ഭക്ഷണത്തിലൂടെ രോഗങ്ങളും; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

author img

By

Published : Sep 19, 2021, 7:46 AM IST

Excess Of Anything Can Harm Your Health  ഭക്ഷണത്തിലൂടെ അനാരോഗ്യവും  അനാരോഗ്യം  പഞ്ചസാര  ട്രാൻസ് ഫാറ്റും പൂരിത കൊഴുപ്പുകളും  ഇരുമ്പ്  പ്രോട്ടീൻ  സോഡിയം  നൈട്രേറ്റുകൾ

ചില ഭക്ഷണപദാർഥങ്ങളുടെ അമിത ഉപയോഗം പാർശ്വഫലങ്ങൾക്ക് കാരണമാകും. ദിവസവും ആരോഗ്യകരവും പോഷകപ്രദവുമായ ഭക്ഷണം കഴിക്കുകയും ശരീരത്തിന് ദോഷകരമായിട്ടുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുകയും ചെയ്യേണ്ടത് ആരോഗ്യവാനായിരിക്കാൻ അത്യന്താപേക്ഷിതമാണ്.

പല അവസരങ്ങളിലും നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ അറിഞ്ഞോ അറിയാതെയോ ചില മൂലകങ്ങളും പോഷകങ്ങളും നമ്മുടെ ശരീരത്തിലേക്ക് അധികമായി എത്തിച്ചേരാറുണ്ട്. കൂടാതെ ചില ആസക്‌തിയുളവാക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ പ്രത്യേക മൂലകങ്ങൾ ആവശ്യമുള്ളതിലും കൂടുതൽ നമ്മുടെ ശരീരത്തിലേക്ക് എത്താൻ കാരണമാകും.

നമ്മുടെ ശരീരം ഇത്തരം അനാവശ്യ വസ്‌തുക്കളെ പല രീതിയിൽ പുറന്തള്ളുന്നുണ്ടെങ്കിലും ചില പ്രത്യേക സമയങ്ങളിൽ അതിന് സാധിക്കാതെ വരികയും ഇത്തരം മൂലകങ്ങൾ ദൂഷ്യഫലങ്ങൾക്ക് കാരണമാകുകയും ചെയ്യാം.

അധികമായാൽ അമൃതും വിഷം

ചില അവസരങ്ങളിൽ ചില ഭക്ഷണപദാർഥങ്ങളുടെ ഉപയോഗം നിയന്ത്രിക്കുകയോ ഒഴിവാക്കുകയോ ചെയ്യണമെന്ന് ഡോക്‌ടർമാർ ശുപാർശ ചെയ്യുന്നുവെന്ന് ഇൻഡോർ ആസ്ഥാനമായുള്ള പോഷകാഹാര വിദഗ്‌ധയായ ഡോ. സംഗീത മാളു പറയുന്നു. ദിവസവും ആരോഗ്യകരവും പോഷകപ്രദവുമായ ഭക്ഷണം കഴിക്കുകയും ശരീരത്തിന് ദോഷകരമായിട്ടുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

ചില ഭക്ഷണപദാർഥങ്ങളുടെ അമിത ഉപയോഗം പാർശ്വഫലങ്ങൾക്ക് കാരണമാകും. ചില പദാർഥങ്ങൾ മൂലമുണ്ടാകുന്ന പാർശ്വഫലങ്ങൾ ഇതാ:

പഞ്ചസാര

ഭക്ഷണത്തിന് ശേഷം മധുരം കഴിക്കാൻ ഇഷ്ടമില്ലാത്തവരായി അധികമാരും ഉണ്ടാകില്ല. എന്നാൽ മധുരം അധികം കഴിക്കുന്നത് ആരോഗ്യത്തിന് അത്ര ഗുണകരമല്ല. മധുരം അധികമായി കഴിക്കുന്നതിലൂടെ കാലക്രമേണ പ്രമേഹം വരാൻ ഇടയുണ്ടെന്നത് കൂടാതെ പ്രതിരോധ ശേഷി കുറക്കുന്നതിനും കാരണമാകും.

Excess Of Anything Can Harm Your Health  ഭക്ഷണത്തിലൂടെ അനാരോഗ്യവും  അനാരോഗ്യം  പഞ്ചസാര  ട്രാൻസ് ഫാറ്റും പൂരിത കൊഴുപ്പുകളും  ഇരുമ്പ്  പ്രോട്ടീൻ  സോഡിയം  നൈട്രേറ്റുകൾ
പഞ്ചസാര

കൂടാതെ, ഫാറ്റി ലിവർ, മറവി, മുഖക്കുരു, അകാല ചുളിവുകൾ, ഹൃദ്രോഗം, ഉയർന്ന രക്ത സമ്മർദം, കൊളസ്ട്രോൾ എന്നിവക്കും മധുരം അധികമായി ഉപയോഗിക്കുന്നത് കാരണമാകും.

