ഹൈദരാബാദ്: ഷൈൻ 100ന്‍റെ അപ്‌ഡേറ്റ് ചെയ്‌ത പതിപ്പ് ഇന്ത്യയിൽ പുറത്തിറക്കി ഹോണ്ട. 68,767 രൂപയാണ് ഈ ബൈക്കിന്‍റെ എക്‌സ്-ഷോറൂം വില. മുൻമോഡലിനേക്കാൾ1,867 രൂപയാണ് പുതുക്കിയ മോഡലിന് വില വർധിച്ചിരിക്കുന്നത്. OBD2B കംപ്ലയൻസോടു കൂടിയതാണ് പുതിയ അപ്‌ഡേറ്റ്. ഇതിന് പുറമെ പുതുക്കിയ പതിപ്പിന് പുതിയ കളർ സ്‌കീമും ലഭിക്കും.
അടുത്തിടെ പുതുക്കിയ തങ്ങളുടെ ഇരുചക്ര വാഹനങ്ങളിലെല്ലാം ഹോണ്ട OBD2B കംപ്ലയൻസ് ചേർത്തിട്ടുണ്ട്. ഹോണ്ട ഹോർണറ്റ് 2.0, ഹോണ്ട ഷൈൻ 125, ഹോണ്ട ആക്‌ടിവ, ഹോണ്ട ലിവോ, ഹോണ്ട SP160, ഹോണ്ട യൂണികോൺ, ഹോണ്ട SP125, ഹോണ്ട ആക്‌ടിവ 125 തുടങ്ങിയവ ഇതിന് ഉദാഹരണമാണ്.
പുതിയ ഹോണ്ട ഷൈൻ 100ലെ മാറ്റമെന്ത്?
പുതുക്കിയ ഷൈൻ 100ന്‍റെ ഡിസൈനിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതുക്കിയ മോഡലിന്‍റെ ഹെഡ്‌ലാമ്പ് കൗൾ, ഇന്ധന ടാങ്ക്, സൈഡ് ഫെയറിങ് എന്നിവയിൽ പുതിയ ഗ്രാഫിക്‌സ് ലഭ്യമാണ്. കൂടാതെ ബ്രാൻഡിന്‍റെ ബാഡ്‌ജിങും ക്രമീകരിച്ചിട്ടുണ്ട്. പുതുക്കിയ മോഡലിൽ ഐക്കണിക് ഹോണ്ട വിങ് ലോഗോ കാണുന്നില്ല. സൈഡ് ഫെയറിങിൽ 'ഷൈൻ' എന്നതിന് പകരം 'ഷൈൻ 100' എന്ന് നൽകിയതായും കാണാം. കൂടാതെ കറുപ്പും ഗോൾഡൻ കളറും കൂടെ ചേർന്ന കളർ സ്‌കീമിന് പകരം കറുപ്പും ഓറഞ്ചും കൂടെ ചേർന്ന കളറിലും ലഭ്യമാണ്.
2025 ഹോണ്ട ഷൈൻ 100: സ്പെസിഫിക്കേഷനുകളും ഫീച്ചറുകളും
എഞ്ചിൻ ഫീച്ചറുകൾ പരിശോധിക്കുമ്പോൾ ഹോണ്ട ഷൈൻ 100ന്‍റെ പുതുക്കിയ പതിപ്പിൽ 98.99 സിസി, സിംഗിൾ സിലിണ്ടർ, എയർകൂൾഡ്, ഫ്യുവൽ ഇഞ്ചക്‌റ്റഡ് OBD2B കംപ്ലയൻസോടു കൂടിയ എഞ്ചിനാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് 7,500 ആർപിഎമ്മിൽ 7.28 ബിഎച്ച്‌പി പവറും 5,000 ആർപിഎമ്മിൽ 8.04 എൻഎം ടോർക്കും ഉത്‌പാദിപ്പിക്കും. 4-സ്‌പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് ഈ എഞ്ചിൻ ജോഡിയാക്കിയിരിക്കുന്നത്. ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, ഡ്യുവൽ പിൻ ഷോക്ക് അബ്സോർബറുകൾ, കറുത്ത അലോയ് വീലുകൾ, അലുമിനിയം ഗ്രാബ് റെയിൽ, നീളമുള്ള സിംഗിൾ-പീസ് സീറ്റ് എന്നിവയാണ് മറ്റ് ഫീച്ചറുകൾ. കറുപ്പ് & ചുവപ്പ്, കറുപ്പ് & ഓറഞ്ച്, കറുപ്പ് & നീല, കറുപ്പ് & പച്ച, കറുപ്പ് & ഗ്രേ എന്നിങ്ങനെ അഞ്ച് കളർ ഓപ്‌ഷനുകളിലാണ് പുതിയ ഷൈൻ 100 ലഭ്യമാവുക.
എഞ്ചിൻ | 98.99 സിസി, സിംഗിൾ സിലിണ്ടർ, എയർകൂൾഡ്, ഫ്യുവൽ ഇഞ്ചക്‌റ്റഡ് OBD2B കംപ്ലയൻസ് |
പവർ ഔട്ട്‌പുട്ട് | 7,500 ആർപിഎമ്മിൽ 7.28 ബിഎച്ച്‌പി |
ടോർക്ക് | 5,000 ആർപിഎമ്മിൽ 8.04 എൻഎം |
ഗിയർബോക്‌സ് | 4-സ്‌പീഡ് മാനുവൽ |
കളർ ഓപ്ഷനുകൾ | കറുപ്പ് & ചുവപ്പ്, കറുപ്പ് & ഓറഞ്ച്, കറുപ്പ് & നീല, കറുപ്പ് & പച്ച, കറുപ്പ് & ഗ്രേ |
Also Read:
- ഇനി മൂന്ന് ദിവസം മാത്രം: ഹീറോയുടെ പുതിയ അഡ്വഞ്ചർ ബൈക്കുകളുടെ ബുക്കിങ് മാർച്ച് 20 മുതൽ; വിലയറിയാം...
- ബജാജ് ചേതക്കിൻ്റെ വില കുറഞ്ഞ ഇലക്‌ട്രിക് സ്‌കൂട്ടർ വരുന്നു: വില 80,000 രൂപയിൽ താഴെയെന്ന് സൂചന
- സിമ്പിൾ വൺ എസ് ഇലക്‌ട്രിക് സ്‌കൂട്ടർ പുറത്തിറക്കി: വിശദമായി അറിയാം...
- സുനിത വില്യംസുമായി ക്രൂ-9 പേടകം നാളെ ഭൂമിയിലെത്തും; എന്തുകൊണ്ട് പേടകം വെള്ളത്തിൽ പതിക്കുന്നു? കാരണം ഇതാ...
- 'ഹോളി' എന്ന് ഗൂഗിളിൽ തിരയൂ... നിറങ്ങളുടെ അത്ഭുതം കാണാം; സ്‌പെഷ്യൽ ആനിമേഷനുമായി ഗൂഗിൾ