ്ലെൻഡർ പ്ലസ് XTEC ഡിസ്‌ക് ബ്രേക്ക് ഒബിഡി2ബി എന്നിവയ്ക്ക് യഥാക്രമം 78,926 രൂപ മുതൽ 86,051 രൂപ വരെയാണ് വില.
അതേസമയം, പുതിയ പാഷൻ പ്ലസ് പാഷൻ പ്ലസ് ഡ്രം ബ്രേക്ക് ഒബിഡി2ബി എന്ന ഒറ്റ വകഭേദത്തിൽ ലഭ്യമാണ്, 81,651 രൂപയാണ് അതിന്‍റെ വില. സൂചിപ്പിച്ച എല്ലാ വിലകളും ഇന്ത്യയിലെ എക്‌സ് - ഷോറൂം വിലകൾ ആണ്. ഉപഭോക്താക്കൾക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ അടുത്തുള്ള ഹീറോ മോട്ടോകോർപ്പ് ഡീലർഷിപ്പ് സന്ദർശിച്ചോ ഈ ബൈക്കുകൾ ഓൺലൈനായി ബുക്ക് ചെയ്യാം. ഇന്ത്യൻ വിപണിയിൽ ടിവിഎസ് സ്റ്റാർ സിറ്റി പ്ലസ്, ഹോണ്ട ഷൈൻ 100, ബജാജ് പ്ലാറ്റിന 100 എന്നിവയോടാണ് ഹീറോ സ്പ്ലെൻഡർ പ്ലസ് മത്സരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2025 ഹീറോ സ്പ്ലെൻഡർ പ്ലസ് വിലകൾ | |
വേരിയന്റുകൾ | വില INR (എക്‌സ് - ഷോറൂം) |
സ്പ്ലെൻഡർ പ്ലസ് ഡ്രം ബ്രേക്ക് ഒബിഡി2ബി | 78,926 |
സ്പ്ലെൻഡർ പ്ലസ് I3S ബ്ലാക്ക് ആൻഡ് ആക്‌സന്‍റ് ഒബിഡി2ബി | 80,176 |
സ്പ്ലെൻഡർ പ്ലസ് I3S ഒബിഡി2ബി | 80,176 |
സ്പ്ലെൻഡർ പ്ലസ് XTEC ഡ്രം ബ്രേക്ക് ഒബിഡി2ബി | 82,751 |
സ്പ്ലെൻഡർ പ്ലസ് XTEC 2.0 ഡ്രം ബ്രേക്ക് | 85,501 |
സ്പ്ലെൻഡർ പ്ലസ് XTEC ഡിസ്‌ക് ബ്രേക്ക് ഒബിഡി2ബി | 86,051 |
2025 ഹീറോ പാഷൻ പ്ലസ് വില | |
പാഷൻ പ്ലസ് ഡ്രം ബ്രേക്ക് ഒബിഡി2ബി | 81,651 |
2025 ഹീറോ സ്പ്ലെൻഡർ പ്ലസ്, പാഷൻ പ്ലസ് അപ്‌ഡേറ്റ്: 2025 ഹീറോ സ്പ്ലെൻഡർ മുൻ മോഡലിന്‍റെ അതേ ഡിസൈൻ നിലനിർത്തുന്നു. രണ്ട് ബൈക്കുകളിലും ഇപ്പോൾ OBD2B അനുസൃത എഞ്ചിനുകളുണ്ട് എന്നതാണ് പ്രധാന ഹൈലൈറ്റ്. ബൈക്കിന്‍റെ വശങ്ങളിൽ പുതിയ ഗ്രാഫിക്‌സ് നൽകിയിട്ടുണ്ട്. ഇത് ബൈക്കിന് ഒരു സ്പോർട്ടി ലുക്ക് നൽകുന്നു. ചില ട്രിമ്മുകൾക്കായി പുതുക്കിയ പില്യൺ ഗ്രാബ് റെയിലും ലഗേജ് റാക്കും ഇതിലുണ്ട്.
അപ്‌ഡേറ്റ് ചെയ്‌ത സ്‌പ്ലെൻഡർ പ്ലസ് അഞ്ച് പുതിയ ഷേഡുകളിൽ ലഭ്യമാണ് - സ്‌പോർട്‌സ് റെഡ് ബ്ലാക്ക്, ബ്ലാക്ക് റെഡ് പർപ്പിൾ, ഫോഴ്‌സ് സിൽവർ, ബ്ലാക്ക് ഹെവി ഗ്രേ, ബ്ലൂ ബ്ലാക്ക്. പുതിയ പാഷൻ പ്ലസ് ബ്ലാക്ക് നെക്‌സസ് ബ്ലൂ, ബ്ലാക്ക് ഹെവി ഗ്രേ എന്നീ രണ്ട് പുതിയ നിറങ്ങളിൽ ഇവ ലഭ്യമാണ്.
2025 ഹീറോ സ്പ്ലെൻഡർ പ്ലസ്, പാഷൻ പ്ലസ് സ്പെസിഫിക്കേഷനുകൾ: 2025 ഹീറോ സ്പ്ലെൻഡർ പ്ലസിൽ പുതുക്കിയ BS6 ഫേസ് II OBD-2B കംപ്ലയിന്‍റ് എഞ്ചിൻ ഉണ്ട്. 97.2 സിസി മോട്ടോർ ഇപ്പോൾ കർശനമായ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട്. എങ്കിലും അതിന്‍റെ പവർ, ടോർക്ക് കണക്കുകൾ മാറ്റമില്ലാതെ തുടരുന്നു. ഇത് പരമാവധി 7.91bhp പവറും 8.05Nm ടോർക്കും ഉത്പാദിപ്പിക്കുന്നത് തുടരുന്നു. 4-സ്‌പീഡ് ഗിയർബോക്‌സാണ് ട്രാൻസ്‌മിഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നത്.
Also Read: ഒബിഡി2ബി കംപ്ലയൻസും പുതിയ കളർ ഓപ്‌ഷനുമായി പുതിയ യമഹ FZ-S Fi: വിലയും ഫീച്ചറുകളും അറിയാം