ഡോക്യുമെന്‍ററിയിൽ നിന്ന് വനിത നേതാക്കളെ ഒഴിവാക്കി: വിമർശനവുമായി നൂർബിന റഷീദ്

author img

By

Published : Aug 22, 2022, 7:26 AM IST

Noorbina rasheed  Noorbina rasheed controversy  argument about league documentary wayanad  ഡോക്യുമെന്‍ററിയിൽ നിന്ന് വനിതാ നേതാക്കളെ ഒഴിവാക്കി  നൂർബിന റഷീദ് ആരോപണം  വയനാട് വാർത്തകൾ  ലീഗ് ഡോക്യുമെന്‍ററി  Female leaders were avoided from the documentary  wayanad latest news  ഡോക്യുമെന്‍ററിയിൽ വനിതാ ലീഗിനെ ഒഴിവാക്കി

ഡോക്യുമെന്‍ററിയിൽ വനിത ലീഗിനെ ഒഴിവാക്കിയത് ഭയം മൂലമാണോ എന്ന് നൂർബിന റഷീദ് ചോദിച്ചു. കൽപറ്റയിൽ നടന്ന പൊതുപരിപാടിയിലായിരുന്നു വിമർശനം.

വയനാട്: മുസ്ലീം ലീഗ് നേതാവിനെ കുറിച്ചുള്ള ഡോക്യുമെന്‍ററിയിൽ നിന്ന് വനിത നേതാക്കളെ ഒഴിവാക്കിയെന്ന് പരാതി. വനിതാ ലീഗ് നേതാവ് നൂർബിന റഷീദാണ് ആരോപണം ഉന്നയിച്ചത്. വയനാട് കൽപറ്റയിൽ ശനിയാഴ്‌ച നടന്ന ഖാഇദെ മില്ലത്ത് ഫൗണ്ടേഷൻ സംഘടിപ്പിച്ച പുരസ്‌കാര സമർപ്പണ വേദിയിലായിരുന്നു പരസ്യ വിമശനമുന്നയിച്ചത്.

ഡോക്യുമെന്‍ററിയിൽ വനിതാ ലീഗിനെ ഒഴിവാക്കിയത് വനിതാ ലീഗ് നേതാവ് നൂർബിന റഷീദ് ചോദ്യം ചെയ്‌തു

പികെ അബൂബക്കറിന്‍റെ പേരിൽ നിർമിച്ച ചരിത്ര ഡോക്യുമെന്‍ററിയിൽ വനിത ലീഗിനെ ഒഴിവാക്കിയത് ഭയം മൂലമാണോ എന്ന് നൂർബിന ചോദിച്ചു. ലീഗ് പോഷക സംഘടനയല്ലെങ്കിലും കെഎം ഷാജിയുടെ നേതൃത്വത്തിൽ ജില്ലയിലെ ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും ചേർന്ന് രൂപീകരിച്ചതാണ് ഖാഇദെ മില്ലത്ത് ഫൗണ്ടേഷൻ. ഇ.ടി മുഹമ്മദ് ബഷീര്‍ എം പി, കെ.പി.എ മജീദ്, എം.കെ മുനീര്‍, സി. മമ്മൂട്ടി, കെ എം ഷാജി, പി.പി.എ കരീം, കെ.കെ അഹമ്മദ് ഹാജി തുടങ്ങിയവരെല്ലാം പുരസ്‌കാര സമർപ്പണ ചടങ്ങിൽ സംബന്ധിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.