വസന്ത പഞ്ചമിക്കായി വിഗ്രഹങ്ങൾ ; ദുരിതനടുവില്‍ പ്രതീക്ഷയോടെ നിര്‍മ്മാതാക്കള്‍
Published on: Feb 5, 2022, 10:06 PM IST

വസന്ത പഞ്ചമി ആരംഭിച്ചാൽ ഇന്ത്യയിൽ വസന്തകാലം ആരംഭിച്ചുവെന്നാണർഥം. മാഘ മാസത്തിലെ അഞ്ചാം ദിവസമാണ് വസന്ത പഞ്ചമി കൊണ്ടാടുന്നത്. സരസ്വതി പൂജയായും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ആഘോഷിക്കാറുണ്ട്.
വസന്ത പഞ്ചമി ദിവസം കൊൽക്കത്തയുടെ തെരുവുകളിൽ കരകൗശല വിദഗ്‌ധർ മനോഹരങ്ങളായ വിഗ്രഹങ്ങൾ കൊത്തിയുണ്ടാക്കുകയും വിഗ്രഹങ്ങളിൽ ചായം പൂശുകയും ചെയ്യാറുണ്ട്.
കൊവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷമായി വിഗ്രഹ നിർമാതാക്കൾ വളരെ വലിയ നഷ്‌ടത്തിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ ഇത്തവണ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതിനാൽ വലിയ പ്രതീക്ഷയിലാണ് ഇവര്‍
Loading...