ഹൈദരാബാദ്: ജാപ്പനീസ് മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ യമഹ മോട്ടോർസൈക്കിൾ തങ്ങളുടെ യമഹ FZ-S Fi ബൈക്കിന്‍റെ ഏറ്റവും പുതിയ പതിപ്പ് പുറത്തിറക്കി. OBD2B കംപ്ലയൻസുള്ള എഞ്ചിനുമായി പുറത്തിറക്കിയ പുതിയ ബൈക്കിന് പുതിയ കളർ ഓപ്‌ഷനുകളും ലഭിക്കും. 1.35 ലക്ഷം രൂപയാണ് അപ്‌ഡേറ്റ് ചെയ്‌ത പതിപ്പിന്‍റെ എക്‌സ്-ഷോറൂം വില. അപ്‌ഡേറ്റ് ചെയ്‌ത പതിപ്പിന് 3,600 രൂപയാണ് വർധിപ്പിച്ചത്.
പുതുക്കിയ യമഹ FZ-S Fi ബൈക്കിന്‍റെ മാറ്റങ്ങൾ എന്തെല്ലാം?
അപ്‌ഡേറ്റ് ചെയ്‌ത പതിപ്പിന്‍റെ ഡിസൈൻ മുൻ മോഡലിന് സമാനമായി തന്നെ നിലനിർത്തിയിട്ടുണ്ട്. OBD2B എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്ന തരത്തിലാണ് പുതുക്കിയ യമഹ FZ-S Fi ബൈക്കിന്‍റെ എഞ്ചിനിൽ മാറ്റങ്ങൾ വരുത്തിയത്. അപ്‌ഡേറ്റിൽ ആക്റ്റിവേറ്ററിനെ അതിന്‍റെ ടാങ്ക് ഷ്രൗഡുകളിലേക്ക് സംയോജിപ്പിച്ചിരിക്കുന്നതിനാൽ തന്നെ കൂടുതൽ മികച്ച ലുക്ക് നൽകുന്നു. OBD2B അപ്ഡേറ്റ് വരുത്തിയതിനാൽ തന്നെ പുതിയ യമഹ FZ-S Fi ബൈക്കിന്‍റെ കെർബ് വെയ്റ്റ് ഒരു കിലോഗ്രാം വർധിച്ച് ഇപ്പോൾ 137 കിലോഗ്രാം ഭാരമുണ്ട്. കൂടാതെ കറുപ്പ്, ഗ്രേ നിറങ്ങളിൽ പുതുക്കിയ ഗ്രാഫിക്‌സുള്ള രണ്ട് പുതിയ കളർ ഓപ്ഷനുകളിലാണ് യമഹ FZ-S Fi അവതരിപ്പിച്ചിരിക്കുന്നത്. പുതിയ കളർ ഓപ്ഷനുകൾ ലഭിച്ചെങ്കിൽ പോലും മുൻമോഡലിൽ നിന്ന് വളരെ വ്യത്യസ്‌തമല്ലെന്ന് പറയാം.

2025 യമഹ FZ-S Fi: എഞ്ചിൻ
എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി അപ്‌ഡേറ്റുകൾ വരുത്തിയിട്ടുണ്ടെങ്കിലും പുതുക്കിയ മോഡലിൽ മുൻമോഡലിന് സമാനമായ എഞ്ചിനാണ് നൽകിയിരിക്കുന്നത്. 149 സിസി, എയർ-കൂൾഡ്, സിംഗിൾ-സിലിണ്ടർ എഞ്ചിനാണ് യമഹ FZ-S Fi ബൈക്കിന് നൽകിയിരിക്കുന്നത്. ഈ എഞ്ചിൻ 7250 ആർപിഎമ്മിൽ 12.2 ബിഎച്ച്‌പി പവറും, 5500 ആർപിഎമ്മിൽ 13.3 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ഈ എഞ്ചിൻ 5 സ്‌പീഡ് ഗിയർബോക്‌സുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്.

2025 യമഹ FZ-S Fi: വില
പുതിയ യമഹ FZ-S Fiന്‍റെ എക്‌സ്-ഷോറൂം വില 1.35 ലക്ഷം രൂപയാണ്. ഇത് നിലവിലെ മോഡലിനേക്കാൾ 3,600 രൂപ കൂടുതലാണ്. നിലവിലുള്ള FZ-S Fi V4 DLX ഇപ്പോഴും കമ്പനിയുടെ വെബ്‌സൈറ്റിൽ വിൽപ്പനയ്ക്ക് ലഭ്യമാണ്. പുതിയ കളർ ഓപ്‌ഷനുകളും OBD2B മാനദണ്ഡങ്ങൾക്ക് അനുസൃതമായ എഞ്ചിനും ആവശ്യമുള്ളവർക്ക് 3,600 രൂപ അധികതുക നൽകി പുതുക്കിയ യമഹ FZ-S Fi വാങ്ങാം.
Also Read:
- ക്ലാസിക് 650 vs സൂപ്പർ മെറ്റിയർ 650: റോയൽ എൻഫീൽഡിന്‍റെ 650 സിസി ബൈക്കുകളിൽ മികച്ചതേത്?
- പതിനാല് പുതിയ ഇലക്‌ട്രിക് വാഹനങ്ങൾ പുറത്തിറക്കാൻ ഒല പദ്ധതിയിടുന്നു: പ്ലാനിൽ ത്രീ-വീലറുകളും
- 2025 മാർച്ചിൽ ഏറ്റവുമധികം വിറ്റ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ ഏത്? വിശദമായി അറിയാം...
- ലോകത്തിന്‍റെ പല കോണിലായി 60 ലക്ഷത്തിലേറെ ടിവിഎസ് അപ്പാച്ചെ ഉടമകൾ: ഇത് ഇരുപത് വർഷത്തെ നേട്ടം
- ഹോണ്ട സിബി350 സീരീസിന്‍റെ പുതുക്കിയ പതിപ്പെത്തി: അറിയാം പുതിയ കളർ ഓപ്‌ഷനുകളും വിലയും