ട്രാൻസ് ഫാറ്റും പൂരിത കൊഴുപ്പുകളും

ട്രാൻസ് ഫാറ്റിന്‍റെയും പൂരിത കൊഴുപ്പുകളുടെയും ശരീരത്തിന് ഏറ്റവും അപകടകരമാണ്. അവ ശരീരത്തിലേക്ക് അമിതമായി എത്തുന്നത് ചീത്ത കൊളസ്ട്രോളിന്‍റെ അളവ് വർധിപ്പിക്കുക മാത്രമല്ല, നല്ല കൊളസ്ട്രോളിന്‍റെ അളവ് കുറക്കുകയും അമിത വണ്ണം, ടൈപ്പ് -2 പ്രമേഹം, ഹൃദ്രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

ഇരുമ്പ്

ഹീമോഗ്ലോബിൻ നിർമിക്കാൻ ശരീരത്തിന് ഇരുമ്പ് ആവശ്യമാണെന്നിരിക്കെ ഇരുമ്പിന്‍റെ അളവ് ശരീരത്തിൽ കൂടുന്നതും ദോഷകരമാണ്. ശരീരത്തിന്‍റെ എല്ലാ ഭാഗങ്ങളിലും ഓക്‌സിജൻ എത്തിക്കുന്നത് രക്തത്തിൽ അടങ്ങിയിരിക്കുന്ന ഹീമോഗ്ലോബിൻ ആണെന്നിരിക്കെ ശരീരത്തിൽ ഇരുമ്പ് അധികമാകുന്നത് ഹീമോക്രോമാറ്റോസിസ് ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു.

Excess Of Anything Can Harm Your Health  ഭക്ഷണത്തിലൂടെ അനാരോഗ്യവും  അനാരോഗ്യം  പഞ്ചസാര  ട്രാൻസ് ഫാറ്റും പൂരിത കൊഴുപ്പുകളും  ഇരുമ്പ്  പ്രോട്ടീൻ  സോഡിയം  നൈട്രേറ്റുകൾ
ഇരുമ്പ്

ഇത് കരളിനും ഹൃദയത്തിനും ദോഷകരമാകുകയും ചെയ്യും. കൂടാതെ, അമിതമായ ഇരുമ്പിന്‍റെ ഉപയോഗം പ്രമേഹം, വാതം തുടങ്ങിയ രോഗങ്ങൾക്കും കാരണമാകും.

പ്രോട്ടീൻ

ഭക്ഷണത്തിലെ പ്രോട്ടീന്‍റെ അളവ് വർധിപ്പിക്കുന്നത് കാർബോഹൈഡ്രേറ്റുകളുടെ കോശങ്ങളിലേക്കുള്ള ആഗിരണം കുറയ്ക്കുകയും തൽഫലമായി ശരീരത്തിലെ നാരുകളുടെ അളവ് കുറയുകയും മലബന്ധത്തിന് കാരണമാവുകയും ചെയ്യും. പ്രോട്ടീന്‍റെ അളവ് വർധിച്ചാൽ വൃക്ക സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്ക് രോഗം ഗുരുതരമാകാൻ കാരണമാകും. പ്രോട്ടീൻ ഉപാപചയം കാരണം മറ്റ് മാലിന്യങ്ങൾ പുറന്തള്ളാൻ ശരീരം ബുദ്ധിമുട്ട് നേരിടുന്ന അവസ്ഥയ്ക്കും കാരണമാകും.

Excess Of Anything Can Harm Your Health  ഭക്ഷണത്തിലൂടെ അനാരോഗ്യവും  അനാരോഗ്യം  പഞ്ചസാര  ട്രാൻസ് ഫാറ്റും പൂരിത കൊഴുപ്പുകളും  ഇരുമ്പ്  പ്രോട്ടീൻ  സോഡിയം  നൈട്രേറ്റുകൾ
കൊഴുപ്പ്

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളുടെ അമിത ഉപയോഗം അസ്ഥികൾക്ക് ദോഷകരമാണെന്ന് ലോണിസ് ഡെലിമാറിസിന്‍റെ നേതൃത്വത്തിൽ നടന്ന പഠനം തെളിയിച്ചിട്ടുണ്ട്.

സോഡിയം

അമിതമായ സോഡിയം ശരീരത്തിന് വളരെ ദോഷകരമാണ്. ശരീരത്തിൽ ഉയർന്ന അളവിൽ സോഡിയം ഉണ്ടാകുന്നത് ഉയർന്ന രക്തസമ്മർദം ഹൃദ്രോഗങ്ങൾ, പക്ഷാഘാതം എന്നിവയ്ക്ക് കാരണമാകും. കൂടാതെ കാൽസ്യം ശരീരത്തിൽ നിന്ന് നഷ്ടപ്പെടുകയും എല്ലുകൾ ദുർബലമാക്കുകയും ചെയ്യും.

Excess Of Anything Can Harm Your Health  ഭക്ഷണത്തിലൂടെ അനാരോഗ്യവും  അനാരോഗ്യം  പഞ്ചസാര  ട്രാൻസ് ഫാറ്റും പൂരിത കൊഴുപ്പുകളും  ഇരുമ്പ്  പ്രോട്ടീൻ  സോഡിയം  നൈട്രേറ്റുകൾ
സോഡിയം

ഇന്‍റർനാഷണൽ ജേണൽ ഓഫ് എപ്പിഡെമിയോളജിയിൽ പ്രസിദ്ധീകരിച്ച പഠനം അമിതമായ ഉപ്പിന്‍റെ ഉപയോഗം മരണ സാധ്യത കൂട്ടുന്നുവെന്ന് തെളിയിച്ചിട്ടുണ്ട്.

നൈട്രേറ്റുകൾ

പോഷകങ്ങളുടെ ഭാഗമായ രാസസംയുക്തങ്ങളാണ് നൈട്രേറ്റുകൾ.നൈട്രേറ്റുകൾ അടങ്ങിയ ഭക്ഷണം ഉയർന്ന അളവിൽ കഴിക്കുന്നത് തലവേദന, വയറുവേദന, ഉയർന്ന ഹൃദയമിടിപ്പ്, ഓക്കാനം തുടങ്ങിയവയിലേക്ക് നയിച്ചേക്കാം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.