ETV Bharat / automobile-and-gadgets

2025 മാർച്ചിൽ ഏറ്റവുമധികം വിറ്റ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ ഏത്? വിശദമായി അറിയാം... - ELECTRIC SCOOTER SALES 2025 MARCH

ഒരു മാസത്തിനുള്ളിൽ വിറ്റഴിച്ചത് പ്രമുഖ കമ്പനികളുടെ ഒരു ലക്ഷത്തിലേറെ യൂണിറ്റ് ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങൾ. മാർച്ചിൽ ഏറ്റവുമധികം വിറ്റഴിച്ചത് ഏത് കമ്പനിയുടെ ഇലക്‌ട്രിക് സ്‌കൂട്ടറുകളാണെന്ന് പരിശോധിക്കാം.

BEST SELLING ELECTRIC SCOOTER 2025  BAJAJ CHETAK  ഇലക്‌ട്രിക് സ്‌കൂട്ടർ  TVS ELECTRIC SCOOTER
Best Selling Electric Scooter in 2025 March (Photo - Bajaj Auto)
author img

By ETV Bharat Tech Team

Published : April 3, 2025 at 8:17 PM IST

3 Min Read

ഹൈദരാബാദ്: ഇരുചക്ര വാഹന നിർമാതാക്കളായ ബജാജ് ഓട്ടോയുടെ ഇലക്‌ട്രിക് സ്‌കൂട്ടറായ ബജാജ് ചേതക്കിന്‍റെ വിൽപ്പനയിൽ വലിയ വർധനവാണ് 2025 മാർച്ചിൽ ഉണ്ടായത്. 34,863 യൂണിറ്റുകളാണ് വെറും ഒരു മാസം കൊണ്ട് കമ്പനി വിറ്റഴിച്ചത്. മറ്റ് കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഇലക്‌ട്രിക് സ്‌കൂട്ടറും ബജാജിന്‍റേത് തന്നെയാണ്. കഴിഞ്ഞ സാമ്പത്തികവർഷം ബജാജ് ചേതക്കിന്‍റെ 2,30,761 യൂണിറ്റുകളാണ് വിറ്റഴിക്കപ്പെട്ടതെന്നാണ് കമ്പനിയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് 2024 സാമ്പത്തികവർഷത്തെ അപേക്ഷിച്ച് 116 ശതമാനം കൂടുതലാണ്.

2025 മാർച്ചിൽ മികച്ച പത്ത് ഇലക്‌ട്രിക് വാഹന കമ്പനികൾ ആകെ വിറ്റഴിച്ചത് 1,24,443 യൂണിറ്റുകളാണ്. കഴിഞ്ഞ മാർച്ചിൽ ഏറ്റവും കൂടുതൽ ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങൾ വിൽപ്പന നടത്തിയ കമ്പനികൾ യഥാക്രമം ബജാജ് ഓട്ടോ, ടിവിഎസ് മോട്ടോർ, ഒല ഇലക്ട്രിക്, ഏതർ എനർജി എന്നിവയാണ്. ഓരോ കമ്പനികളും എത്ര യൂണിറ്റുകൾ വിറ്റഴിച്ചെന്ന് വിശദമായി പരിശോധിക്കാം.

ബജാജ് ഓട്ടോ: 34,863 യൂണിറ്റുകൾ ; 2025 മാർച്ചിൽ 34,863 യൂണിറ്റ് വാഹനങ്ങൾ വിറ്റുകൊണ്ടാണ് ബജാജ് ഓട്ടോ ഒന്നാമതായത്. 2025 ഫെബ്രുവരിയിലും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടത് ബജാജ് ഓട്ടോയുടെ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ തന്നെയായിരുന്നു. അതായത് തുടർച്ചയായ രണ്ടാമത്തെ മാസമാണ് ബജാജ് ഈ നേട്ടം കൈവരിക്കുന്നത്. 2024 ഒക്ടോബറിൽ ബജാജ് ചേതക്കിൻ്റെ ഏറ്റവും മികച്ച പ്രതിമാസ വിൽപ്പന 28,415 യൂണിറ്റായിരുന്നു. കഴിഞ്ഞ സാമ്പത്തികവർഷം ബജാജ് ഓട്ടോയ്‌ക്ക് 2024 സാമ്പത്തിക വർഷത്തേക്കാൾ(2023 ഏപ്രിൽ മുതൽ 2024 മാർച്ച് വരെ) 116 ശതമാനം വളർച്ചയുണ്ടായിട്ടുണ്ട്.

BEST SELLING ELECTRIC SCOOTER 2025  BAJAJ CHETAK  ഇലക്‌ട്രിക് സ്‌കൂട്ടർ  TVS ELECTRIC SCOOTER
Bajaj Chetak Electric Scooter (Photo - Bajaj Auto)

ടിവിഎസ്‌ മോട്ടോർ: 30,453 യൂണിറ്റുകൾ ; ഇലക്‌ടിക് ഇരുചക്രവാഹന മേഖലയിൽ രണ്ടാം സ്ഥാനത്തുള്ള കമ്പനിയാണ് ടിവിഎസ്‌ മോട്ടോർ. 2025 മാർച്ചിലെ വിൽപ്പനയുടെ കാര്യത്തിൽ ടിവിഎസ്‌ മോട്ടോർ രണ്ടാം സ്ഥാനത്താണെങ്കിലും കമ്പനിയുടെ വിൽപ്പന ബജാജ് ഓട്ടോയെ അപേക്ഷിച്ച് ഒട്ടുംതന്നെ പിന്നിലല്ല. ടിവിഎസ് iQube ന്‍റെ 30,453 യൂണിറ്റുകളാണ് കമ്പനി 2025 മാർച്ചിൽ വിറ്റഴിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ടിവിഎസ് മോട്ടോറിന്‍റെ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ വിൽപ്പനയ്‌ക്കായി രജിസ്റ്റർ ചെയ്‌തത് 2,37,551 യൂണിറ്റുകളാണ്. ഇത് 2024 സാമ്പത്തിക വർഷത്തേക്കാൾ 30 ശതമാനം കൂടുതലാണ്. 2024 സാമ്പത്തിക വർഷത്തിൽ കമ്പനി 1,83,189 യൂണിറ്റുകളാണ് വിറ്റഴിച്ചത്.

