video: പൊട്ടിയൊഴുകി ഫ്രാഗ്രഡല്‍സ്‌വ്യാക് അഗ്‌നിപർവതം, ലാവ ഉരുകിയിറങ്ങുന്നത് കാണാം...
Published on: Aug 6, 2022, 7:40 PM IST

ഐസ്‌ലൻഡിന്‍റെ തലസ്ഥാനമായ റെയ്‌ക്‌ജാവിക്കിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ആള്‍പാര്‍പ്പില്ലാത്ത താഴ്‌വരയില്‍ ഉണ്ടായ അഗ്‌നിപര്‍വത സ്ഫോടനത്തിന്‍റെ ദൃശ്യങ്ങൾ വൈറലാകുകയാണ്. ഐസ്‌ലൻഡിന്‍റെ തെക്ക് പടിഞ്ഞാറാന്‍ മേഖലയിലെ ഫ്രാഗ്രഡല്‍സ്‌വ്യാക് അഗ്‌നിപര്‍വതത്തില്‍ നിന്നാണ് ലാവ ഉയര്‍ന്നുവരുന്നത്. പൊട്ടി ഒഴുകുന്ന ലാവ മനോഹരമായ ദൃശ്യമാണ് ഒരുക്കുന്നത്. ഇത് കാണാന്‍ ശാസ്‌ത്രജ്ഞരെ കൂടാതെ ധാരാളം സാധാരണക്കാരും എത്തിയിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്‌ചയാണ് (03.08.22) അഗ്‌നിപര്‍വതത്തില്‍ നിന്ന് ലാവ പുറത്തുവന്ന് തുടങ്ങിയത്.
Loading...