ചരിത്രത്തില്‍ അഞ്ചാം തവണ, ജാഗ്രതയോടെ ഇടുക്കി ഡാം തുറന്നു
Published on: Oct 19, 2021, 1:39 PM IST |
Updated on: Oct 19, 2021, 2:45 PM IST
Updated on: Oct 19, 2021, 2:45 PM IST

ഇടുക്കി: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തുറന്നു. മൂന്ന് ഷട്ടറുകളാണ് 35 സെന്‍റി മീറ്റര്‍ വീതം ഒന്നര മണിക്കൂർ ഇടവേളയില്‍ ഉയര്‍ത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.
ജാഗ്രത നിര്‍ദ്ദേശത്തിന്‍റെ പശ്ചാത്തലത്തില്‍ കോട്ടയം, ഇടുക്കി, എറണാകുളും, ആലപ്പുഴ ജില്ല ഭരണകൂടങ്ങള്‍ മുന്‍കരുതലുകള്‍ ശക്തമാക്കിയിരുന്നു. ഏറ്റവും അവസാനം 2018ലാണ് ഡാം തുറന്നത്. ഇതിനു മുൻപ് നാല് തവണ മാത്രമാണ് ഇടുക്കി ഡാം തുറന്നിട്ടുള്ളത്. മന്ത്രിമാരായ റോഷി അഗസറ്റിൻ, കെ കൃഷ്ണൻകുട്ടി എന്നിവരുടെ സാന്നിധ്യത്തിലാണ് ഇത്തവണ ഡാം തുറന്നത്. ഡാം തുറക്കുന്നത് കാണാൻ വൻ ജനക്കൂട്ടം ചെറുതോണിയില്‍ എത്തിയിരുന്നു.
Loading...