TVS iQube (Photo - TVS Motor)

ഒല ഇലക്‌ട്രിക്: 23,430 യൂണിറ്റുകൾ ; തുടർച്ചയായ മൂന്നാം സാമ്പത്തിക വർഷവും ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണിയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന കമ്പനിയാണ് ഒല ഇലക്‌ട്രിക്. 2025 മാർച്ചിൽ 23,430 യൂണിറ്റുകളാണ് ഒല വിറ്റഴിച്ചത്. 2025 ജനുവരിയിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ചത് ഒലയുടെ ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങളായിരുന്നെങ്കിലും പിന്നീട് മൂന്നും നാലും സ്ഥാനത്തേക്ക് കൂപ്പുകുത്തുകയായിരുന്നു. 2025 സാമ്പത്തിക വർഷത്തിൽ കമ്പനി 3,44,004 ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങൾ വിറ്റഴിച്ചിട്ടുണ്ട്. അതേസമയം 2024 സാമ്പത്തിക വർഷത്തിൽ കമ്പനി 3,29,947 യൂണിറ്റുകളാണ് വിറ്റഴിച്ചത്.

Ola S1 Series (Photo - Ola Electric)

ഏഥർ എനർജി: 15,446 യൂണിറ്റുകൾ ; 2025 മാർച്ചിൽ ഏഥർ എനർജിയുടെ 15,446 ഇലക്‌ട്രിക് സ്‌കൂട്ടറുകളാണ് വിറ്റഴിക്കപ്പെട്ടത്. 2025 സാമ്പത്തിക വർഷത്തിൽ മൊത്തം 1,30,913 യൂണിറ്റുകൾ വിറ്റഴിക്കാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഇത് 2025 സാമ്പത്തിക വർഷത്തേക്കാൾ 20 ശതമാനം കൂടുതലാണ്. 2024 സാമ്പത്തിക വർഷത്തിൽ 1,09,161 യൂണിറ്റാണ് വിറ്റഴിച്ചത്. 2024 സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ കമ്പനി 21,752 യൂണിറ്റുകൾ അധികമായി വിറ്റിട്ടുണ്ട്.

Ather Rizta (Photo - Ather Energy)

ഹീറോ മോട്ടോകോർപ്പ് (വിഡ): 7,977 യൂണിറ്റുകൾ ; ഹീറോ മോട്ടോകോർപ്പിൻ്റെ ഇലക്ട്രിക് വാഹന ബ്രാൻഡായ വിഡ 2025 മാർച്ചിൽ 7,977 യൂണിറ്റുകൾ വിറ്റഴിച്ചുകൊണ്ട് ഇലക്‌ടിക് ഇരുചക്രവാഹന വിൽപ്പനയിൽ അഞ്ചാം സ്ഥാനത്താണ് എത്തിയിരിക്കുന്നത്. ബജാജ് ഓട്ടോ, ടിവിഎസ്‌ മോട്ടോർ, ഒല ഇലക്‌ട്രിക്, ഏഥർ എനർജി എന്നീ കമ്പനികളെ അപേക്ഷിച്ച് വിൽപ്പന വളരെ കുറവാമെങ്കിലും കമ്പനിയുടെ എക്കാലത്തെയും മികച്ച പ്രതിമാസ റീട്ടെയിൽ വിൽപ്പന ആയാണ് മാർച്ച് മാസത്തിലെ വിൽപ്പന അടയാളപ്പെടുത്തുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 48,668 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ 2024 സാമ്പത്തിക വർഷത്തിൽ 17,720 യൂണിറ്റുകളാണ് വിറ്റഴിച്ചത്.

Vida V2 (Photo - Vida)

Also Read:

  1. ഹൈവേ യാത്രകൾ ഇനിയും ചെലവേറും: ദേശീയപാതകളിലെ ടോൾ നിരക്ക് വർധിച്ചു; വിശദമായി അറിയാം
  2. ബജാജ് ചേതക്കിൻ്റെ വില കുറഞ്ഞ ഇലക്‌ട്രിക് സ്‌കൂട്ടർ വരുന്നു: വില 80,000 രൂപയിൽ താഴെയെന്ന് സൂചന
  3. സിമ്പിൾ വൺ എസ് ഇലക്‌ട്രിക് സ്‌കൂട്ടർ പുറത്തിറക്കി: വിശദമായി അറിയാം...
  4. ക്ലാസിക് ഡിസൈനും ആധുനിക സാങ്കേതികവിദ്യയും ഒത്തുചേരുന്നു: വണ്ടിഭ്രാന്തന്മാർക്കായി റോയൽ എൻഫീൽഡിന്‍റെ ക്ലാസിക് 650
  5. മൂന്ന് റൈഡിങ് മോഡുകൾ... അടിപൊളി മാറ്റങ്ങളുമായി പൾസറിന്‍റെ ജനപ്രിയ മോഡൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.