ഹൈദരാബാദ്: ടെക് ഭീമനായ ആപ്പിൾ വർഷംതോറും നടത്തിവരുന്ന വാർഷിക പരിപാടിയായ വേൾഡ്‌വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസ് ഇന്ന് (ജൂൺ 9) ആരംഭിക്കും. യുഎസിൽ കാലിഫോർണിയയിലെ കുപെർട്ടിനോയിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആർടിഫിഷ്യൽ ഇന്‍റലിജൻസിന് പ്രാധാന്യമേറുന്ന കാലത്ത് തങ്ങളുടെ എതിരാളികളെ മറികടക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ആപ്പിൾ.
എന്നിരുന്നാലും പുതിയ എഐ ഫീച്ചറുകളേക്കാൾ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഓപ്പറേറ്റിങ് സിസ്റ്റത്തിനായുള്ള അപ്‌ഗ്രേഡുകൾക്കാണ്. വരാനിരിക്കുന്ന ഡെവലപ്പർ കോൺഫറൻസിൽ ആപ്പിളിൽ നിന്ന് എന്തെല്ലാം പ്രതീക്ഷിക്കാമെന്ന് നോക്കാം.
WWDC 2025: എങ്ങനെ ലൈവായി കാണാം?
ജൂൺ 9ന് ഇന്ത്യൻ സമയം രാത്രി 10:30ന് ആപ്പിൾ സിഇഒ ടിം കുക്കിന്‍റെ മുഖ്യപ്രഭാഷണത്തോടെ ആയിരിക്കും ആപ്പിൾ WWDC 2025 ആരംഭിക്കുക. ജൂൺ 13 വരെ തുടരും. മുഖ്യപ്രഭാഷണത്തിന് പുറമേ വീഡിയോ സെഷനുകൾ, ഗൈഡുകൾ, വൺ-ഓൺ-വൺ ലാബുകൾ എന്നിങ്ങനെ നൂറിലധികം സെഷനുകളും ഉണ്ടായിരിക്കും.
കാലിഫോർണിയയിലെ കുപെർട്ടിനോയിലെ ആപ്പിൾ പാർക്കിൽ നടക്കുന്ന ചടങ്ങ് സൗജന്യമായി ഓൺലൈനായി സ്ട്രീം ചെയ്യാൻ സാധിക്കും. ഇന്ത്യൻ സമയം രാവിലെ 10:30ന് ആരംഭിക്കുന്ന തത്സമയ സ്ട്രീമിങ് ആപ്പിളിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും, ആപ്പിൾ ടിവി ആപ്പിലൂടെയും, ആപ്പിൾ ഡെവലപ്പേഴ്‌സ് ആപ്പിലൂടെയും, ആപ്പിളിന്‍റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയും ലഭ്യമാകും. മാത്രമല്ല, ലൈവ് സ്ട്രീം കാണാൻ കഴിയാത്തവർക്ക് അവസാനിച്ചു കഴിഞ്ഞാലും മുഴുവൻ പരിപാടിയും പ്ലേബാക്ക് ചെയ്‌ത് കാണാനും സാധിക്കും.
WWDC 2025: എന്തൊക്കെ പ്രതീക്ഷിക്കാം?
പുതിയ നാമകരണം: ഈ വർഷത്തെ ഡെവലപ്പർ കോൺഫറൻസിലെ പ്രധാന പ്രഖ്യാപനം ആപ്പിളിന്‍റെ സോഫ്റ്റ്‌വെയർ പതിപ്പുകളുടെ നാമകരണ പദ്ധതിയിലെ മാറ്റമായിരിക്കും. ഏറ്റവും പുതിയ പ്രധാന iOS അപ്‌ഡേറ്റിന് iOS 19 എന്നതിന് പകരം iOS 26 എന്ന പേര് നൽകുമെന്ന് സൂചനയുണ്ട്. അതുപോലെ, ആപ്പിളിന്‍റെ മറ്റ് പ്ലാറ്റ്‌ഫോമുകൾക്കായുള്ള പുതിയ സോഫ്റ്റ്‌വെയർ പതിപ്പുകൾക്ക് iPadOS 26, macOS 26, tvOS 26 എന്നിങ്ങനെ പേരിടാനും സാധ്യതയുണ്ട്.
പുതിയ UI: ബ്ലൂംബെർഗിന്‍റെ മാർക്ക് ഗുർമാൻ പറയുന്നതനുസരിച്ച്, പുതിയ നാമകരണം വഴി ആപ്പിളിന്‍റെ എല്ലാ ഓപ്പറേറ്റിങ് സിസ്റ്റങ്ങൾക്കും visionOS അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ ഉപയോക്തൃ ഇന്‍റർഫേസിന്‍റെ പ്രഖ്യാപനത്തിലേക്ക് നയിച്ചേക്കാം. പുതിയ ഇന്‍റർഫേസ് ലഭിക്കുകയാണെങ്കിൽ അതിൽ പുതുക്കിയ ആപ്പ് ഐക്കണുകളും മറ്റ് ബട്ടണുകളും കൂടാതെ പുതിയ ടൂളുകളും ടാബ് ബാറുകളും ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടുണ്ട്.
