'ചതി ചതി കൊടും ചതി'; ഒരു ബസുടമയുടെ വിലാപവും എംവിഡി പീഡനവും
തൃശൂർ : കഷ്ടകാലമെന്ന് പറഞ്ഞ് കേട്ടിട്ടുള്ളവര്‍ അത് നേരില്‍ കണ്ട് അറിയണമെങ്കില്‍ പത്തനംതിട്ടയിലെ റോബിന്‍ ബസുടമയുടെ അനുഭവം കേട്ടാല്‍ മതിയാകും. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നിരത്തിലിറങ്ങിയ റോബിന്‍ ബസ് ഇന്ന് ( നവംബര്‍ 17 ) പുലര്‍ച്ചെ പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് യാത്ര തുടങ്ങി. എല്ലാ ജില്ലയിലും ബസ് പിടിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സജ്ജരായി കാത്തിരുന്നു (Motor Vehicle Department ).
ബസ് സ്റ്റാൻഡിൽ നിന്നും ഏകദേശം 100 മീറ്റര്‍ പിന്നിട്ടപ്പോഴേക്കും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് തടഞ്ഞ് പരിശോധന ആരംഭിക്കുകയായിരുന്നു. പെര്‍മിറ്റ് ലംഘനത്തിന് 7500 രൂപ പിഴ ചുമത്തിയ ഉദ്യോഗസ്ഥർ ബസ് പിടിച്ചെടുക്കാതെ വിട്ടയച്ചു.പരിശോധനയെ തുടര്‍ന്ന് ബസ് സർവീസ് അര മണിക്കൂറോളം വൈകുകയുെ ചെയ്‌തു. പിന്നീട് കൊയമ്പത്തൂരിലേക്കുള്ള യാത്രയിൽ പലയിടങ്ങളിലും മോട്ടോർ വാഹന വകുപ്പ് ബസ് തടഞ്ഞു പരിശോധന തുടർന്നു.
ഇടപ്പള്ളി - മണ്ണുത്തി ദേശീയ പാതയിൽ പുതുക്കാട് വെച്ചും ബസ് തടഞ്ഞിരുന്നു. സംഭവത്തിൽ ഉദ്യോഗസ്ഥര്‍ വാഹനം തടഞ്ഞത് മനഃപൂര്‍വമാണെന്ന് ബസ് ഉടമ ഗിരീഷ് പ്രതികരിച്ചു. കോടതി ഉത്തരവ് അവര്‍ പ്രതീക്ഷിച്ചില്ലെന്നും അതിന്‍റെ ജാള്യത മറക്കാനാണ് ശ്രമമെന്നും ഗിരീഷ് പറഞ്ഞു. എംവിഡിയുമായി ഏറ്റുമുട്ടല്‍ പ്രഖ്യാപിച്ചാണ് ബസ് സര്‍വീസ് വീണ്ടും ആരംഭിച്ചത്.
തുടര്‍ച്ചയായി ബസ് തടഞ്ഞതോടെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ യാത്രക്കാരും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. മോട്ടോർ വാഹന വകുപ്പിന്‍റെ നടപടിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ജനങ്ങളും യാത്രക്കാരും മാധ്യമങ്ങളോട് പ്രതികരിച്ചത്.കൂടാതെ ബസ് ഉടമയ്‌ക്ക് പിന്തുണ നൽകുകയും ചെയ്‌തു. ബസ് തടഞ്ഞു പരിശോധന നടത്തിയ ചില സ്ഥലങ്ങളിൽ ബസ് ഉടമയെ നാട്ടുകാർ പൊന്നാട അണിയിച്ചാണ് സ്വീകരിച്ചത്. എന്നാൽ നിയമപരമായ പരിശോധനയാണ് നടത്തുന്നത് എന്നാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം.