പനമരം സിഐ എലിസബത്തിനെ ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി

പനമരം സിഐ എലിസബത്തിനെ ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി
ഒക്‌ടോബര്‍ 10ന് പാലക്കാട് ഫാസ്‌റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്കായി പോയ എലിസബത്തിനെ കാണാതാവുകയും പിന്നീട് തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തുകയുമായിരുന്നു
വയനാട്: പനമരം പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ കെ.എ എലിസബത്തിനെ സ്ഥലം മാറ്റി. വയനാട് ക്രൈംബ്രാഞ്ചിലേക്കാണ് സ്ഥലം മാറ്റം. കഴിഞ്ഞ ദിവസം ഇവരെ കാണാതായി എന്ന പരാതിയില്‍ പനമരം പൊലീസ് കേസെടുക്കുകയും പിന്നീട് കണ്ടെത്തുകയും ചെയ്‌തിരുന്നു.
ഒക്‌ടോബര്‍ 10നാണ് പാലക്കാട് ഫാസ്‌റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്കായി പോയ എലിസബത്തിനെ കാണാതായത്. ഔദ്യോഗിക നമ്പറും സ്വകാര്യ നമ്പറും സ്വിച്ച്ഡ് ഓഫായിരുന്നതിനാല്‍ ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല.
ALSO READ: വയനാട്ടില്‍ നിന്ന് കാണാതായ സിഐയെ തിരുവനന്തപുരത്ത് കണ്ടെത്തി
അവസാനമായി ഫോണില്‍ സംസാരിച്ച വ്യക്തിയോട് താന്‍ കല്‍പ്പറ്റയിലാണെന്നാണ് എലിസബത്ത് പറഞ്ഞത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ എലിസബത്തിനെ തിരുവനന്തപുരത്തെ ഒരു സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
