വീണ്ടും താരമായി കലക്‌ടർ ദിവ്യ എസ് അയ്യർ ; ഇത്തവണ ഹിന്ദുസ്ഥാനി സംഗീതം
Published on: Jun 23, 2022, 9:10 PM IST

പത്തനംതിട്ട : വൃന്ദാവനസാരംഗി രാഗത്തിലുള്ള, 'ചലിയേ... കുഞ്ജനമോ' എന്ന സ്വാതിതിരുനാൾ കൃതി മനോഹരമായി ആലപിച്ച് പത്തനംതിട്ട ജില്ല കലക്‌ടർ ഡോ.ദിവ്യ എസ് അയ്യർ. പാട്ടും നൃത്തവും ആയോധന കലയും ഒരുപോലെ വഴങ്ങുമെന്ന് തെളിയിച്ച് സെലിബ്രിറ്റി കലക്‌ടർ ആയി മാറിയ ദിവ്യ എസ് അയ്യരുടെ ഹിന്ദുസ്ഥാനി സംഗീതമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. സംസ്ഥാന റവന്യൂ കലോത്സവത്തിന്‍റെ പ്രമോഷൻ വീഡിയോയിലാണ് കലക്‌ടറുടെ ഹിന്ദുസ്ഥാനി സംഗീതാലാപനം.
Loading...