പ്രീ-ഇൻസ്റ്റാൾഡ് ഗെയിമിങ് ആപ്പ്: ഐഫോൺ, ഐപാഡ്, മാക്, ആപ്പിൾ ടിവി എന്നിവയുൾപ്പെടെയുള്ളയുള്ള ഉപകരണങ്ങളിൽ ഉപയോഗിക്കാവുന്ന ഗെയിമിങ് ആപ്പ് കമ്പനി അവതരിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. പുതിയ ആപ്പ് ഈ ഉപകരണങ്ങളിൽ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്‌തിരിക്കാനാണ് സാധ്യത.
#WWDC25 is next week! Can’t wait to show you what we’ve been working on.
— Greg Joswiak (@gregjoz) June 2, 2025
See you June 9 at 10am PT. pic.twitter.com/qhrzevDbMH
ആപ്പിൾ എൽഎൽഎമ്മിലേക്കുള്ള ആക്‌സസ്: ആപ്പിൾ അതിന്‍റെ അടിസ്ഥാന എഐ മോഡലുകളിലേക്കുള്ള ആക്‌സസ് തുറക്കുമെന്നും പ്രതീക്ഷിക്കാം. അതായത് മൂന്നാം കക്ഷി സോഫ്റ്റ്‌വെയർ ഡെവലപ്പർമാർക്കും ഗവേഷകർക്കും കമ്പനിയുടെ എൽഎൽഎം മോഡലുകളിലേക്ക് ആക്‌സസ് ലഭിക്കും. എല്ലാ ആപ്പിൾ ഉപകരണങ്ങൾക്കുമുള്ള ആപ്പുകളിൽ സവിശേഷതകൾ നിർമ്മിക്കാൻ ഇത് ഡെവലപ്പർമാരെയും ഗവേഷകരെയും സഹായിക്കും.
സിരി: ആർടിഫിഷ്യൽ ഇന്‍റലിജൻസുമായി ബന്ധപ്പെട്ട മത്സരത്തിൽ ആപ്പിൾ എതിരാളികളേക്കാൾ വളരെ പിന്നിലാണെന്ന് വേണം പറയാൻ. WWDC 2024ൽ പ്രഖ്യാപിച്ച ആപ്പിൾ ഇന്‍റലിജൻസിന്‍റെ ലോഞ്ച് മുതൽ ഇങ്ങോട്ട് നോക്കുമ്പോൾ ഇത് വ്യക്തമാകുന്നുണ്ട്. പരിമിതമായ സവിശേഷതകളോടെയാണ് ഇത് വന്നതെന്ന് മാത്രമല്ല, പിന്നീടുള്ള വളർച്ചയും വളരെ മന്ദഗതിയിലായിരുന്നു. ചാറ്റ്‌ജിപിടി നൽകുന്ന പുനർരൂപകൽപ്പന ചെയ്‌ത സിരിയും അനിശ്ചിതമായി വൈകിയിരുന്നു.
2025 വേൾഡ്‌വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസിൽ പുതുക്കിയ വോയ്‌സ് അസിസ്റ്റന്‍റിന്‍റെ ലോഞ്ച് നടക്കാൻ സാധ്യതയില്ലെങ്കിലും, ഡെവലപ്പർ-കേന്ദ്രീകൃത എഐ ഉപകരണങ്ങൾ, സവിശേഷതകൾ, സംയോജനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ ആപ്പിൾ നടത്തുമെന്ന് പ്രതീക്ഷിക്കാം.
Also Read:
- നത്തിങ് ഫോൺ 3യുടെ പുതിയ ടീസർ പുറത്തിറക്കി: ലോഞ്ച് ജൂലൈ 1ന്
- വെറും 70 ദിവസം കൊണ്ട് വിറ്റഴിച്ചത് 10,000 ഇലക്ട്രിക് എസ്‌യുവികൾ!! മഹീന്ദ്രയുടെ രണ്ട് ചുണക്കുട്ടികൾ ഇവർ
- മിനി കൺട്രിമാൻ ഇലക്‌ട്രിക് ജെസിഡബ്ല്യു പതിപ്പ് ഇന്ത്യയിൽ പുറത്തിറക്കി: വില 62 ലക്ഷം
- ട്രംപ്-മസ്‌ക് വാക്‌പോര് എവിടെ ചെന്നെത്തും? മസ്‌കിന്‍റെ സ്‌പേസ്‌എക്‌സുമായുള്ള കരാർ റദ്ദാക്കിയാൽ യുഎസ് ബഹിരാകാശ ദൗത്യങ്ങൾ വഴിമുട്ടുമോ?
- വാട്‌സ്‌ആപ്പ് സ്റ്റോറേജ് പെട്ടെന്ന് തീർന്നുപോകുന്നോ? ടെൻഷനടിക്കേണ്ട!! പുതിയ ഫീച്ചർ വരുന്നു