വീഡിയോ: പരസ്യമായ 'കൈമടക്ക്', ലോറി കടത്തി വിടാൻ ബിഹാറില്‍ കൈകൂലി വാങ്ങുന്ന പൊലീസ്
Published on: May 28, 2022, 10:05 AM IST

നിയമ ലംഘനം നടത്തുന്ന ലോറികളിലെ ഡ്രൈവര്‍മാരില്‍ നിന്നും ബിഹാര്‍ പൊലീസ് അനധികൃതമായി പണം പിരിക്കുന്ന വീഡിയോ വൈറല്‍. ജാമുയില്‍ ഗിധൗർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് പരിശോധിക്കാനെന്ന പേരില്‍ വാഹനങ്ങള്‍ തടഞ്ഞ് പണപ്പിരിവ് നടത്തുന്നത്. നിയമപരമായി അനുവദിച്ചതിലും കൂടുതല്‍ അളവില്‍ മണല്‍ കടത്തുന്ന ലോറികളില്‍ നിന്നും പണം വാങ്ങുന്നതാണ് വൈറലായ വീഡിയോയിലുള്ളത്. രത്തൻപൂർ പഞ്ചായത്തിലെ കാരക്കാഡോ ഗ്രാമത്തിന് സമീപമുള്ള ആകാശ് ഗംഗ, കാംധേനു ലൈൻ ഹോട്ടലുകള്‍ക്ക് സമീപത്ത് നിന്നുള്ളതാണ് ദൃശ്യങ്ങള്‍. പൊലീസ് സ്റ്റേഷനിലെ സ്വകാര്യ ഡ്രൈവർ ഉൾപ്പെടെയുള്ളവര്‍ പണം കൈപ്പറ്റുന്നുണ്ട്. ദിവസവുമുള്ള ഈ അനധികൃത പിരിവ് മദ്യക്കടത്ത് സംഘവും മുതലെടുക്കുന്നു.
Loading...